ഫ്ലോറിഡയിലെ ഭൂചലനത്തെ പേടിക്കേണ്ടതില്ല... പക്ഷേ, പേടിക്കണം; എന്തുകൊണ്ട്?
ഫ്ലോറിഡയില്‍ കഴിഞ്ഞ ശനിയാഴ്ച ചെറിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ വെറും 3.7 തീവ്രത മാത്രമാണ് രേഖപ്പെടുത്തിയതെങ്കിലും അമേരിക്കന്‍ മാധ്യമങ്ങളില്‍ ഇതിന് വലിയ പ്രാധാന്യമാണ് ലഭിച്ചത്.
ലോകം ഭയക്കുന്ന വലിയ ഭൂചലനം അടുത്ത് തന്നെ സംഭവിയ്ക്കുമെന്നതിന്റെ സൂചനയാണ് ഫ്ലോറിഡയിലെ ഭൂചലനം എന്നാണ് പലരും വിലയിരുത്തിയത്. അങ്ങനെ വിലയിരുത്താന്‍ ഒരു കാരണം കൂടി ഉണ്ടായിരുന്നു.
സാധാരണ ഗതിയില്‍ ഭൂചലനങ്ങള്‍ തീരെ ഉണ്ടാകാത്ത പ്രദേശമാണ് ഫ്ലോറിഡ.കഴിഞ്ഞ കുറേ കാലങ്ങള്‍ക്ക് ശേഷം ഈ വര്‍ഷം ഉണ്ടാകുന്ന രണ്ടാമത്തെ ഭൂചലനം ആയിരുന്നു ഇത്. എന്നാല്‍ ഈ ഭൂചലനത്തെ പറ്റി ഞെട്ടിപ്പിയ്ക്കുന്ന മറ്റൊരു വിവരം കൂടിയുണ്ട്...

കൊടുങ്കാറ്റും ചൂടും
ഇടക്കിടെ വന്‍ കൊടുങ്കാറ്റും ചുഴലിക്കൊടുങ്കാറ്റും ഒക്കെ താണ്ഡവമാടുന്ന സ്ഥലമാണ് ഫ്ലോറിഡ. ചിലപ്പോള്‍ കൊടും ചൂടും ഉണ്ടാകാറുണ്ട്. പക്ഷേ ഭൂചലനം... അത് അപൂര്‍വ്വത്തില്‍ അപൂര്‍വ്വം മാത്രം.

ഈവര്‍ഷം
എന്നാല്‍ ഈ വര്‍ഷം ഉണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണിത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആദ്യത്തെ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഫ്ലോറിഡ ആയിരുന്നില്ല.

20 വര്‍ഷം
1975 മുതല്‍ 1995 വരെയുള്ള കാലഘട്ടത്തില്‍ ഒരു തവണ പോലും ചെറിയ ഭൂചലനം കൂടി ഉണ്ടാകാത്ത അമേരിക്കന്‍ സ്റ്റേറ്റ് ആണ് ഫ്ലോറിഡ. ഇപ്പോള്‍ അവിടെയാണ് ചെറുതെങ്കിലും ഒരു ഭൂചലനം ഉണ്ടായിരിക്കുന്നത്.

പ്രഭവകേന്ദ്രമല്ല
ഫ്ലോറിഡ ഒരിയ്ക്കലും ഭൂചലത്തിന്റെ പ്രഭവ കേന്ദ്രമാകില്ലെന്നാണ് ഭൗമ ശാസ്ത്രജ്ഞര്‍ പറയുന്നത്. എന്നാല്‍ മറ്റിടങ്ങളില്‍ ഉണ്ടാകുന്ന ഭൂചലനങ്ങളുടെ പ്രകമ്പനങ്ങള്‍ ഫ്ലോറിഡയില്‍ അനുഭവപ്പെടാറുണ്ട്.

ടെക്ടോണിക് പ്ലേറ്റ്
ടെക്ടോണിക് ഫകങ്ങളുടെ ചലനം ആണ് ഭൂചലനങ്ങള്‍ക്ക് പലപ്പോഴും കാരണമാകുന്നത്. എന്നാല്‍ ഫ്ലോറിഡ ഭൂമിശാസ്ത്രപരമായി ടെക്ടോണിക് ഫലകങ്ങളുടെ അരികുകളിലല്ല ഉള്ളത്.

ഇതുകൊണ്ടെല്ലാം
ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം ഫ്ലോറിഡ ഭൂചലന ഭീതിയില്‍ നിന്ന് അകലെയാണെന്നാണ് പറയുന്നത്. എന്നാല്‍ ഇപ്പോഴുണ്ടായ ഭൂചലനം ആണ് ചിലരില്‍ ആശങ്ക ഉണര്‍ത്തുന്നത്.

അത് ഭൂചലനമല്ല
എന്നാല്‍ ഇപ്പോഴുണ്ടായത് ടെക്ടോണിക് ഫലകങ്ങളുടെ നീക്കം മൂലമുണ്ടായ ഭൂതലനം അല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അത് മനുഷ്യ നിര്‍മിതമത്രെ!

അമേരിക്കന്‍ സൈന്യം
അമേരിക്കന്‍ നാവിക സേന കടലില്‍ നടത്തിയ ഒരു പരീക്ഷണത്തിന്റെ ഫലമായിരുന്നു അനുഭവപ്പെട്ട ഭൂചലനം എന്നാണ് റിപ്പോര്‍ട്ടുകള്‍.

യുഎസ്എസ് ജാക്സണ്
അമേരിക്കന്‍ യുദ്ധക്കപ്പലായ യുഎസ്എസ് ജാക്സന്റെ പ്രതിരോധ ശേഷി പരീക്ഷിയ്ക്കുന്നതിന് വേണ്ടി സമുദ്രത്തില്‍ നടത്തിയ സ്ഫോടനം ആയിരുന്നു ഭൂചലനം ഉണ്ടാക്കാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍.

പണ്ട് വടക്കന്‍ കൊറിയയില്‍
മാസങ്ങള്‍ക്ക് മുമ്പ് വടക്കന്‍ കൊറിയയില്‍ ഒരു ഭൂചലനം അനുഭവപ്പെട്ടിരുന്നു. അതിന് കാരണം അവര്‍ നടത്തിയ അണ്വായുധ പരീക്ഷണം ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
നാഷണൽ ഇൻഫോർമാറ്റിക്സ് സെൻ്ററിൽ 243 ഒഴിവ്; 1.77 ലക്ഷം വരെ ശമ്പളം..അപേക്ഷിക്കാം -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ












Click it and Unblock the Notifications