ലോക്സഭ: ഈ നടിമാര്‍ മത്സരിച്ചാല്‍ ജയിച്ചേനെ
മിസ് യൂണിവേഴ്സ് ഗുല്‍ പനാഗ്, തെന്നിന്ത്യന്‍ നടി നഗ്മ, സാന്‍ഡല്‍വുഡ് ക്വീന്‍ രമ്യ എന്നിങ്ങനെ പോകുന്നു ലോക്സഭ തിരഞ്ഞെടുപ്പില്‍ അങ്കത്തിന് ഒരുങ്ങുന്ന താരസുന്ദരിമാരുടെ നിര. ജയലളിതയെയും ജയപ്രദയെയും പോലുള്ള സൂപ്പര്താരങ്ങളാകട്ടെ പയറ്റിത്തെളിഞ്ഞ രാഷ്ട്രീയക്കാരായി മാറിക്കഴിഞ്ഞു.
കോണ്‍ഗ്രസിന് വേണ്ട മീററ്റില്‍ നിന്നാണ് നഗ്മ മത്സരിക്കുന്നത്. ഗുല്‍ പനാഗ് ഛത്തീസ്ഗഡിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയാകും. രമ്യ കര്‍ണാടകത്തിലെ മാണ്്ഡ്യയിലെ സിറ്റിംഗ് സീറ്റില്‍ തന്നെ വീണ്ടും ജനവിധി തേടും.
ഇവര്‍ക്കൊപ്പം മത്സരരംഗത്ത് കാണാന്‍ ആഗ്രഹിക്കുന്ന മറ്റ് ചില നടിമാര്‍ കൂടിയുണ്ട്. രാഷ്ട്രീയത്തില്‍ വന്നാല്‍ ശോഭിക്കാനിടയുള്ള ആ നടിമാര്‍ ആരൊക്കെയെന്ന് നോക്കൂ.

വിദ്യാ ബാലന്
ബോളിവുഡിലെ ബോള്‍ഡായ നടികളുടെ കൂട്ടത്തിലാണ് വിദ്യ ബാലന് സ്ഥാനം. ഡേര്‍ട്ടി പിക്ചറും കഹാനിയും ഒരേപോലെ ഭദ്രമാക്കിയ വിദ്യ രാഷ്ട്രീയത്തില്‍ ഇറങ്ങിയാലും തിളങ്ങും, മൂന്നരത്തരം.

ഐശ്വര്യറായ്
ലോകസുന്ദരിയായ ഐശ്വര്യ രാഷ്ട്രീയത്തിലിറങ്ങി കാണാന്‍ ആരാധകര്‍ക്ക് താല്പര്യമുണ്ട്. ബച്ചന് കുടുംബത്തിന് പ്രിയപ്പെട്ട സമാജ് വാദി പാര്‍ട്ടിയിലൂടെ ചിലപ്പോള്‍ താരസുന്ദരി തിരഞ്ഞെടുപ്പിന് എത്തിക്കൂടായ്കയില്ല. എല്ലാറ്റിനും ഓരോ സമയമുണ്ട് എന്നല്ലേ.

കങ്കണ റാവത്ത്
തിരച്ചടികളില്‍ നിന്നും തിരിച്ചുകയറി വരാനുള്ള കങ്കണയുടെ ചരിത്രത്തിന് പറ്റിയ വേഷമായിരുന്നു ഫാഷന്‍ എന്ന ഹിറ്റ് സിനിമയിലേത്. രാഷ്ട്രീയത്തിലും ശോഭിക്കാന്‍ കങ്കണയ്ക്ക് ഈ ചരിത്രം സഹായകമാകും.

പ്രിറ്റി സിന്റ
ഒരു ക്രിക്കറ്റ് ടീമിനെ മുന്നോട്ടുകൊണ്ടു പോകുക എന്നത് ചില്ലറ പണിയൊന്നുമല്ല. അതും വിവാദങ്ങലുടെ കൊട്ടയായ ഐ പി എല്ലില്‍. പ്രിതി സിന്റയുടെ ഈ മാനേജ്മെന്റ് പാടവം ആണ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.

ശില്പ ഷെട്ടി
ബോളിവുഡില്‍ അത്ര വിജയിച്ചില്ലെങ്കിലും ശില്പ ഷെട്ടി എപ്പോഴും ചിത്രത്തിലുണ്ട്. ബിസിനസ് കാരിയായും വിവാദനായികയായും തലക്കെട്ടുകള്‍ ശില്പയുടെ പേരില്‍ വരുന്നു. ഇന്നത്തെ രാഷ്ട്രീയത്തിന് ഏറ്റവും വേണ്ടതും ഇത് തന്നെ.

കരീന കപൂര്‍
സെയ്ഫ് അലി ഖാന്റെ ഭാര്യാപദത്തില്‍ നിന്നും ഒരു സ്ഥാനാര്‍ഥിയായി കരീന കപൂര്‍ എത്തിയാല്‍ അത്ഭുതപ്പെടാനില്ല. സെലിബ്രിറ്റികളുടെ പുറകെ രാഷ്ട്രീയക്കാര്‍ പാഞ്ഞുനടക്കുന്ന ഇക്കാലത്ത് പ്രത്യേകിച്ചും.

ശോഭന
സിനിമയും നൃത്തവുമല്ലാതെ ശോഭനയ്ക്ക് വേറെ ഇഷ്ടങ്ങളുണ്ടോ എന്ന് പോലും സംശയം. രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള താല്പര്യം ശോഭന ഇത് വരെ പറഞ്ഞിട്ടില്ല. എന്നാലും ആരാധകര്‍ക്ക് കൊതിയുണ്ട്, ശോഭനയെ ഒരു ജനപ്രതിനിധിയായി കാണാന്‍.

രേവതി
മലയാളത്തില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച രേവതിക്ക് രാഷ്ട്രീയക്കാരിയായും തിളങ്ങാനാകും എന്നതുറപ്പാണ്. ഒരല്പം ശ്രദ്ധ കൊടുത്താല്‍ ചിലപ്പോള്‍ രേവതിയും പൊതുരംഗത്ത് എത്തിക്കൂടായ്കയില്ല.

മഞ്ജു വാര്യര്‍
സിനിമയില്‍ തിളങ്ങിയ കാലത്ത് മാത്രമല്ല, സിനിമ വിട്ട് നില്‍ക്കുമ്പോഴും തിരിച്ചുവരുമ്പോഴും ഇത്രയധികം തലക്കെട്ടുകള്‍ സൃഷ്ടിച്ച നടിമാര്‍ അധികമില്ല മലയാളത്തില്‍. മഞ്ജു രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ ഈ ആരാധകരെല്ലാം വോട്ട് കൊടുക്കാതിരിക്കുമോ.
-
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ് -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍












Click it and Unblock the Notifications