Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവിന് മറ്റൊരു ബന്ധം, വെളിപ്പെടുത്തലുമായി നടി അമ്പിളി; വിവാഹ മോചനം ആവശ്യപ്പെടുന്നു

തിരുവനന്തപുരം: ആദിത്യനുമായുള്ള ദാമ്പത്യ ജീവിതത്തെ കുറിച്ച് ഞെട്ടിക്കുന്ന തുറന്ന് പറച്ചിലുകളുമായി നടി അമ്പിളി ദേവി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം ഇട്ടുകൊണ്ടാണ് താരം ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. വിവാഹ ജീവിതത്തെ കുറിച്ച് പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍ അല്ലെന്നും അതില്‍ സത്യങ്ങള്‍ ഉണ്ടെന്നുമാണ് അമ്പിളി ദേവി വ്യക്തമാക്കുന്നത്. എങ്കിലും നിയമപരമായി ഇപ്പോഴും താന്‍ തന്നെയാണ് ആദിത്യന്‍റെ ഭാര്യയെന്നും താരം വ്യക്തമാക്കുന്നു. മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു താരത്തിന്‍റെ തുറന്ന് പറച്ചില്‍.

വിവാഹം

വിവാഹം

ഒരു പാട് പ്രതിസന്ധികളെ അതിജീവിച്ചാണ് താനും ആദിത്യനും ഒരു രണ്ടാം വിവാഹത്തിന് മുതിര്‍ന്നതെങ്കിലും ജീവിതം സന്തോഷകരമായിരുന്നു. എന്നാല്‍ ഞാന്‍ ഗര്‍ഭിണി ആകുന്നത് വരെയായിരുന്നു ആ സന്തോഷം നിലനിന്നത്. കഴിഞ്ഞ 16 മാസമായി ഇദ്ദേഹം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി റിലേഷനിലാണ്. 13 വയസ്സുള്ള ഒരു മകന്‍റെ അമ്മ കൂടിയാണ് ആ സ്ത്രീയെന്നും താരം അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

ബന്ധത്തെ കുറിച്ച് അറിയുന്നത്

ബന്ധത്തെ കുറിച്ച് അറിയുന്നത്

പ്രസവം കഴിഞ്ഞ സമയത്തൊക്കെ ആദിത്യന്‍ എന്‍റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. അദ്ദേഹം എപ്പോഴും തൃശൂരായിരുന്നു. ബിസിനസ് ആണെന്നാണ് പറഞ്ഞത്. അതൊക്കെ ഞാന്‍ വിശ്വസിച്ചു. എന്നാല്‍ കഴിഞ്ഞ മാര്‍ച്ചിലാണ് ഞാന്‍ ആ ബന്ധത്തെ കുറിച്ച് അറിയുന്നത്. ഒരാളിൽ നിന്ന് ഗർഭം ധരിക്കേണ്ടി വരുമ്പോൾ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാൻ പറ്റില്ലല്ലോ. ഇക്കാര്യം തുറന്ന് പറയേണ്ടി വന്നതില്‍ വലിയ വിഷമം ഉണ്ടെന്നും അമ്പിളി പറയുന്നു.

വിവാഹ മോചനം വേണമെന്ന്

വിവാഹ മോചനം വേണമെന്ന്

വിവാഹ മോചനത്തിന് താന്‍ സമ്മതിക്കണം എന്നുള്ളതാണ് അവരുടെ ആവശ്യം. രണ്ട് പേരുമായും ഞാന്‍ സംസാരിച്ചെങ്കിലും അവര്‍ പറയുന്നത് ഉള്‍ക്കൊള്ളാന്‍ എനിക്ക് സാധിക്കുന്നില്ല. ആദ്യമൊന്നും പ്രതികരിക്കേണ്ടതില്ല എന്നാണ് കരുതിയത്. ഇപ്പോള്‍ ചില വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് പ്രതികരിക്കേണ്ടി വന്നത്. കുറെ നാളുകളായി എന്നെ ഫെയ്സ്ബുക്കിലും വാട്ട്സാപ്പിലും ബ്ലോക്ക് ചെയ്തിരിക്കുകയായിരുന്നു...

അവസ്ഥ മനസ്സിലായത്

അവസ്ഥ മനസ്സിലായത്

എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ മാത്രമായിരുന്നു ബ്ലോക്ക് ഒഴിവാക്കിയത്. പറഞ്ഞ് കഴിഞ്ഞാല്‍ വീണ്ടും ബ്ലോക്ക് ചെയ്യും. ആ സ്ത്രീ ഗര്‍ഭിണി ആണെന്ന് അറിഞ്ഞപ്പോള്‍ ആദ്യമൊന്നും ഞാന്‍ വിശ്വസിച്ചില്ല. എന്‍റെ ഭര്‍ത്താവിനെ എനിക്ക് വലിയ വിശ്വാസമായിരുന്നു. പിന്നീട് എന്‍റെ ബന്ധുവിന്‍റെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ കയറി ആദിത്യന്റെ അക്കൗണ്ട് നോക്കിയപ്പോഴാണ് കാര്യങ്ങളുടെ അവസ്ഥ മനസ്സിലായത്.

രഹസ്യ ബന്ധം അല്ല

രഹസ്യ ബന്ധം അല്ല

ആ പെണ്‍കുട്ടിയുടെ പ്രൊഫൈല്‍ പിക് ഗര്‍ഭാവസ്ഥയെ കുറിച്ചുള്ള സ്കാനിങ് റിപ്പോര്‍ട്ട് ആണ്. അത് അവർ പബ്ലിക് ആയി ഇട്ട കാര്യമാണ്. ലോകം മുഴുവൻ കണ്ടതാണ്. എനിക്ക് കള്ളം പറയേണ്ട കാര്യമില്ല. പിന്നീട് അവര്‍ അബോര്‍ഷന്‍ നടത്തിയെന്നാണ് അറിഞ്ഞത്. ഈ ബന്ധം അറിഞ്ഞ് ഞാന്‍ ആദിത്യനെ വിളിച്ചപ്പോള്‍ ഇത് രഹസ്യ ബന്ധം ഒന്നും അല്ല. എല്ലാവരും അറിയുന്ന കാര്യമാണെന്ന മറുപടിയായിരുന്നു ലഭിച്ചതെന്നും അമ്പിളി വെളിപ്പെടുത്തുന്നു.

കോടതിയെ സമീപിച്ചു

കോടതിയെ സമീപിച്ചു

വിവാഹം മോചനം എന്നതാണ് അവരുടെ ആവശ്യം. എനിക്ക് അതിന്‍റെ ആവശ്യം ഇല്ല. എന്‍റെ കൂടെ ജീവിക്കാന്‍ കഴിയില്ലെന്നാണ് ആദിത്യന്‍ പറയുന്നത്. ഒത്തുതീർപ്പിന് കുറെ ശ്രമിച്ചിരുന്നു. എന്നാൽ ആൾക്ക് ഇപ്പോൾ ആ സ്ത്രീയെ മതിയെന്നാണ് പറയുന്നത്. ആ സ്ത്രീ വിവാഹ മോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്. അതുപോലെ ഞാനും വിവാഹ മോചനം കൊടുക്കണം എന്നാണ് അവരുടെ ആവശ്യം

ആരും അറിയരുത്

ആരും അറിയരുത്

വിവാഹ ആലോചന സമയത്ത് ആദിത്യന്‍ പറഞ്ഞ വാക്കുകളില്‍ വിശ്വസിച്ച് പോയി. എന്നെ വിവാഹം ചെയ്യണമെന്നല്ല പറഞ്ഞത്, എന്റെ കുടുംബത്തെ മൊത്തത്തിൽ വേണമെന്നായിരുന്നു ആദിത്യൻ പറഞ്ഞത്. സത്യം പറഞ്ഞാല്‍ ഇപ്പോള്‍ എനിക്ക് ഭയം ഉണ്ട്. ഇവർ ആരെങ്കിലും എന്നെ അപായപ്പെടുത്തുമോ എന്നുള്ള പേടി എനിക്കുണ്ട്. ഇക്കാര്യം ഇൻഡസ്ട്രിയിൽ ആരും അറിയരുതെന്നൊക്കെ അവർക്ക് നിർബന്ധമുണ്ട്.

Recommended Video

cmsvideo
    Ambili devi reveals husband adithyan's betrayal
    പൊലീസിലെ ബന്ധം

    പൊലീസിലെ ബന്ധം

    വല്ലാത്ത മാനസിക അവസ്ഥയിലൂടെയാണ് ഞാന്‍ കടന്ന് പോവുന്നത്. പൊലീസിലെ ബന്ധം ഉള്‍പ്പടെ പല കാര്യങ്ങളും അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. അയാൾക്ക് ഇതൊന്നും നിഷേധിക്കാൻ പറ്റില്ല. എന്റെ കയ്യിൽ തെളിവുകളുണ്ട്. ക്ഷമിക്കാന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍ എന്നെ വേണ്ടായെന്നു പറയുമ്പോൾ എനിക്ക് ആളെ നിർബന്ധിച്ച് കൂടെ താമസിപ്പിക്കാൻ പറ്റില്ലല്ലോയെന്നും അമ്പിളി മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചോദിക്കുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+