'ബാഡ് അങ്കിള്‍' 3വയസുകാരിയോട് ചെയ്തത്?
ബാംഗ്ലൂര്‍: ചൊവ്വാഴ്ച സ്കൂളിലെ ദീപാവലി ആഘോഷങ്ങള്‍ കഴിഞ്ഞ് വീട്ടിലെത്തിയതായിരുന്നു മൂന്നുവയസ്സുകാരിയായ എല്‍ കെ ജി വിദ്യാര്‍ഥിനി. എത്തിനിക് വസ്ത്രങ്ങളുമിട്ട് സന്തോഷത്തോടെ സ്കൂളിലേക്ക് പോയ കുട്ടി വീട്ടിലേക്ക് തിരിച്ചെത്തിയത് പക്ഷേ കരഞ്ഞുകൊണ്ടാണ്. ചെറുതായി പനിക്കുന്നുമുണ്ടായിരുന്നു. ഉച്ചയ്ക്ക് ഊണ് കഴിച്ച് ഒരു ഉറക്കവും കഴിഞ്ഞ ശേഷമാണ് കുട്ടി അമ്മയോട് കാര്യങ്ങള്‍ പറഞ്ഞത്.

മകളുടെ അടുത്തിരുന്ന് വളരെ ശാന്തമായി അമ്മ ചോദിച്ചു. എന്താണ് പറ്റിയത്. സ്കൂളില്‍ എന്തു സംഭവിച്ചു. സ്കൂളിലെ ഒരു ബാഡ് അങ്കിള്‍ തന്നെ അടിച്ചു എന്നാണ് കുട്ടി അമ്മയോട് പറഞ്ഞത്. കൈയിലും കാലിലും മറ്റും അടിയേറ്റതിന്റെ പാടുകളും കുട്ടി അമ്മയെ കാണിച്ചു. എന്നാല്‍ സ്വകാര്യ ഭാഗങ്ങളിലെ മുറിവുകളും പാടുകളും കണ്ടപ്പോഴാണ് സംഭവത്തിന്റെ ഗൗരവം കുട്ടിയുടെ അച്ഛനും അമ്മയ്ക്കും ശരിക്കും മനസിലായത്.

വ്യാഴാഴ്ച കുട്ടിയുടെ ക്ലാസ് ടീച്ചറുമായി അച്ഛനും അമ്മയും വിശദമായി സംസാരിച്ചു. എന്നാല്‍ കുട്ടി ചൊവ്വാഴ്ച മുഴുവന്‍ തന്റെ കൂടെ തന്നെ ഉണ്ടായിരുന്നു എന്ന് ക്ലാസ് ടീച്ചര്‍ തറപ്പിച്ചു പറഞ്ഞു. കുട്ടിക്ക് എന്തെങ്കിലും മോശമായ അനുഭവം ഉണ്ടായി എന്ന് വിശ്വസിക്കാന്‍ പോലും അവര്‍ കൂട്ടാക്കിയില്ലത്രെ. രണ്ട് തവണ കുട്ടി ക്ലാസിന് പുറത്തുപോയപ്പോഴും ആയ കൂടെയുണ്ടായിരുന്നു - സി സി ടി വി ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടി അവര്‍ വാദിച്ചു.

സ്കൂള്‍ അധികൃതരുമായി തുടര്‍ന്ന് നടന്ന കൂടിക്കാഴ്ചകളിലൊന്നും തൃപ്തികരമായ മറുപടികള്‍ ലഭിക്കാതെ വന്നതോടെയാണ് കാര്യങ്ങള്‍ പോലീസില്‍ എത്തിയത്. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയി വൈദ്യപരിശോധന നടത്തി. പരിശോധനയില്‍ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. കുട്ടിയെ പീഡിപ്പിച്ച അറ്റന്‍ഡറെ പോലീസ് ചോദ്യം ചെയ്യുകയും സ്കൂളിനെതിരെ ക്രിമിനല്‍ കേസ് എടുക്കുകയും ചെയ്തു.

ചോദ്യം അതല്ല, എന്ത് വിശ്വാസത്തിലാണ് കുട്ടികളെ നമ്മള് വിശ്വസിച്ച് സ്കൂളുകളില്‍ അയക്കുക. ലക്ഷങ്ങള്‍ ഫീസ് കൊടുത്ത് അയക്കുന്ന സ്കൂളുകളില്‍ പോലും കുട്ടികള്‍ക്ക് രക്ഷയില്ല. എത്ര കുട്ടികളോട് അച്ഛനമ്മമാര്‍ ശാന്തമായിരുന്ന് കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കുന്നുണ്ട്. എത്ര കുട്ടികള്‍ നടന്ന കാര്യങ്ങള്‍ അച്ഛനോടും അമ്മയോടും പറയും. നമ്മളുടെ കുട്ടികളെ ബാഡ് അങ്കിള്മാര് തൊടാതെ നോക്കേണ്ടതുണ്ട്. സ്കൂളിലെ സന്തോഷങ്ങള്‍ മാത്രമല്ല, അനാവശ്യ സ്പര്‍ശനങ്ങളും അനിഷ്ട സംഭവങ്ങളും കൂടി തങ്ങളോട് പറയാന്‍ കുട്ടികള്‍ക്ക് ധൈര്യം നല്‍കുക.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications