Get Updates
Get notified of breaking news, exclusive insights, and must-see stories!

ആസിഡ് ആക്രമണം,17 സര്‍ജറികള്‍,മുംബൈ പെണ്‍കുട്ടിക്ക് പുതുജീവിതം നല്‍കിയത് റോങ്‌നമ്പര്‍!!

ആസിഡ് ആക്രമണത്തിന് ഇരയായ മുംബൈ പെണ്‍കുട്ടിക്ക് പുതുജീവിതം നല്‍കിയത് വഴിതെറ്റിവന്നൊരു ഫോണ്‍കോള്‍...

മുംബൈ: ജീവിതം ആകസ്മികതകളുടേതുകൂടിയാണ്. അത്ഭുതങ്ങള്‍,സന്തോഷങ്ങള്‍..എല്ലാം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം,ദുരന്തങ്ങളും. തത്വം പറയുകയല്ല. ഇത്തരം ആകസ്മികതകള്‍ പലപ്പോഴും ജീവിതത്തിന്റെ ഗതി തന്നെ മാറ്റിമറിക്കും എന്ന് സമ്മതിക്കും, മുംബൈ സ്വദേശിയായ ലളിത ബെന്‍ ബാന്‍സി. അപ്രതീക്ഷിതമായി ലളിതയുടെ ജീവിതത്തില്‍ സംഭവിച്ച ദുരന്തവും അതിന്റെ അതിജീവന കഥയും...

ദുരന്തം..

ദുരന്തം..

2012 ലായിരുന്നു അത്. ചെറിയൊരു വാക്തര്‍ക്കത്തിന്റെ പേരില്‍ ബന്ധു കൂടിയായ യുവാവാണ് ലളിതയുടെ മുഖത്ത് ആസിഡ്് ഒഴിച്ചത്. പിന്നീട് ജീവിതത്തിന്റെ പോക്കു തന്നെ മറ്റൊരു ദിശയിലാകുകയായിരുന്നു.

17 സര്‍ജറികള്‍

17 സര്‍ജറികള്‍

ആസിഡ് പൊള്ളലേറ്റ് വികൃതമായ ലളിതയുടെ മുഖത്ത് 17 സര്‍ജറികളാണ് ചെയ്തത്. ജീവിതത്തിന് ഒരു മാറ്റം വേണമെന്ന് തോന്നിയപ്പോള്‍ താമസിച്ചിരുന്ന സ്ഥലത്തു നിന്നും ഒരു സ്വയം പറിച്ചുനടല്‍, അസംഗാര്‍ഹില്‍ നിന്നും മുംബൈയിലെ താനെയിലേക്ക്.

പ്രണയം..

പ്രണയം..

താനെയില്‍ വെച്ചാണ് രണ്ടു മാസം മുന്‍പ് രവിശങ്കറിനെ പരിചയപ്പെടുന്നത്. വഴിതെറ്റിവന്ന ഒരു ഫോണ്‍ കോളിലായിരുന്നു തുടക്കം. ആ പരിചയം പ്രണയമായി..പിന്നെ ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു.'സ്‌നേഹത്തില്‍ വിശ്വസിക്കാന്‍ എന്നെ പഠിപ്പിച്ചത് ശങ്കര്‍ ആണ്. ഇതൊരു പുതിയ തുടക്കമാണ്', ലളിത പറയുന്നു

രവിശങ്കറിനെക്കുറിച്ച്...

രവിശങ്കറിനെക്കുറിച്ച്...

ഒരു സ്വകാര്യ കമ്പനിയില്‍ സിസിടിവി ഓപ്പറേറ്ററായി ജോലി ചെയ്യുകയാണ് രവിശങ്കര്‍. സ്വന്തമായി ഒരു പെട്രോള്‍ പമ്പും ഉണ്ട്. ആദ്യം മുതലേ തനിക്ക് ലളിതയെ ഇഷ്ടമായിരുന്നു എന്ന് രവിശങ്കര്‍ പറയുന്നു. വീട്ടുകാരുടെ സമ്മതം ലഭിക്കുക എന്നതായിരുന്നു ദുഷ്‌കരം. വീട്ടുകാര്‍ പച്ചക്കൊടി കാട്ടിയതോടെ മാംഗല്യം.. ഇരുവര്‍ക്കും സന്തോഷം..

 വിവാഹച്ചടങ്ങില്‍ വിവേക് ഒബ്‌റോയിയും

വിവാഹച്ചടങ്ങില്‍ വിവേക് ഒബ്‌റോയിയും

ലളിതയുടെയും രവിശങ്കറിന്റെയും വിവാഹത്തിന് ബോളിവുഡ് താരം വിവേക് ഒബ്‌റോയിയും എത്തി. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നും നവദമ്പതികളോടൊപ്പം നിന്ന് സെല്‍ഫി എടുത്തുമാണ് താരം മടങ്ങിയത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+