കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിന്‍റെ ഇസ്ലാമിക സാമ്രാജ്യത്തില്‍ പാലിയ്ക്കേണ്ട 9 നിയമങ്ങള്‍ അറിയൂ

Google Oneindia Malayalam News

ലോകമെങ്ങും ഭീതി നിറയ്ക്കുന്ന ഐസിസുകാരുടെ ഖിലാഫത്തില്‍ പേടിയ്ക്കാതെ ജീവിയ്ക്കണമെങ്കില്‍ ഒന്‍പത് നിയമങ്ങള്‍ പാലിയ്ക്കണം. ഈ നിയമങ്ങള്‍ പാലിയ്ക്കപ്പെട്ടാല്‍ മാത്രം ഐസിസിന്റെ ക്രൂരതകളില്‍ നിന്ന് രക്ഷപ്പെടാനുകമെന്ന് ആശ്വസിയ്ക്കാനും കഴിയില്ല. ഇറാഖിലും സിറിയയിലും ഉള്‍പ്പടെ ഐസിസ് അധീന മേഖലയില്‍ കഴിയുന്നവരില്‍ അധികവും ഈ നിയമങ്ങള്‍ പാലിയ്ക്കുന്നുണ്ട്. അന്‍പത് ലക്ഷം മുതല്‍ അറുപത് ലക്ഷത്തോളം ജനങ്ങളാണ് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ ഖിലാഫത്തില്‍ ജീവിയ്ക്കുന്നത്.

ദ ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ഒന്‍പത് നിയമങ്ങള്‍ കര്‍ശനമായി പാലിയ്ക്കുന്നവര്‍ക്ക് ഇസ്ലാമിക സാമ്രാജ്യത്തില്‍ ശിക്ഷകള്‍ ഭയക്കാതെ ജീവിയ്ക്കാം. ഇനി നിയമങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാം...

മുസ്ലീമായിരിയ്ക്കണം...ഇല്ലെങ്കില്‍

മുസ്ലീമായിരിയ്ക്കണം...ഇല്ലെങ്കില്‍

ഐസിസ് അധീന പ്രദേശത്ത് അമുസ്ലിമായ ഒരാളുടെ ജീവന്‍ എപ്പോഴും അപകടത്തിലാണ്. മുസ്ലിങ്ങളായാലും ഷിയാകള്‍, യസീദികള്‍ എന്നിവര്‍ക്കും രക്ഷയില്ല. അമുസ്ലിങ്ങള്‍ ഐസിസ് ഖിലാഫത്തില്‍ കൂട്ടക്കൊലയ്ക്കിരയാകുമെന്ന് 'ദ ഇന്‍ഡിപെന്‍ഡന്റ്' റിപ്പോര്‍ട്ട് ചെയ്യുന്നു

ജീന്‍സ് ധരിയ്ക്കരുത്

ജീന്‍സ് ധരിയ്ക്കരുത്

പര്‍ദ്ദ, ബുര്‍ഖ, അബയ എന്നിവ വേണം സ്ത്രീകള്‍ ധരിയ്ക്കാന്‍. പെണ്‍കുട്ടികള്‍ക്ക് ജീന്‍സ് ധരിയ്ക്കാനുള്ള അവകാശമില്ല. മാത്രമല്ല മേയ്ക്കപ്പ് ചെയ്യുന്നതും ശിക്ഷാര്‍ഹമാണ്.

പുകവലി

പുകവലി

സിഗരറ്റ് ഉപയോഗം ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ നിരോധിച്ചിട്ടുണ്ട്. ആദ്യമായി നിയമം ലംഘിയ്ക്കുന്നവര്‍ക്ക് 80 ചാട്ടയടിയാണ് ശിക്ഷ. തുടരെ നിയമം ലംഘിച്ചാല്‍ വധശിക്ഷവരെ ലഭിയ്ക്കാം.

ഉച്ചരിയ്ക്കരുത്

ഉച്ചരിയ്ക്കരുത്

ഐസിസ്/ ദായേഷ് എന്ന് ഉച്ചരിയ്ക്കുന്നത് ശിക്ഷാര്‍ഹമാണ്. 70 ചാട്ടയടിവരെ കിട്ടാം. ഐസിസിന്റെ അറബി പദമാണ് ദായേഷ്

സ്ത്രീകളുടെ കടയില്‍

സ്ത്രീകളുടെ കടയില്‍

സ്ത്രീകള്‍ക്ക് വേണ്ടി മാത്രം നടത്തുന്ന കടകളില്‍ പുരുഷന്‍മാര്‍ ഒരിയ്ക്കലെങ്കിലും എത്തിയാല്‍ ആ കട പൂട്ടണമെന്നാണ് നിയമം

ഗൈനക്കോളജി

ഗൈനക്കോളജി

ഗൈനക്കോളജിസ്റ്റുകളായി സ്ത്രീകളെ മാത്രമേ ഇസ്ലാമിക് ഖിലാഫത്ത് അനുവദിയ്ക്കുന്നുള്ളൂ

ഇരിയ്ക്കരുത്

ഇരിയ്ക്കരുത്

പൊതു സ്ഥലങ്ങളില്‍ സ്ത്രീകളും പെണ്‍കുട്ടികളും കസേരയില്‍ ഇരിയ്ക്കാന്‍ പാടില്ല...നില്‍ക്കുക തന്നെ വേണം

പ്രാര്‍ത്ഥന

പ്രാര്‍ത്ഥന

തൊഴില്‍ ഒരിയ്ക്കലും നിസ്‌ക്കാരത്തിന് തടസമാകരുത്. നിസ്‌ക്കാര സമയങ്ങളില്‍ കടകള്‍ അടച്ചിടണം

ടാക്‌സി ഡ്രൈവര്‍മാര്‍

ടാക്‌സി ഡ്രൈവര്‍മാര്‍

ദൂരസ്ഥലങ്ങളിലേയ്ക്ക് യാത്രക്കാരുമായി പോകുന്ന ഡ്രൈവര്‍മാര്‍ തിരികെ എത്തിയ്ക്കാന്‍ യാത്രക്കാരോട് പണം ആവശ്യപ്പെടത്. യാത്രക്കാരെ ബുദ്ധുമുട്ടിയ്ക്കുന്ന ഡ്രൈവര്‍മാരെ തലവെട്ടിപ്പോലും കൊല്ലാറുണ്ടത്രേ.

English summary
9 rules to follow to 'survive' in ISIS caliphate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X