കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിയുവില്‍ നിന്ന് അവസാന പോസ്റ്റ്... ജിഷ്ണൂ, നിന്നെ മറക്കുന്നതെങ്ങനെ

Google Oneindia Malayalam News

കൊച്ചി: ആശുപത്രിയില്‍ ഐസിയുവില്‍ കിടക്കുമ്പോഴാണ് ജിഷ്ണു അവസാനമായി ഫേസ്ബുക്കില്‍ സ്റ്റാറ്റസ് ഇടുന്നത്. ജീവന് വേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു ജിഷ്ണു. പക്ഷേ ചിരിച്ചുകൊണ്ടായിരുന്നു അന്ന് ജിഷ്ണു ഫേസ്ബുക്കില്‍ ആ വാക്കുകള്‍ കുറിച്ചിട്ടത്.

മാര്‍ച്ച് എട്ടിനായിരുന്നു അത്. പതിവില്‍ നിന്ന് വ്യത്യസ്തമായി അന്ന് മൂന്ന് ഫേസ്ബുക്ക് പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ഒന്ന് സ്‌നേഹത്തെ കുറിച്ചായിരുന്നു. മറ്റൊന്ന് താന്‍ ഐസിയുവിലാണെന്ന കാര്യം അറിയിക്കുന്നത്. മറ്റൊന്ന് ലോകവനിത ദിനത്തെ കുറിച്ച്.

ഐസിയുവില്‍ കിടക്കുന്ന ജിഷ്ണു അന്ന് പറഞ്ഞത് രോഗഗ്രസ്തരായവര്‍ക്കെല്ലാം ഏറെ ആശ്വാസം നല്‍കുന്നതും ജീവിതത്തെ പ്രതീക്ഷയോടെ കാണാന്‍ പ്രേരിപ്പിയ്ക്കുന്നതും ആയിരുന്നു.

ശുഭാപ്തി വിശ്വാസം

ശുഭാപ്തി വിശ്വാസം

ശുഭാപ്തി വിശ്വാസവും ചിരിയും ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാക്കും എന്നായിരുന്നു അന്ന് ജിഷ്ണു ഫേസ്ബുക്കിലൂടെ പറഞ്ഞത്.

ഐസിയു എന്ന രണ്ടാം വീട്

ഐസിയു എന്ന രണ്ടാം വീട്

താന്‍ ഐസിയുവിലാണ്. എന്നാല്‍ ഭയക്കേണ്ടതില്ല. തനിയ്കിത് ഇപ്പോള്‍ രണ്ടാം വീടുപോലെയാണെന്നാണ് വിഷ്ണു കുറിച്ചത്.

ചിരിയിലൂടെ

ചിരിയിലൂടെ

ഐസിയുവിലെ ദിനങ്ങള്‍ ചിരിച്ചുകൊണ്ടാണ് തുടങ്ങിയത്. ഡോക്ടറോടും പരിചരിയ്ക്കുന്ന നഴ്‌സുമാരോടും എപ്പോഴും ചിരിയ്ക്കാന്‍ ശ്രമിച്ചു. അത് തന്നില്‍ വലിയ മാറ്റമുണ്ടാക്കിയെന്നും ജിഷ്ണു പറഞ്ഞു.

ദൈവത്തെ കാണുന്നു

ദൈവത്തെ കാണുന്നു

തനിയ്ക്ക് ചുറ്റുമുള്ളവരിലാണ് താന്‍ ദൈവത്തെ കാണുന്നത്, ദൈവത്തിന്റെ സ്‌നേഹം അറിയുന്നത് എന്നായിരുന്നു മറ്റൊരു പോസ്റ്റ്. സ്‌നേഹമാണ് ദൈവമെന്നും ജിഷ്ണു ആ പോസ്റ്റില്‍ പറയുന്നു.

ഹൗസ് ഹസ്ബന്‍ഡ്

ഒരു ഹൗസ് ഹസ്ബന്‍ഡ് ആകുന്നതിനെ കുറിച്ച് അഭിപ്രായങ്ങള്‍ ചോദിച്ചുകൊണ്ടുള്ളതായിരുന്നു വനിതാ ദിനത്തിലെ ജിഷ്ണുവിന്റെ അവസാന പോസ്റ്റ്.

ഐസിയു പോസ്റ്റ്

ഐസിയുവിലാണെന്ന് പറഞ്ഞ് വിഷ്ണു ഇട്ട ഫേസ്ബുക്ക് പോസ്റ്റ്

സ്നേഹം

സ്നേഹത്തെ കുറിച്ചും ദൈവത്തെ കുറിച്ചും വിഷ്ണു പറഞ്ഞത്.

English summary
Actor Jishnu passes away, his last Facebook posts were from ICU.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X