Get Updates
Get notified of breaking news, exclusive insights, and must-see stories!

കടലിനും കായലിനുമിടയില്‍ ചരിത്രം തുഴയെറിഞ്ഞ മണ്ണ് ആലപ്പുഴയിലേക്ക് ഒരു യാത്ര.....

ശ്രുതി പ്രകാശ്

ഇതൊരു വഴിവിട്ട നടത്തമാണ്, തുറന്ന് പെരുവഴിയിലൂടെ.. കണ്ണൊപ്പിയെടുക്കാനാവാത്തത്ര കാഴ്ചകളുണ്ട് ഇവിടെ...എന്റെ ജീവിതയാത്രയിലെ ചില ചില അനുഭവങ്ങളും വഴിത്തിരിവുകളുമാണ് ഞാനിവിടെ കുറിക്കുന്നത്....

ഇതൊരു യാത്രയാണ്...പാതിവിരിഞ്ഞ പ്രഭാതത്തിന്റെയും പാതികൊഴിഞ്ഞ സന്ധ്യയെയും സാക്ഷിയാക്കിയുള്ള യാത്ര. യാത്രകള്‍ എപ്പോഴും നമ്മെ പുതിയത് പഠിപ്പിച്ചുക്കൊണ്ടേയിരിക്കുന്നു. കൂടുതല്‍ അനുഭവങ്ങള്‍ സമ്മാനിക്കുന്നു. ഇത്തരം അനുഭവങ്ങളിലൂടെയാണെല്ലോ ജീവിത യാത്ര മുന്നേറുന്നത്..യാത്ര, അവസാനിക്കാത്ത ഓര്‍മ്മകള്‍ സമ്മാനിക്കുന്ന അനുഭവങ്ങളുടെ കൂടിച്ചേരല്‍. യാത്രയുടെ വീഥിയിലേക്ക് നടക്കുമ്പോള്‍ എന്തൊക്കെ കാഴ്ച്ചകള്‍, അനുഭവങ്ങള്‍ എഴുതിയാല്‍ തീരാത്തത്ര ഓര്‍മ്മകള്‍...യാത്രകളില്‍ ചിലത് നമ്മുടെ വരമ്പുകളില്‍ കൊത്തിയിടും. അത്തരമൊരു യാത്രയായിരുന്നു എന്റെ ആലപ്പുഴയിലേക്കുള്ള യാത്ര...

alleppey2

'കേരളം ദൈവത്തിന്റെ സ്വന്തം നാട് ' എന്ന് വിശേഷിപ്പിച്ചാല്‍ കേരളത്തിലെ ഓരോ ജില്ലയ്ക്കും ഓരോരോ പ്രാധാന്യമുണ്ട്. അതില്‍ അഭിമാനത്തിന്റെ തിലകം ചാര്‍ത്തിയ ഒരു നാടാണ് ആലപ്പുഴ. പാരമ്പര്യവും പ്രതാപവും ഇവിടെ കായലും കടലുമെന്നപ്പോലെ കൈകോര്‍ക്കുന്നു. ആലപ്പുഴയുടെ ഇന്നലെകള്‍ക്ക് ഒട്ടേറെ ചരിത്ര കഥകള്‍ പറയാനുണ്ട്,ആ ഇന്നലെകള്‍ക്ക് വിപ്ലവത്തിന്റെ ചോരച്ചുവപ്പുമുണ്ട്.

പുന്നപ്രവയലാര്‍ ഉള്‍പ്പെടെ കേരളത്തിന്റെ ഏറ്റവും വലിയ ബലികുടീരങ്ങള്‍ ഇവിടെയാണ്. മരിച്ചു വീണെങ്കിലും തോറ്റിട്ടില്ലാത്ത രക്തസാക്ഷികളുടെ പോരാട്ടവീര്യമാണ് ആലപ്പുഴയുടെ ആത്മാവ്. സമരങ്ങള്‍ മാത്രമല്ല സാഹിത്യവും ആലപ്പുഴയിലെ ചൊരിമണലില്‍ തളിര്‍ത്തു. 'തകഴി' എന്ന മൂന്നക്ഷരം ജ്ഞാനപീഠം വരെയെത്തി. 'വയലാര്‍' ചോദിച്ചു: ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി.. എല്ലാ മലയാളികളും പറയാന്‍ കൊതിക്കുന്ന വാക്കുകളാണിത്. മനോഹരമായ ആ നാട്ടില്‍ ജനിക്കുവാന്‍ കഴിയുന്നതിലപ്പുറം സുഖം കിട്ടാനുണ്ടോ. എഴുതിയാല്‍ തീരാത്തത്ര പുണ്യപുരാണങ്ങള്‍ ആലപ്പുഴയക്ക് സ്വന്തമാണ്. ആലപ്പുഴ ആ വിജയത്തിലൂടെ ഇന്നും ഓഴുകിക്കൊണ്ടേയിരിക്കുകയാണ്.ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ന്യൂക്ലിയസ് കൂടിയാണ് ഇവിടം. കേരളത്തിന്റെ പഴയ മുഖ്യമന്ത്രിയും ആലപ്പുഴയില്‍ നിന്നാണ്. വയലാര്‍ രവിയും ,കെ.ആര്‍ ഗൗരിയമ്മയും ഈ നാട്ടുകാര്‍.ഓളപ്പരപ്പിലെ ഒളിമ്പിക്‌സും ആലപ്പുഴയില്‍ തുഴയെറിയുന്നു. കുട്ടനാടെന്ന പച്ചപ്പില്‍ കേരളത്തിന്റെ അന്നം വിളഞ്ഞിരുന്ന കാലമുണ്ടായിരുന്നു. വെല്ലുവിളികളെ തുഴഞ്ഞുതോല്‍പ്പിച്ച് കുട്ടനാട്ടുകാര്‍ ഇന്നും മണ്ണില്‍ സ്വപ്നങ്ങള്‍ കൊയ്‌തെടുക്കുന്നു.

kathakali

സിനിമ ഉദ്ദിച്ചതും, നാടകം കര്‍ട്ടനുയര്‍ത്തിയതും ആലപ്പുഴയുടെ അരങ്ങിലാണ്. ഇങ്ങനെ എണ്ണമറ്റ സ്മരണകളുടെ ഇതിഹാസഭൂമിയില്‍ സ്വാതന്ത്ര്യസമരത്തിന്റെ പാരമ്പര്യവും പച്ചപ്പിന്റെ കാന്തിയും മേഘജ്യോതിസ്സുപോലെ വിളങ്ങുകയാണ്. കടലിനും കായലിനുമിടയില്‍ ചരിത്രം തുഴയെറിഞ്ഞ മണ്ണിലൂടെ ആലപ്പുഴയുടെ ആത്മാവും തേടി എല്ലാം മറന്ന് ഒഴുകിയൊഴുകിപ്പോയ നിമിഷങ്ങള്‍ എത്രയെത്രയുണ്ട് പറയാനാണെകില്‍..

alleppey4

ഉയരും ഞാന്‍ നാടാകെ,ഉയരും ഞാനൊരു പുത്തന്‍ ഉയര്‍നാട്ടിനേകിക്കൊണ്ടുയരും വീണ്ടും- പി.ഭാസ്‌കരന്‍ മാഷിന്റെ വികാരനിര്‍ഭരമായ ഈ ഗാനശകലം പുന്നപ്ര വയലാറിലെ തൊഴിലാളികള്‍ക്കുവേണ്ടി വിരിഞ്ഞതായിരുന്നു. ഈ ധന്യഭൂമിയുടെ ഉല്‍ത്തുടിപ്പുകളെ കുറിച്ച് പറയുമ്പോള്‍ പ്രിയങ്കരനായ കവിയും ഗാനരചയിതാവുമായ വയലാര്‍ രാമവര്‍മയുടെ ഏതാനും വരികള്‍ ഇവിടെ കുറിക്കേണ്ടിയിരിക്കുന്നു. തോക്കും ലാത്തിയുമായി മുടിത്തുള്ളിയ സര്‍ക്കാറിന്‍ തേര്‍വാഴ്ചകളെ എതിരിട്ടവരുടെ ഹൃദ്‌രക്തത്താല്‍,കുതിരും വെള്ള മണല്‍ത്തരികള്‍, നാളത്തെപ്പുതുസംസ്‌കാരത്തിന്‍ നാളം നെയ്യുകയാണെങ്ങും..

alleppey

ഏറ്റവും പ്രധാനപ്പെട്ട മറ്റൊന്നായിരുന്നു അളവറ്റ സാമ്പത്തിക പരാതീനതകളും കടുത്തവെല്ലുവിളികളും നേരിട്ടുകൊണ്ട് 1923 മാര്‍ച്ച് 17 ാം തീയതി ആലപ്പുഴയിലെ മാതൃഭൂമി പത്രത്തിന്റെ ജനനം. ആ ഒരു നേട്ടത്തിന്റെ വളച്ചയിലും ഒരുപാട് കഥകള്‍ മറഞ്ഞിരിക്കുന്നു. നമ്മുടെ രാഷ്ട്രപിതാവായ മഹാത്മജി ആലപ്പുഴ മാതൃഭൂമി സന്ദര്‍ശിച്ചിരുന്നുവത്രെ. മഹാത്മജിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന സ്വാതന്ത്ര്യസമരനേതാവും മാതൃഭൂമിയുടെ സ്ഥാപകമാനേജറുമായ കെ.മാധവന്‍നായരുടെ മരണത്തെ തുടര്‍ന്ന് 1933 സെപ്തംബര്‍ 29 ാം തീയതി ഗാന്ധിജി മാതൃഭൂമി സന്ദര്‍ശിച്ചു. അന്നു നടന്ന ചടങ്ങില്‍ മഹാത്മജിയുടെ ഉപദ്ദേശങ്ങളും വാക്കുകളും ഇന്നും ആലപ്പുഴ നിവാസികളുടെ കാതുകളില്‍ അലയടിച്ചുയരുന്നു.

alleppey1

കേരളത്തിന്റെ പ്രഥമ പത്രാധിപന്‍ കെ.പി കേശവമേനോനും ആലപ്പുഴയ്ക്ക് സ്വന്തമായിരുന്നു. ആലപ്പുഴയുടെ തീരത്ത് ഒരുപാട് പോരാട്ടങ്ങള്‍ നടന്നിട്ടുണ്ട്.ശൂരനാട് സമരം,ഒരണസമരം തുടങ്ങിയവ... കേരളത്തിലെ ഏറ്റവും നീണ്ട ആലപ്പുഴയിലെ കടല്‍ത്തീരം മത്സ്യത്തൊഴിലാളികളുടെ മേഖലകൂടിയാണ്. പ്രശസ്ത നോവലിസ്റ്റ് തകഴിയുടെ ചെമ്മീന്‍ കടലിന്റെ പശ്ചാത്തലത്തിലെഴുതപ്പെട്ട രചനയാണ്. ആലപ്പുഴയിലെ പല്ലനയാറ്റിലുണ്ടായ ഒരു ബോട്ടപകടത്തില്‍ അകാല ചരമമടഞ്ഞ മഹാകവി കുമാരനാശാന്‍ അന്ത്യവിശ്രമം കൊള്ളുന്നത് ആ ആറിന്റെ തീരത്താണ്. സരസവും ഹാസ്യാത്മകുമായ വിമര്‍ശനത്തിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഓട്ടന്‍തുള്ളലിന് കുഞ്ചന്‍നമ്പ്യാര്‍ രൂപം നല്‍കിയത് ആലപ്പുഴയിലെ അമ്പലപ്പുഴയില്‍വെച്ചാണ്. അദ്ദേഹം ഉപയോഗിച്ച മിഴാവ് ഒരു ചരിത്രസ്മാരകമായി ഇന്നും അവിടെ സൂക്ഷിച്ചിരിക്കുന്നു.

ഒരു തോടിന്റെ അക്കരെയുമിക്കരെയുമായി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അത്ഭുതവും പൗരുശവും കളിച്ചു വളരുന്ന ആലപ്പുഴയുടെ തീരത്ത് ഇനിയും പൊന്‍തൂവലുകള്‍ വിരിയട്ടെ. ഇന്നലെകളിലെ ചരിത്രങ്ങള്‍ എന്നും കാന്തിയോടെ ശോഭിക്കട്ടെ....

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+