താര വിലാപമല്ല, മണിയെപ്പറ്റി ഒരു അമ്മയുടെ ഹൃദയം തൊടുന്ന തുറന്ന് പറച്ചില്‍
അന്തരിച്ച ചലച്ചിത്ര താരം കലാഭവന്‍ മണിയെ ഓര്‍ത്ത് താരലോകം ഒന്നടങ്കം വേദനിയക്കുമ്പോള്‍ കൊല്ലത്തെ വീട്ടില്‍ ശരീരം തളര്‍ന്ന് കിടക്കുന്ന ഒരമ്മയും ആ മകന് വേണ്ടി വിലപിയ്ക്കുന്നു. ഞാന്‍ അമ്മയുടെ മൂത്ത മകനാണെന്ന് പറഞ്ഞ് പഠിപ്പിച്ച...കാണുമ്പോഴെല്ലാം പാട്ടുകള്‍ പാടിക്കൊടുക്കുമായിരുന്ന മാനസപുത്രനെയാണ് അമ്മയ്ക്ക് നഷ്ടമായത്.
കൊല്ലം പട്ടത്താനം ഓറിയന്റ് നഗര്‍ അഭിലാഷ് ഭവനില്‍ ബേബി (60)യാണ് കലാഭവന്‍ മണിയുടെ മരണത്തില്‍ ഏറെ ദുഖിയ്ക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് കേരളപ്പിറവി ദിനത്തിലാണ് ബേബിയുടെ മുന്നില്‍ മണി എത്തുന്നത്. ശരീരം തളര്‍ന്ന് കിടപ്പിലായ ബേബിയ്ക്ക് തന്റെ മക്കള്‍ സ്ഥിരമായി മണിയുടെ പാട്ടുകളുടെ സിഡിയും കാസറ്റും എത്തിച്ച് കൊടുക്കുമായിരുന്നു. ഈ പാട്ടുകള്‍ ജീവിത ദുരിതത്തിലും അവര്‍ക്ക് ആശ്വസമായി.
തന്റെ പാട്ടുകള്‍ കേള്‍ക്കുന്ന ആരാധികയെപ്പറ്റി കൊല്ലത്തെ ജലോത്സവത്തിന് എത്തിയപ്പോഴാണ് മണി അറിയുന്നത്. പിന്നെ ഒട്ടും വൈകാതെ കാണാനെത്തി. ബാക്കി സംഭവം ഇങ്ങനെ...

കാണണം
ബേബിയെപ്പറ്റി പറഞ്ഞറിഞ്ഞപ്പോള്‍ തന്നെ മണിയ്ക്ക് കാണാന്‍ ആഗ്രഹം തോന്നി. ബേബിയുടെ വീട്ടില്‍ എത്തി. തന്റെ പൊള്ളുന്ന ജീവിത അനുഭവങ്ങള്‍ പറഞ്ഞു. അവരെ എടുത്ത് സ്വന്തം കാറിലേയ്ക്ക് കൊണ്ടുപോയി അടുത്ത ദിവസം റിലീസ് ചെയ്യാനിരുന്ന അയ്യപ്പ ഭക്തിഗാനങ്ങള്‍ കേള്‍പ്പിച്ചു.

മൂത്തമകനായി
തന്നെ മൂത്തമകനായി കാണണം എന്ന് പറഞ്ഞായിരുന്നു മടക്കം

ഫോണിലൂടെ
2013 ല്‍ പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തില്‍ തുടങ്ങിയ ബന്ധം മരണം വരേയും മണി തുടര്‍ന്നു. ഇടയ്ക്കിടെ ബേബിയെ വിളിച്ചും സുഖവിവരങ്ങള്‍ അന്വേഷിച്ചും അക്ഷരാര്‍ത്ഥത്തില്‍ മൂത്തമകനായി മാറുകയായിരുന്നു താരം.

കഴിഞ്ഞ വര്‍ഷം
കഴിഞ്ഞ വര്‍ഷം പക്ഷേ മണിയ്ക്ക് ബേബിയെ കാണാന്‍ എത്താനായില്ല. ബേബിയും അവരുടെ ഇരട്ട ആണ്‍മക്കളായ റാംജിത്തും പ്രേംജിത്തും ഇപ്പോഴും മണിയുടെ മരണമേല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് മോചിതരായിട്ടില്ല.












Click it and Unblock the Notifications