ഗോവയിലെ മികച്ച അഞ്ച് പഞ്ച നക്ഷത്ര ഹോട്ടലുകള്‍
സ്വദേശികളുടെയും വിദേശികളുടെയും ഇഷ്ട വിനോദ സഞ്ചാരകേന്ദ്രവും ബീച്ച് ടൂറിസത്തില്‍ ലോകത്തിലെ തന്നെ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നുമാണ് ഗോവ. സഞ്ചാരികള്‍ക്കു മികച്ച സേവനം കാഴ്ച്ച വയ്ക്കുന്ന ഒട്ടേറെ പഞ്ച നക്ഷത്രഹോട്ടലുകള്‍ ഗോവയിലുണ്ട്. ഇന്റര്‍നെറ്റ് വഴി ഹോട്ടല്‍ ബുക്ക് ചെയ്താണ് പലരുമെത്തുന്നത്. പല പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കു
സഞ്ചാരികളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ സാധിക്കാറില്ലെന്നതാണ് വാസ്തവം. അവധിക്കാലം നല്ല ഒരനുഭവമാക്കി മാറ്റാന്‍ യാത്രക്കാരെ സഹായിക്കുന്ന ഗോവയിലെ അഞ്ച് പഞ്ച നക്ഷത്ര ഹോട്ടലുകള്‍ ഇതാണ്

1. സിഡാഡെ ഡി ഗോവ -Cidade De Goa
പോര്‍ച്ചുഗീസ് ഗ്രാമത്തിലെത്തിയ പ്രതീതിയായിരിക്കും സിഡാഡി ഡി ഗോവയിലെത്തിയാല്‍.40 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ഹോട്ടല്‍ സഞ്ചാരികള്‍ ഏറെ ഇഷ്ടപ്പെടുന്നത്് അതിന്റെ വ്യത്യസ്തത കൊണ്ടാണ് . ലോക രാജ്യങ്ങളിലെ വിവിധ രുചികള്‍ പരിചയപ്പെടുത്തുന്നതൊടൊപ്പം ഗോവന്‍ പരമ്പരാഗത ഭക്ഷണവും ആവശ്യക്കാര്‍ക്കു ലഭിക്കും. ബാര്‍, സ്പ, മസാജ് സെന്റര്‍ തുടങ്ങിയവ ഉള്‍പ്പെടെ ഒട്ടേറെ വിനോദോപാദികളാണ് ഹോട്ടലില്‍ യാത്രക്കാരെ കാത്തിരിക്കുന്നത്.

2. താജ് എ്കസോട്ടിക്ക ഗോവ -Taj Exotica Goa
എല്ലാ അത്യാധുനിക സൗകര്യങ്ങളോടും കൂടി 56 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന താജ് എക്സോട്ടിക്ക വിനോദ സഞ്ചാരികള്‍ക്ക് നല്ലൊരു അനുഭവമായിരിക്കും. ഗോവയിലെ ബെനൗലിം ബീച്ചിനു സമീപത്തുളള ഹോട്ടല്‍ സഞ്ചാരികള്‍ക്ക് ഏറെ പ്രിയമാകുന്നത് വൈവിധ്യമാര്‍ന്ന രുചികളെ പരിചയപ്പെടുത്തുന്നതു കൊണ്ടാണ്. സഞ്ചാരികളുടെ ഇഷ്ടത്തിനനുസരിച്ച് ലോക രാജ്യങ്ങളിലെ പേരുകേട്ട ഭക്ഷണങ്ങള്‍ മുതല്‍ പരമ്പരാഗത ഇന്ത്യന്‍ ഭക്ഷണങ്ങള്‍ വരെ ഇവിടെ ലഭിക്കും. സാഹസികത ഇഷ്ടപ്പെടുന്നവര്‍ ബീച്ചില്‍ നിന്ന് മീറ്ററുകള്‍ നടന്നാല്‍ മതി. അഡ്വെന്‍ജര്‍ സ്പോര്‍ട്സിന്റെ വിശാല ലോകമാണ് വരവേല്‍ക്കുക. ബാര്‍ ഉള്‍പ്പെടെയുളള സൗകര്യങ്ങള്‍ വേറെയും.

3. നോവോട്ടെല്‍ ഗോവ ഷ്റെം ഹോട്ടല്‍- Novotel Goa Shrem Hotel
മറ്റു സൗകര്യങ്ങള്‍ക്കു പുറമേ നോവോട്ടെല്‍ ഇവിടയെത്തുന്ന സഞ്ചാരികള്‍ക്ക് യോഗ ധ്യാനം എന്നിവയ്ക്കുളള സൗകര്യങ്ങളൊരുക്കുന്നു. പ്രകൃതിരമണീയമായ അന്തരീക്ഷമാണ് ഹോട്ടലിന്. കായിക വിനോദമായ സോര്ബിങിനും ഇവിടെസൗകര്യമുണ്ട്. ,ബാര്‍, സ്പ തുടങ്ങിയവ വേറെയും .

4. ഗ്രാന്‍ഡ് ഹയാത്ത് ഗോവ - Grand Hyatt Goa
17ാം നൂറ്റാണ്ടിലെ ഇന്‍ഡോ -പോര്‍ച്ചു ഗീസ് സമ്മിശ്ര അന്തരീക്ഷമാണ് ഗ്രാന്‍ഡ് ഹയാത്തിലെത്തുന്നവരെ വരവേല്‍ക്കുക. ഹോട്ടലിനകത്തും പുറത്തും നീന്തല്‍ക്കുളം, ഒട്ടേറെ ഹോട്ടലുകള്‍ ,ബാര്‍ തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.

5. ഹോളിഡേ ഇന്‍ റിസോര്‍ട്ട് ഗോവ- Holiday Inn Resort Goa
കുട്ടികള്‍ക്കായി പ്രത്യേക സോണുകളാണ് ഹോളിഡേ ഇന്നിന്റെ പ്രത്യേകത. കൂടാതെ സോര്‍ബിങ് ,ടേബിള്‍,ടെന്നിസ് ലോണ്‍ ടെന്നിസ് എന്നിവയ്ക്കും ഇവിടെ സൗകര്യമുണ്ട്. പ്രകൃതി രമണീയ അന്തരീക്ഷമാണ് ഹോട്ടലിനു ചുറ്റും. ബീച്ചിനു സമീപത്താണെന്നതും ഹോട്ടലിനെ യാത്രക്കാര്‍ക്കു പ്രിയപ്പെട്ടതാക്കുന്നു.

-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications