എന്തുകൊണ്ട് ദിലീപ്.. വിവാഹശേഷം കാവ്യ മാധവന്‍ ആദ്യമായി മനസ് തുറക്കുന്നു, ഗോസിപ്പുകള്‍ക്കും മറുപടി!!!

എന്തുകൊണ്ടാണ് ദിലീപിനെ വിവാഹം ചെയ്തത്. വിവാദമായ ആ വിവാഹത്തിന് ശേഷം കാവ്യ ആദ്യമായി മനസ് തുറക്കുകയാണ്...

മറ്റൊരു സ്ത്രീയെ കരയിച്ചിട്ടാണോ നീ വിവാഹജീവിതം സ്വന്തമാക്കേണ്ടത്.. ദിലീപ് - കാവ്യ മാധവന്‍ വിവാഹ വാര്‍ത്ത പുറത്തു വന്നപ്പോള്‍ കാവ്യ മാധവനോട് ആളുകള്‍ ചോദിച്ചത് ഇങ്ങനെയായിരുന്നു. ചോദ്യം കേട്ടാല്‍ തോന്നും മഞ്ജു വാര്യര്‍ക്കൊപ്പം താമസിച്ചിരുന്ന ദിലീപിനെ കാവ്യ വിളിച്ചിറക്കിക്കൊണ്ടു വന്നതാണ് എന്ന്. ദിലീപും മഞ്ജുവും എത്രയോ മുന്നേ വിവാഹബന്ധം വേര്‍പ്പെടുത്തിയതാണ് എന്നതാണ് സത്യം.

Read Also: കാവ്യയെ രക്ഷിക്കാനോ വിവാഹം.. ജനപ്രിയ നായകന് പിഴച്ചെതെവിടെ.. ദിലീപിന് മലയാളി വീട്ടമ്മയുടെ തുറന്നകത്ത്

എന്നാലും എന്തിനായിരിക്കും കാവ്യ മാധവന്‍ ദിലീപിനെ വിവാഹം കഴിച്ചിട്ടുണ്ടാകുക. ആളുകളുടെ ദേഷ്യം പോട്ടെ, പ്രായമോ മറ്റ് കാര്യങ്ങളോ നോക്കിയാലും കാവ്യയ്ക്ക് ചേര്‍ന്ന ജോഡിയൊന്നുമല്ല ദിലീപ് എന്ന് പറയുന്നവരുണ്ട്. പക്ഷേ കാവ്യയ്ക്ക് കാവ്യയുടേതായ ഒരു ഉത്തരമുണ്ട്. എന്തുകൊണ്ടാണ് ദിലീപിനെ വിവാഹം ചെയ്തത്. വിവാദമായ ആ വിവാഹത്തിന് ശേഷം കാവ്യ ആദ്യമായി മനസ് തുറക്കുകയാണ്, സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലൂടെ.

പെണ്ണ് കാണാന്‍ എത്തിയത് ഒരാഴ്ചമുമ്പ്

പെണ്ണ് കാണാന്‍ എത്തിയത് ഒരാഴ്ചമുമ്പ്

വിവാഹത്തിന് ഒരാഴ്ച മുമ്പാണ് ദീലീപിന്റെ ബന്ധുക്കള്‍ തന്നെ പെണ്ണുകാണാന്‍ എത്തിയത് എന്നാണ് കാവ്യ മാധവന്‍ പറയുന്നത്. എന്ന് വെച്ചാല്‍ ഇത് പെട്ടെന്ന് ആലോചിച്ച് തീരുമാനിച്ച വിവാഹമാണ് എന്നര്‍ഥം. വിവാഹത്തിന്റെ തലേദിവസം മാത്രമാണ് അടുത്ത ബന്ധുക്കളെ പോലും വിവാഹത്തിന് ക്ഷണിച്ചത്.

ജാതകം നോക്കിയപ്പോള്‍

ജാതകം നോക്കിയപ്പോള്‍

ദിലീപിന്റെ ബന്ധുക്കള്‍ പെണ്ണ് കാണാന്‍ വന്നതിന് പിന്നാലെ ജാതകം നോക്കി. നല്ല ചേര്‍ച്ചയായിരുന്നു. ജാതകം കൂടി ചേര്‍ന്നതോടെ പിന്നീട് എല്ലാ കാര്യങ്ങളും വേഗത്തിലായി. തന്റെയും ദിലീപിന്റെയും വിവാഹ വാര്‍ത്ത അറിഞ്ഞ് ആളുകള്‍ കൂടുമോ എന്ന പേടി കൊണ്ടാണ് ആളുകളെ ഒന്നും അറിയിക്കാതിരുന്നത്. എന്നാല്‍ തങ്ങള്‍ ക്ഷണിച്ചവരാരും ഈ വാര്‍ത്ത പുറത്ത് വിട്ടില്ല എന്നും കാവ്യ പറയുന്നു.

ദിലീപ് എന്ന അടുത്ത ചങ്ങാതി

ദിലീപ് എന്ന അടുത്ത ചങ്ങാതി

പലരും പറയുന്നത് പോലെ തന്നെ, സിനിമയില്‍ കാവ്യയുടെ അടുത്ത ചങ്ങാതിയായിരുന്നു ദീലീപ്. എന്ത് കാര്യവും മനസില്‍ സൂക്ഷിക്കാന്‍ കൊടുത്താല്‍ അതവിടെയുണ്ടാകും. - ദീലീപേട്ടനെക്കുറിച്ച് കാവ്യ വിവാഹശേഷം പറയുന്നത് ഇങ്ങനെയാണ്. ദീലീപിനെക്കുറിച്ചുളള ഈ അഭിപ്രായം കാവ്യ മാധവന്‍ ഇതിന് മുമ്പും പറഞ്ഞിട്ടുണ്ട് എന്നതാണ് സത്യം.

എന്തുകൊണ്ട് ദിലീപ്

എന്തുകൊണ്ട് ദിലീപ്

സിനിമയെയും സിനിമാക്കാരെയും തിരിച്ചറിയുന്നവര്‍ക്കൊപ്പമായിരിക്കണം ഇനിയുള്ള ജീവിതം എന്ന് കാവ്യ തീരുമാനിച്ചിരുന്നു. അങ്ങനെയാണ് ദിലീപിലെത്തിയത്. ദിലീപ് എന്ന നടനേക്കാള്‍ ദിലീപ് എന്ന വ്യക്തിയെ ആണ് കാവ്യ മാധവന്‍ ബഹുമാനിക്കുന്നത്. ബന്ധങ്ങള്‍ക്ക് വലിയ വില കൊടുക്കുന്ന ദിലീപുമായി ഒന്നിക്കാന്‍ കഴിഞ്ഞതില്‍ കാവ്യയ്ക്ക് വലിയ സന്തോഷമുണ്ട്.

ഞങ്ങളെക്കാള്‍ ആഗ്രഹിച്ചവരുണ്ട്

ഞങ്ങളെക്കാള്‍ ആഗ്രഹിച്ചവരുണ്ട്

ഞാനും ദിലീപേട്ടനും ഒന്നിക്കണമെന്ന് ഞങ്ങളെക്കാള്‍ ആഗ്രഹിച്ചവരുണ്ട് - സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിനോട് കാവ്യ മാധവന്‍ പറഞ്ഞ് തുടങ്ങിയത് തന്നെ ഇങ്ങനെയാണ്. അത് ഞങ്ങളെ സ്‌നേഹിക്കുന്നവരായിരുന്നു. അതില്‍ കൊച്ചുകുട്ടികള്‍ മുതല്‍ മുത്തശ്ശിമാര്‍ വരെയുണ്ട്. ആളുകള്‍ ഇത് ചോദിക്കുമ്പോഴോക്കെ ഞങ്ങള്‍ ഒഴിഞ്ഞുമാറും.

അച്ഛനും അമ്മയും ആഗ്രഹിച്ചു

അച്ഛനും അമ്മയും ആഗ്രഹിച്ചു

താന്‍ വീണ്ടും വിവാഹം കഴിക്കണമെന്നത് അച്ഛന്റെയും അമ്മയുടെയും ആഗ്രഹമായിരുന്നു. അവരുടെ മനസമാധാനത്തിന് വേണ്ടി പല ആലോചനകളും നടന്നു. ആ ആലോചനയാണ് ദിലീപേട്ടനില്‍ എത്തിയത്. തന്നെ നന്നായി അറിയുന്ന ആള്‍ എന്നത് കൊണ്ട് തന്നെ ഈ ബന്ധത്തിന് ആരും എതിര് പറഞ്ഞതുമില്ല. പക്ഷേ അവസാന നിമിഷം വരെ തീരുമാനം രഹസ്യമാക്കി വെച്ചു.

ഗോസിപ്പുകളെക്കുറിച്ച്

ഗോസിപ്പുകളെക്കുറിച്ച്

ഞങ്ങളെ ചേര്‍ത്ത് പണ്ടൊക്കെ ഒരുപാട് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. അതൊന്നും ഞങ്ങള്‍ കാര്യമായി എടുത്തില്ല. ഒരുമിച്ച് ജീവിക്കുക എന്ന കാര്യം ഞങ്ങള്‍ ആലോചിച്ച് പോലുമില്ല. - മഞ്ജു വാര്യര്‍ ദിലീപുമായി അകലാന്‍ കാരണം കാവ്യ മാധവനാണ് എന്നത് മുതല്‍ ദിലീപും കാവ്യ മാധവനും ഗുരുവായൂരില്‍ വെച്ച് വിവാഹം കഴിച്ചു എന്നത് വരെയുള്ള ഗോസിപ്പുകളോട് കാവ്യ പ്രതികരിച്ചത് ഇങ്ങനെ.

ഭാവിജീവിതം എങ്ങനെ

ഭാവിജീവിതം എങ്ങനെ

ദൈവ നിശ്ചയം ഒന്നുകൊണ്ട് മാത്രമാണ് തന്റെ ജീവിതം ഇവിടെ വരെ എത്തിയത് എന്ന് വിശ്വസിക്കുന്ന ആളാണ് കാവ്യ മാധവന്‍. ഇത് വരെ സംഭവിച്ചതെല്ലാം അപ്രതീക്ഷിതമായിരുന്നു. അതുപോലെ തന്നെ ഇനിയുള്ള കാര്യങ്ങളും എന്താകുമെന്ന് പറയാന്‍ കഴിയില്ല. - ഇതാണ് ജീവിതം കാവ്യ മാധവനെ പഠിപ്പിച്ച പാഠം. തനിക്ക് ശരിയാണ് എന്ന് തോന്നുന്നത് മാത്രം ചെയ്യുക എന്നതാണ് കാവ്യയുടെ രീതി. തുടര്‍ന്നും അത് അങ്ങനെ തന്നെ ആയിരിക്കും. - സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിനോട് കാവ്യ പറയുന്നു.

ദീലീപ് പറഞ്ഞതിന് കടകവിരുദ്ധം

ദീലീപ് പറഞ്ഞതിന് കടകവിരുദ്ധം

കാവ്യ മാധവന്‍ പറഞ്ഞത് പോലെയല്ല ദിലീപ് ഈ വിവാഹത്തെക്കുറിച്ച് പ്രതികരിച്ചത്. ദിലീപ് പറഞ്ഞത് തന്റെ പേരില്‍ ബലിയാടായ കാവ്യയെ താന്‍ രക്ഷിക്കുകയായിരുന്നു എന്ന തരത്തിലാണ്. മറ്റൊരാളെ വിവാഹം ചെയ്യുന്നത് ശരിയല്ല എന്ന് തോന്നിയപ്പോഴാണത്രെ ദിലീപ് കാവ്യയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചത്. രണ്ടുപേരും പറഞ്ഞതില്‍ പൊരുത്തമുള്ള ഒരു കാര്യം പെട്ടെന്നായിരുന്നു ഈ തീരുമാനം എന്നതാണ്.

എന്താണ് ഇവര്‍ ചെയ്ത തെറ്റ്

എന്താണ് ഇവര്‍ ചെയ്ത തെറ്റ്

കാവ്യ മാധവനും ദിലീപും എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ. ഉണ്ട് എന്ന തരത്തിലാണ് വിവാഹത്തിന് ശേഷം പലരും ഇവരോട് പ്രതികരിച്ചത്. മറ്റൊരാളുടെ ഭര്‍ത്താവിനെ തട്ടിയെടുത്തു എന്ന് വരെ കാവ്യയെ പറഞ്ഞു. എന്നാല്‍ ദിലീപ് പറയുന്നത് പത്തോ ഇരുപതോ ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചു എന്നത് മാത്രമാണ് തങ്ങള്‍ ചെയ്ത തെറ്റ് എന്നാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+