നോന്പെടുക്കുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിയ്ക്കേണ്ട ചില കാര്യങ്ങള്‍
റംസാന് മാസമായതോടെ നോമ്പ് തുറകളും ഇഫ്താര്‍ വിരുന്നുകളും സജീവമാണ്. എന്നാല്‍ മണിയ്ക്കൂറുകള്‍ നീണ്ട നോമ്പിന് ശേഷം ഭക്ഷണം കഴിയ്ക്കുമ്പോള്‍ വിശ്വാസികള്‍ ശ്രദ്ധിയ്ക്കേണ്ട ചില കാര്യങ്ങളുണ്ട്. ഷാര്‍ജ അല്‍ഖാസിമി ആശുപത്രിയിലെ ന്യുട്രീഷന്‍ വകുപ്പ് മേധാവി ലത്തീഫ മുഹമ്മദ് ഇത് സംബന്ധിച്ച ചില നിര്‍ദ്ദേശങ്ങള്‍ നല്കുന്നു.
കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ വരുത്തുന്ന ഭക്ഷണങ്ങള്‍ പോലും ഇഫ്താരുകളില് ഉള്പ്പെടുത്താറുണ്ടെന്ന ഡോക്ടര്‍ പറയുന്നു. ഏറെ നാളത്തെ ഗവേഷണത്തിന് ശേഷം കണ്ടെത്തിയ ചില കാര്യങ്ങളാണ് ഡോക്ടര്‍ പറയുന്നത്. ആരോഗ്യകരമായ നോമ്പ് തുറ എങ്ങനെ സാധ്യമാക്കാമെന്നതിനെപ്പറ്റി അറിയൂ

ശീതളപാനീയങ്ങള്‍
സോഫ്ട് ഡ്രിങ്ക്സ് പരമാവധി ഒഴിവാക്കണം. പാലും ഫ്രൂട്ട്സും ഒക്കെ ഉപയോഗിച്ച നിര്‍മ്മിയ്ക്കുന്ന പല പാനീയങ്ങളും നോമ്പിന്റെ സകല ഗുണങ്ങളെയും നശിപ്പിയ്ക്കുമെന്നും ഇവ ഒഴിവാക്കണമെന്നും പറയപ്പെടുന്നു. മാത്രമല്ല ഈന്തപ്പഴം ഉള്‍പ്പടെ നോമ്പ് തുറയ്ക്ക് കഴിയ്ക്കുന്നതിനാല്‍ സോഫ്ട് ഡ്രിങ്ക്സ് കൂടി ഉള്‍പ്പെടുത്തുന്നത് പ്രമേഹത്തിന് കാരണമാകും

ജ്യൂസുകള്‍
വീട്ടില്‍ തന്നെ പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് നിര്‍മ്മിച്ച ജ്യൂലുകള് കഴിയ്ക്കുന്നത് നോമ്പ് തുറയ്ക്ക് ശേഷം കൂടുതല്‍ ഉന്മേഷം പകരും.

തണുത്ത വെള്ളം
തണുത്ത വെള്ളം, ഷേയ്ക്കുകള്‍ എന്നിവ പരവാവധി ഒഴിവാക്കണം

സൂപ്പ്
സൂപ്പ് കഴിച്ച ശേഷം മറ്റ് ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് ഏറെ ഗുണം ചെയ്യും

വറുത്തതും പൊരിച്ചതും വേണ്ട
ഗ്രില്‍ഡ് ഐറ്റംസ്, ഫ്രൈഡ് വിഭവങ്ങള്‍ പരമാവധി ഒഴിവാക്കണം. ഇതിന് പകരം സലാഡുകള്‍ കഴിയ്ക്കുന്നത് കൂടുതല്‍ ജലാംശം ശരീരത്തിലേയ്ക്ക് എത്തുന്നതിനെ സഹായിക്കും

വിശപ്പും, വരള്‍ച്ചയും
നോമ്പ് കാലത്ത് ചൂടു കൂടുതലാണെങ്കില്‍ തൊണ്ട വരള്‍ച്ചയും ക്ഷീണവും പലര്‍ക്കും ഉണ്ടാകും. ഉപ്പ് ചേര്‍ന്ന നട്സ്, അച്ചാറുകള്‍, ചിപ്സ് എന്നിവ ഒഴിവാക്കിയാല്‍ അമിതാമയ വിശപ്പും, തൊണ്ട വരള്‍ച്ചയും ഒഴിവാക്കാം

എരിവ് വേണ്ട
അധികം സ്പൈസിയായ ഭക്ഷണം നോമ്പ് തുറയ്ക്ക് ശേഷം കഴിയ്ക്കുന്നത് വയറിന് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും

ഡെസേര്‍ട്ട്
ഭക്ഷണത്തിന് സേഷം ഡെസേര്‍ട്ട് കഴിയ്ക്കുന്ന പതിവ് ഒഴിവാക്കണം. ഇനി ഡെസേര്‍ട്ട് കൂടിയേ തീരൂ എങ്കില്‍ ആഴ്ചയില്‍ ഒരു ദിവസത്തെ നോമ്പ് തുറയ്ക്ക് ഉള്‍പ്പെടുത്തൂ.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications