മംഗള്യാന് ബോളിവുഡ്... മേവന്‍ ഹോളിവുഡ്... വിശേഷങ്ങള്‍
ഇന്ത്യയുടെ മംഗള്യാന് ദൗത്യവും അമേരിക്കയും മേവന്‍ ദൗത്യവും തമ്മില്‍ ബോളിവുഡ്-ഹോളിവുഡ് സിനിമകള്‍ തമ്മിലുള്ള അന്തരമുണ്ട്. പക്ഷേ ചുരുങ്ങിയ ചെലവില്‍ നിര്‍മിച്ച ഒരു ബോളിവുഡ് ചിത്രം ഹോളിവുഡ് സിനിമകളുടെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചാലോ... സമാനമായ സാഹചര്യമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.
സത്യം പറഞ്ഞാല്‍ ഒരു ഹോളിവുഡ് സിനിമയുടെ നിര്‍മാണച്ചെലവ് പോലും വരാതെയാണ് ഇന്ത്യ തങ്ങളുടെ ആദ്യ ചൊവ്വ പര്യവേഷണ ദൗത്യം വിജയകരമാക്കിയിരിക്കുന്നത്. ഹോളിവുഡ് സൂപ്പര്‍ ഹിറ്റ് ചിത്രമായ ഗ്രാവിറ്റിയുടെ നിര്മാണച്ചലവിനേക്കാള് കുറായിരുന്നു മംഗള്‍യാന്റെ ചെലവ്.
അമേരിക്കന്‍ ചൊവ്വാ പര്യവേഷണമായ മാവെനും ഇന്ത്യയുടെ മംഗള്‍യാനും... ചില താരതമ്യങ്ങള്‍...

മംഗള്‍യാന്റെ ചെലവ്
450 കോടി രൂപയാണ് ഇന്ത്യയുടെ ചൊവ്വാപര്യവേഷണത്തിന്റെ ചെലവായി കണക്കാക്കുന്നത്. ഇത്ര.ും വലി തുക ചെലവാക്കുന്നതിനെതിരെ തുടക്കത്തില്‍ വലിയ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു

മേവന്റെ ചെലവ്
187 മില്യണ്‍ ഡോളര്‍ ആണ് അമേരിക്കന്‍ ചൊവ്വാ ദൗത്യത്തിന്റെ ചെലവ്. ഏതാണ്ട് 1,140 കോടിയിലധികം രൂപ. ഇതിന#റെ പാതിയില്‍ കുറവാണ് മംഗള്‍യാന്റെ ചെലവ്.

വിക്ഷേപണം- മംഗള്യാന്
2013 നവംബര്‍ 5 നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിലെ വിക്ഷേപണത്തറയില്‍ നിന്ന് മംഗള്യാന് വിക്ഷേപിച്ചത്. 2013 ഡിസംബര്‍ 1 ന് മംഗള്യാന് ഭൂമിയുടെ ഭ്രമണപഥം വിട്ടു.

വിക്ഷേപണം- മാവെന്
ഇന്ത്യയുടെ മംഗള്യാന് വിക്ഷേപിച്ച് 13 ദിവസങ്ങള്‍ക്ക് ശേഷം- 2013 നവംബര്‍ 18 ന്- അമേരിക്കന്‍ ചൊവ്വാ പര്യവേഷണ ദൗത്യം മാവെന് വിക്ഷേപിച്ചു.

ചൊവ്വയില്‍- മംഗള്യാന്
2014 സെപ്റ്റംബര്‍ 24 നാണ് ഇന്ത്യയുടെ മംഗള്യാന് ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിയത്.

ചൊവ്വയില്‍- മാവെന്
ഇന്ത്യ മംഗള്യാന് വിക്ഷേപിച്ചതിന് ശേഷമാണ് അമേരിക്ക മേവന്‍ വിക്ഷേപിച്ചത്. എന്നാല്‍ മംഗള്യാന് ചൊവ്വയിലെത്തും മുമ്പ് മാവെന് എത്തി. 2014 സെപ്റ്റംബര്‍ 22 നാണ് മാവെന് ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിയത്.

ആദ്യ ശ്രമം... ആദ്യ ജയം
ചൊവ്വാ പ്രയവേഷണത്തില് ഇന്ത്യയുടെ ആദ്യ ശ്രമമായിരുന്നു മംഗള്യാന്. അത് വിജയിക്കുകയും ചേയ്തു. ഇ്ത് ഒരു റെക്കാര്‍ഡ് ആണ്.

21 ശ്രമം, 14 വിജയം
ചൊവ്വാ പര്യവേഷണത്തില്‍ അമേരിക്ക ഇതുവരെ നടത്തിയത് 21 ശ്രമങ്ങളായിരുനനു. അതില്‍ 14 എണ്ണം മാത്രമാണ് വിജയിച്ചത്. അമേരിക്കയുടെ ആദ്യ ചൊവ്വാ പര്യവേഷണ ദൗത്യം പരാജയമായിരുന്നു.

ഭാരം- മംഗള്യാന്
1350 കിലോഗ്രാം ആയിരുന്നു മംഗള്‍യാന്റെ ഭാരം. പേലോഡുകളും റോക്കറ്റുകളും ഇന്ധനവും എല്ലാം അടക്കമാണ് ഇത്. അഞ്ച് പേലോഡുകളും വംഗള്യാന് വഹിക്കുന്നുണ്ട്.

ഭാരം- മാവെന്
2454 കിലോഗ്രാം ഭാരവുമായിട്ടാണ് മാവെന് ചൊവ്വയിലേക്ക് കുതിച്ചത്.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications