ജിഷ്ണു... യഥാര്‍ത്ഥ പോരാളി; മലയാളികളുടെ ആത്മവിശ്വാസം പൊലിഞ്ഞു
രോഗം കാര്‍ന്ന് തിന്നുമ്പോഴും അസാമാന്യമായ ധൈര്യവും ആത്മവിശ്വാസവും പ്രകടിപ്പിച്ച താരമായിരുന്നു ജിഷ്ണു രാഘവന്‍ എന്ന ജിഷ്ണു. താന്‍ ക്യാന്‍സര്‍ ബാധിതനാണെന്ന് ഫേസ്ബുക്കിലൂടെ തുറന്ന് പറഞ്ഞ ജിഷ്ണു... രോഗകാലത്തെ ചിത്രങ്ങള്‍ പങ്കുവച്ച് ജിഷ്ണു... ഏറെ പ്രതീക്ഷതകള്‍ പടുത്തുയര്‍ത്തിയ ജിഷ്ണു.
ഒരിയ്ക്കല്‍ രോഗത്തെ മറികടന്നതാണ്. എന്നാല്‍ അര്‍ബുദം വീണ്ടും നീരാളിക്കൈകളുമായി ജിഷ്ണുവിനെ കീഴ്‌പ്പെടുത്തി. ചികിത്സയ്ക്കിടയിലും ജിഷ്ണു സോഷ്യല്‍ മീഡിയയില്‍ സജീവമായി. രോഗം ബാധിച്ച പലര്‍ക്കും ആത്മവിശ്വാസം പകര്‍ന്നു.
അച്ഛന്‍ രാഘവന്‍ സംവിധാനം ചെയ്ത 'കിളിപ്പാട്ട്' എന്ന ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു സിനിമയിലെ രംഗപ്രവേശനം. പിന്നീട് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 'നമ്മള്‍' എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം. ജിഷ്ണുവിന്റെ ജീവിതം....

ബാലതാരം
1987 ല്‍ പുറത്തിയ കിളിപ്പാട്ട് എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് ജിഷ്ണു ചലിച്ചിത്ര രംഗത്തെത്തുന്നത്. പിതാവ് രാഘവന്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.

നമ്മളിലൂടെ
കമല്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം 'നമ്മള്‍' ആണ് ജിഷ്ണു നായകനായി അരങ്ങേറ്റം കുറിച്ച ആദ്യ ചിത്രം.

അര്‍ബുദം
സിനിമയില്‍ സജീവമായി നില്‍ക്കുന്ന സമയത്താണ് ജിഷ്ണുവിനെ അര്‍ബുദം കീഴടക്കുന്നത്. തുടര്‍ന്ന് ചികിത്സയുടെ കാലം.

പ്രതീക്ഷ കൈവിടാതെ
തനിയ്ക്ക് ക്യാന്‍സറാണെന്ന് ജിഷ്ണു തന്നെയാണ് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. പിന്നീട് ചികിത്സയുടെ തുടര്‍ വിവരങ്ങളും ജിഷ്ണു പങ്കുവച്ചുപോന്നു.

തൊണ്ടയിലെ അര്‍ബുദം
തൊണ്ടയിലായിരുന്നു ആദ്യം അര്‍ബുദം കണ്ടെത്തിയത്. ഇത് പിന്നീട് നീക്കം ചെയ്‌തെങ്കിലും അര്‍ബുദം ശ്വാസകോശത്തിലേയ്ക്ക് കൂടി വ്യാപിച്ചു.

വീണ്ടും സിനിമയില്‍
അല്‍പകാലം സിനിമയില്‍ നിന്ന് വിട്ടുനിന്നെങ്കിലും ജിഷ്ണു വീണ്ടും രോഗത്തെ മറികടന്ന് സിനമയിലെത്തി. ഉസ്താദ് ഹോട്ടല്‍, ബാങ്കിങ് അവേഴ്‌സ്, ഓര്‍ഡിനറി, ഞാന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

ആത്മവിശ്വാസം
ഗുരുതരമായ രോഗാവസ്ഥകളിലൂടെ കടന്നുപോകുമ്പോഴും ആത്മവിശ്വാസം തുളുമ്പുന്ന ചിരിയുമായ ജിഷ്ണു ലോകത്തിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരുന്നു.

എന്‍ജിനീയര്‍
കോഴിക്കോട് റീജ്യണല്‍ എന്‍ജിനീയറിങ് കോളേജില്‍(ഇപ്പോഴത്തെ എന്‍ഐടി) നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയ ആളാണ് ജിഷ്ണു.

പ്രണയവം, വിവാഹം
എന്‍ജിനീയറിങ് കോളേജില്‍ തന്റെ ജൂനിയര്‍ ആയിരുന്ന ധന്യയെ ആണ് ജിഷ്ണു വിവാഹം കഴിച്ചത്. ധന്യ ആര്‍ക്കിടെക്റ്റ് ആണ്.

തെറ്റായ ചികിത്സ
സുഹൃത്തുക്കളുടേയും മറ്റും സ്വാധീനത്തില്‍ പെട്ട് ജിഷ്ണു കുറച്ച് കാലം എത്ത്‌നിക് ചികിത്സയിലേക്ക് നീങ്ങിയിരുന്നു. ഇത് രോഗം മൂര്‍ച്ഛിയ്ക്കാന്‍ കാരണമായെന്ന് ജിഷ്ണു തന്നെ പ്രതികരിച്ചിരുന്നു.

ഓരോ തവണയും
ഓരോ തവണയും രോഗം ഗുരുതരമാകുമ്പോളും അത്ഭുതകരമായ ആത്മവിശ്വാസത്തോടെ ആയിരുന്നു ജിഷ്ണു ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നുകൊണ്ടിരുന്നത്.

ഡിസ്ചാര്‍ജ്ജ് ചെയ്തത് മരണത്തിലേയ്‌ക്കോ
ആശുപത്രിയില്‍ നിന്ന് മാര്‍ച്ച് 22 ന് ജിഷ്ണുവിനെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍ 23 ന് തന്നെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിയ്‌ക്കേണ്ടി വന്നു. അത് അവാസനിച്ചത് മരണത്തിലും.

ഒപ്പമുണ്ടായിരുന്നു
മരണസമയത്ത് പിതാവ് രാഘവനും മറ്റ് ബന്ധുക്കളും ജിഷ്ണുവിന് ഒപ്പമുണ്ടായിരുന്നു.

വ്യാജ പ്രചാരണങ്ങള്‍
ജിഷ്ണുവിന്റെ രോഗത്തിന്റെ കാരണം സംബന്ധിച്ച് വളരെയേറെ വ്യാജ പ്രചാരണങ്ങളും ഇതിനിടെ നടന്നിരുന്നു. അതിനെതിരേയും ജിഷ്ണു പ്രതികരിച്ചിരുന്നു.












Click it and Unblock the Notifications