Get Updates
Get notified of breaking news, exclusive insights, and must-see stories!

അരയ്ക്ക് മേലെ നഗ്നയായി നടി കസ്തൂരിയുടെ ഫോട്ടോഷൂട്ട്, വെറുതെയല്ല ഒരു കാര്യമുണ്ട്!

അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ നായിക കസ്തൂരിയെ ഓര്‍മയില്ലേ. സിനിമാ രംഗം വിട്ട് വര്‍ഷങ്ങളായെങ്കിലും ഒരുകാലത്തെ പ്രിയ നടിയായ കസ്തൂരിയെ അത്രയെളുപ്പം മറക്കില്ല. അടുത്തിടെ കസ്തൂരിയുടെ അര്‍ധനഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

നടിമാരുടെ ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് ആരെങ്കിലും പ്രചരിപ്പിച്ചതാകും എന്നാണ് എല്ലാവരും ആദ്യം കരുതിയത്. എന്നാല്‍ അതങ്ങനെയല്ല. ഒറിജിനല്‍ ചിത്രങ്ങളാണ് അത്. അരയ്ക്ക് മേലെ നഗ്നയായിട്ടായിരുന്നു കസ്തൂരി ഫോട്ടോയില്‍ ഉണ്ടായിരുന്നത്. കസ്തൂരിയുടെ സമ്മതത്തോടെ തന്നെയായിരുന്നു ഈ ഫോട്ടോഷൂട്ട് നടന്നത്. എന്തിനായിരുന്നു ആ ഫോട്ടോഷൂട്ട് എന്നല്ലേ. കാണൂ...

ചിത്രങ്ങള്‍ ഇങ്ങനെ

ചിത്രങ്ങള്‍ ഇങ്ങനെ

കസ്തൂരിയുടെ നാല് ചിത്രങ്ങളാണ് ഫേസ്ബുക്ക് പേജില്‍ പ്രചരിച്ചത്. കുഞ്ഞിനെയും എടുത്തുള്ള നാല് വ്യത്യസ്ത പോസുകള്‍.

ദി ബോഡിസ് ഓഫ് മദേഴ്‌സ

ദി ബോഡിസ് ഓഫ് മദേഴ്‌സ

എ ബോഡി ഓഫ് ബ്യൂട്ടിഫുള്‍ പ്രൊജക്ട് - ദി ബോഡിസ് ഓഫ് മദേഴ്‌സ് എന്ന് പേരിട്ട പ്രൊജക്ടിന്റെ ഭാഗമായിട്ടായിരുന്നു കസ്തൂരിയുടെ ഈ ഫോട്ടോഷൂട്ട്.

അമ്മമാര്‍ക്ക് വേണ്ടി ഒരു ചിത്രം

അമ്മമാര്‍ക്ക് വേണ്ടി ഒരു ചിത്രം

പ്രസവം കഴിഞ്ഞാല്‍ സൗന്ദര്യം നഷ്ടമാകുമെന്ന് കരുതുന്ന അമ്മമാര്‍ക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ടതാണ് ഈ പ്രൊജക്ട് എന്നാണ് പറയപ്പെടുന്നത്.

ആരാണ് ഫോട്ടോഗ്രാഫര്‍

ആരാണ് ഫോട്ടോഗ്രാഫര്‍

അമേരിക്കക്കാരനായ ജേഡ് ബീല്‍ ആണ് ഈ ചിത്രങ്ങള്‍ എടുത്തത്. ജേഡ് ബില്‍ ഫോട്ടോഗ്രഫി എന്ന പേജില്‍ ഈ ചിത്രങ്ങള്‍ കാണാം. എണ്‍പതോളം സ്ത്രീകള്‍ ഈ ഫോട്ടോഷൂട്ടില്‍ പങ്കെടുത്തു.

കസ്തൂരി എന്ന നായിക

കസ്തൂരി എന്ന നായിക

1991 ല്‍ ചക്രവര്‍ത്തി എന്ന ചിത്രത്തിലൂടെയാണ് തമിഴ്‌നാട്ടുകാരിയായ കസ്തൂരി മലയാളത്തിലെത്തുന്നത്. പിന്നീട് അഗ്രജന്‍, സ്‌നേഹം, മംഗല്യപ്പല്ലക്ക് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.

അനിയന്‍ ബാവ ചേട്ടന്‍ ബാവ ഹിറ്റ്

അനിയന്‍ ബാവ ചേട്ടന്‍ ബാവ ഹിറ്റ്

കസ്തൂരിയെ മലയാളത്തില്‍ ഏറ്റവും ജനപ്രിയയാക്കിയ ചിത്രമാണ് അനിയന്‍ ബാവ ചേട്ടന്‍ ബാവ. ഇതിലെ അമ്മു ആരാധകരുടെ സ്‌നേഹം പിടിച്ചുപറ്റി.

തമിഴിലാണ് താരം

തമിഴിലാണ് താരം

1999ലെ പഞ്ചപാണ്ഡവര്‍ എന്ന ചിത്രത്തിന് ശേഷം മലയാളം വിട്ടതാണ് കസ്തൂരി. പിന്നീട് തമിഴ്, കന്നഡ സിനിമകളില്‍ സജീവമായിരുന്നു.

ഗ്ലാമറായി തിരിച്ചുവരവ്

ഗ്ലാമറായി തിരിച്ചുവരവ്

നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴില്‍ ചില ഗ്ലാമര്‍ വേഷങ്ങളിലൂടെയാണ് കസ്തൂരി തിരിച്ചുവന്നത്. മിലിയിലൂടെ കസ്തൂരി മലയാളിത്തിലും എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു എന്നാല്‍ അത് നടന്നില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+