ജനങ്ങളുടെ രാഷ്ട്രപതി തന്‍റെ സന്പാദ്യമെല്ലാം ആര്‍ക്ക് നല്‍കി? കാണൂ
അന്തരിച്ച മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ ഓര്‍മ്മയിലാണ് രാജ്യം ഇന്നും. മൃതദേഹം അദ്ദേഹത്തിന്റെ ജന്മാട്ടിലേയ്ക്ക് കൊണ്ടുപോയി. കലാമിനെപ്പറ്റി ഒട്ടേറെ ചെറുതും വലുതുമായ ഓര്‍മകള്‍ അദ്ദേഹത്തൊടൊപ്പം ഉണ്ടായിരുന്നവര്‍ക്ക് പങ്ക് വയ്ക്കാനുണ്ട്.
അബ്ദുള്‍ കലാമിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം....
കലാം തന്റെ സമ്പാദ്യമൊക്കെ എന്ത് ചെയ്തുവെന്ന് അറിയാമോ. അദ്ദേഹം അത് ആര്‍ക്കെങ്കിലും നല്‍കിയോ? എങ്കില്‍ അത് ആര്‍ക്ക് എന്നിങ്ങനെ കുറച്ച് കാര്യങ്ങള്‍ അറിയാം...

സമ്പാദ്യം
തന്റെ ജീവിത സമ്പാദ്യങ്ങളെല്ലാം തന്നെ പിന്നെ പിയുആര്‍എ എന്ന സന്നദ്ധ സംഘടനയ്ക്ക് നല്‍കി. ഗ്രാമീണര്‍ക്ക് നാഗരിക സൗകര്യങ്ങള്‍ പ്രധാനം ചെയ്യുകയെന്ന ദൗത്യവുമായി കലാം മുന്‍കൈ എടുത്ത് രൂപീകരിച്ചതാണ് ഈ സംഘടന

എല്ലാവരും തുല്യരാണ്
വാരണാസി ഐഐടിയില്‍ ബിരുദധാന ചടങ്ങിനെത്തിയപ്പോള്‍ തനിയ്ക്കായി മാറ്റിവച്ചിരുന്ന കസേരയില്‍ ഇരിയ്ക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. മറ്റുള്ളവര്‍ക്ക് നല്‍കിയതിനെക്കാള്‍ ഉയരുമുള്ള കസേരയാണ് കലാമിന് നല്‍കിയത്. എല്ലാവരും തുല്യരാണെന്നും അതിനാല്‍ തന്നെ താന്‍ ഈ കസേരയില്‍ ഇരിയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു

കൈയ്യൊപ്പ്
താനുമായി എഴുത്തിലൂടെയേും സന്ദേശങ്ങളിലൂടെയും സംവദിയ്ക്കുന്ന ഏതൊരാള്‍ക്കും കലാം സ്വന്തം കൈയ്യൊപ്പിട്ട കാര്‍ഡുകള്‍ നല്‍കുമായിരുന്നു

പക്ഷികളെ വേദനിപ്പിയ്ക്കരുതേ
സുരക്ഷ ഉറപ്പാക്കാന്‍ കെട്ടിടങ്ങളുടെ മതിലിലും മറ്റും ഗഌസ് കഷ്ണങ്ങള്‍ വയ്ക്കുന്നതിനെ കലാം എതിര്‍ത്തു. ഉടഞ്ഞ ഗ്ളാസുകള്‍ പക്ഷികള്‍ക്ക് ഹാനികരമാണെന്ന് പറഞ്ഞാണ് കലാം എതിര്‍ത്തത്

കുട്ടികളോടുള്ള ഇഷ്ടം
തിരക്ക് പിടിച്ച് പ്രോജക്ട് കാലത്ത് തന്റെ കുട്ടിയുമായ എക്‌സിബിഷന് പോകാന്‍ അനുമതി ചോദിച്ച ശാസ്ത്രഞ്ജന് കലാം അനുമതി നല്‍കി. 5.30 ന് ശേഷമാണ് ശാസ്ത്രഞ്ജന്‍ പോകാന്‍ അനുമതി തേടിയത്. എന്നാല്‍ തിരക്ക് കാരണം പറഞ്ഞ സമയത്ത് പോകാന്‍ പോലും അദ്ദേഹം മറന്നു. വൈകിട്ട് വീട്ടിലെത്തിയപ്പോഴാകട്ടേ കുട്ടിയെ കാണാനും ഇല്ല. ഭാര്യയോട് അന്വേഷിച്ചപ്പോള്‍ നിങ്ങളുടെ യുവാവായ മാനേജര്‍ (കലാം) 5.15 ന് ഇവിടെ എത്തി കുട്ടിയേയും കൂട്ടി എക്‌സിബിഷന് പോയെന്ന് ഭാര്യ മറുപടി നല്‍കി. ശാസ്ത്രഞന്‍ ജോലിയില്‍ മുഴുകി ഇരിയ്ക്കുന്നത് കണ്ട കലാം തന്നെ കുട്ടിയെ എക്‌സിബിഷന് കൊണ്ടുപോകുന്ന ചുമതല സ്വയം ഏറ്റെടുത്തു.












Click it and Unblock the Notifications