ഈ ഗ്ലാമര്‍ വെറുതെ കിട്ടിയതല്ല, കാണൂ സണ്ണി ലിയോണിന്റെ സൗന്ദര്യ രഹസ്യം!

മുന്‍പ് പോണ്‍ താരമായിരുന്നു സണ്ണി ലിയോണ്‍. ഇപ്പോള്‍ ബോളിവുഡ് നടി. നടിമാര്‍ പോണ്‍ സിനിമകളില്‍ എത്തുന്നത് പുതിയ കാര്യമൊന്നുമല്ലെങ്കിലും മറിച്ച് സംഭവിക്കുന്നത് അപൂര്‍വ്വമാണ്. എന്നാല്‍ കഴിഞ്ഞ കാലത്തെ ഇമേജ് തന്നെ മാറ്റിയെഴുതിയാണ് സണ്ണി ലിയോണ്‍ എന്ന ഇന്തോ കനേഡിയന്‍ നടി ബോളിവുഡില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നത്.

അഡല്‍റ്റ് ഒണ്‍ലി ചിത്രങ്ങളിലെ ഏറ്റവും പോപ്പുലറായ പേരുകളിലൊന്നായിരുന്നു സണ്ണി ലിയോണിന്റേത്. ഏതൊരു മുന്‍ നിര നായികയ്‌ക്കൊപ്പവും നില്‍ക്കാവുന്ന ശരീര സൗന്ദര്യം തന്നെ സണ്ണി ലിയോണിന് ആരാധകരെ കിട്ടാനുള്ള ഒരു കാരണം. ഏറ്റവും കൂടുതല്‍ ആരാധകരുള്ള സണ്ണി ലിയോണ്‍ എങ്ങനെയാണ് ഈ സൗന്ദര്യം കാത്തു സൂക്ഷിക്കുന്നത്. കാണൂ സണ്ണി ലിയോണിന്റെ സൗന്ദര്യ രഹസ്യം.

ബ്യൂട്ടി ക്വീന്‍

ബ്യൂട്ടി ക്വീന്‍

പോണ്‍ മൂവി രംഗത്തെ ബ്യൂട്ടി ക്വീന്‍ എന്നാണ് സണ്ണി ലിയോണ്‍ അറിയപ്പെട്ടിരുന്നത്. അപാരമായ ശരീര സൗന്ദര്യത്തിന് ഉടമയാണ് സണ്ണി ലിയോണ്‍ എന്നാണ് ആരാധക പക്ഷം. എന്നാല്‍ ചില്ലറ കഷ്ടപ്പാടൊന്നുമല്ല സണ്ണി ലിയോണ്‍ ഈ ഗ്ലാമര്‍ നിലനിര്‍ത്താനായി പെടുന്നത്. യോഗ മുതല്‍ ജിം വരെ ഇതില്‍പെടും.

മൂന്ന് ദിവസം ജിം

മൂന്ന് ദിവസം ജിം

ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം സണ്ണി ലിയോണ്‍ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യാനെത്തും. ശരീരസൗന്ദര്യത്തിന് മാത്രമല്ല ആരോഗ്യത്തിനും ഈ വ്യായാമം വളരെ പ്രധാനമാണ് എന്ന് സണ്ണി ലിയോണ്‍ കരുതുന്നു.

ഇക്കാര്യത്തില്‍ അലസതയില്ല

ഇക്കാര്യത്തില്‍ അലസതയില്ല

അലസനായ ഒരു സെലിബ്രിറ്റി ആഴ്ചയില്‍ ഒരു തവണയോ അതിലും കുറവോ മാത്രം ജിമ്മില്‍ പോകുമ്പോഴാണ് സണ്ണി ലിയോണിന്റെ ഈ കഠിനാധ്വാനം. ബോഡി ഫിറ്റ്‌നസ് ഗ്ലാമര്‍ രംഗത്തുള്ളവര്‍ക്ക് എത്ര അത്യാവശ്യമാണ് എന്ന് ഈ നടിക്ക് നന്നായി അറിയാം

മനസിനും ശരീരത്തിനും യോഗ

മനസിനും ശരീരത്തിനും യോഗ

സണ്ണി ലിയോണ്‍ യോഗ അംബാസിഡറോ. നെറ്റി ചുളിക്കുന്നവരാകും കൂടുതലും. എന്നാല്‍ സ്ഥിരമായി യോഗ ചെയ്യുന്ന ആളാണ് ഈ നടി എന്ന് എത്ര പേര്‍ക്ക് അറിയാം. ശരീരത്തിന് മാത്രമല്ല മനസിനും യോഗ നല്ലതാണ് എന്നാണ് സണ്ണി ലിയോണിന്റെ പക്ഷം.

നടന്ന് തന്നെ തീര്‍ക്കണം

നടന്ന് തന്നെ തീര്‍ക്കണം

ഒരു ദിവസം സണ്ണി ലിയോണ്‍ ചുരുങ്ങിയത് 20 മിനുട്ട് നേരമെങ്കിലും നടക്കുമത്രെ. കേള്‍ക്കുമ്പോള്‍ സിംപിള്‍ എന്ന് തോന്നുമെങ്കിലും ശരീരസൗന്ദര്യം സൂക്ഷിക്കാന്‍ നടത്തം ഏറ്റവും പ്രയോജനകരമാണ് എന്നാണ് സണ്ണി ലിയോണ്‍ പറയുന്നത്.

ഭക്ഷണത്തിലാണ് കാര്യം

ഭക്ഷണത്തിലാണ് കാര്യം

സെലിബ്രിറ്റികള്‍ ഏറ്റവും പേടിക്കുന്ന ഒരു കാര്യമാണ് ഭക്ഷണം. മധുരിച്ചിട്ട് കഴിക്കാതിരിക്കാനും കയ്ചിട്ട് ഇറക്കാനും പറ്റില്ല. എന്നാല്‍ ഭക്ഷണം കഴിക്കാതെ തടി സൂക്ഷിക്കുന്നതില്‍ വലിയ താല്‍പര്യം ഉള്ള ആളല്ല സണ്ണി ലിയോണ്‍.

കരിക്കിന്‍ വെള്ളം അഥവാ നാരിയേല്‍ കാ പാനി

കരിക്കിന്‍ വെള്ളം അഥവാ നാരിയേല്‍ കാ പാനി

സണ്ണി ലിയോണ്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത ചില ഡയറ്റ് രീതികളുണ്ട്. അതില്‍ ഒന്നാം സ്ഥാനം നമ്മുടെ കരിക്കിന്‍ വെള്ളത്തിനാണ്. എല്ലാ ദിവസവും കരിക്കിന്‍ വെള്ളം കുടിക്കുക. ശരീരം അധികം ചൂടാകാതെ നോക്കുക.

ഊര്‍ജം നല്‍കുന്ന പാല്

ഊര്‍ജം നല്‍കുന്ന പാല്

ഭക്ഷണത്തില്‍ പാലും പാലുല്‍പന്നങ്ങളും ധാരാളം ഉള്‍പ്പെടുത്തുന്നത് ഊര്‍ജം നല്‍കും എന്നാണ് സണ്ണി ലിയോണ്‍ പറയുന്നത്. കിടക്കാന്‍ പോകുമ്പോള്‍ പാല് കുടിക്കുന്നതിലും നല്ലത് രാവിലത്തെ ഭക്ഷണത്തിന് ശേഷം പാല് കുടിക്കുന്നതാണത്രെ.

അധികം മരവിപ്പിക്കല്ലേ

അധികം മരവിപ്പിക്കല്ലേ

പറ്റുമ്പോഴൊക്കെ ഫ്രഷ് പച്ചക്കറി കഴിക്കണം. ഫ്രീസറില്‍ വെച്ച ഭക്ഷണസാധനങ്ങള്‍ പറ്റുന്നതും ഒഴിവാക്കണം. സണ്ണി ലിയോണിന് പറ്റും. പക്ഷേ നമുക്ക് കാര്യം അത്ര എളുപ്പമല്ല അല്ലേ.

പൈലെറ്റ്‌സ് സീക്രട്ട്

പൈലെറ്റ്‌സ് സീക്രട്ട്

അനാവശ്യമായ കലോറി കത്തിച്ചുകളയാനും ശരീരത്തിന്റെ ഷേപ്പ് കൃത്യമായി സൂക്ഷിക്കാനും സണ്ണി ലിയോണിനെ സഹായിക്കുന്നത് പൈലെറ്റ്‌സ് ആണ്. കുറച്ചുനേരം ഈ ഉപകരണങ്ങള്‍ കൊണ്ടുള്ള അഭ്യാസം കഴിഞ്ഞാല്‍ താന്‍ വളരെയധികം റിലാക്‌സ്ഡ് ആകും എന്നാണ് താരത്തിന്റെ അഭിപ്രായം.

സ്‌ക്വാട്ട്‌സ്

സ്‌ക്വാട്ട്‌സ്

സണ്ണി ലിയോണിനെ പോലുള്ള ഒരു സെലിബ്രിറ്റിക്ക് കാലുകളുടെ സൗന്ദര്യം സൂക്ഷിക്കേണ്ടത് എത്ര അത്യാവശ്യമാണ്. ഇതിന് ഇവരെ സഹായിക്കുന്നത് സ്‌ക്വാട്ട്‌സ് ആണ്.

അസാധ്യ കോണ്‍ഫിഡന്‍സ്

അസാധ്യ കോണ്‍ഫിഡന്‍സ്

സ്വന്തം ശരീരത്തെക്കുറിച്ച് അപാര ആത്മവിശ്വാസമാണ് സണ്ണി ലിയോണിന്. നീലച്ചിത്രത്തിലായാലും സ്‌റ്റേജ് ഷോയിലായാലും സിനിമയിലായാലും ഏത് രീതിയില്‍ അഭിനയിക്കാനും അവര്‍ കംഫര്‍ട്ടബിള്‍ ആകുന്നതും അതുകൊണ്ട് തന്നെ.

ഫോട്ടോജെനിക്

ഫോട്ടോജെനിക്

വെറും സൗന്ദര്യം മാത്രമല്ല സാധാരണയിലും കവിഞ്ഞ ഫോട്ടോജെനിക് ശരീരം കൂടിയാണ് സണ്ണി ലിയോണിന്റെ പ്രത്യേകത. ക്ലോസപ് ഷോട്ടുകളിലാണെങ്കിലും സണ്ണി ലിയോണിനെ കണ്ടാല്‍ ഇത് വ്യക്തമാകും.

ഒരു വെള്ളക്കുപ്പി

ഒരു വെള്ളക്കുപ്പി

പോകുന്നിടത്തൊക്കെ ഒരു വെള്ളക്കുപ്പി കൊണ്ടുനടക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമാണോ അല്ല എന്നാണ് താരത്തിന്റെ പക്ഷം

കാപ്പിയാണെങ്കില്‍ കട്ടന്‍

കാപ്പിയാണെങ്കില്‍ കട്ടന്‍

ചിലര്‍ക്ക് ഒരിക്കലും ഒഴിച്ചുകൂടാന്‍ പറ്റാത്ത സാധനമാണ് കാപ്പി. അത്ര നിര്‍ബന്ധമാണെങ്കില്‍ കട്ടന്‍ കാപ്പി കുടിക്കുന്നതാണ് നല്ലത്. പാല്‍ക്കാപ്പി ഒഴിവാക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+