Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം അടിമുടി ന്യൂജനറേഷനാകും...

ഇത്തവണത്തെ പാര്‍ട്ടി സമ്മേളനങ്ങള്‍ കഴിയുന്നതോടെ സിപിഎം ഒരു പുതിയ പാര്‍ട്ടിയായി മാറിയേക്കും. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസും പാര്‍ട്ടി പ്ലീനവും മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളുമായി മുന്നോട്ട് പോകാനാണ് പാര്‍ട്ടി തീരുമാനം.

പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളുടെ സെക്രട്ടറിമാര്‍ മൂന്ന് ടേം പൂര്‍ത്തിയായാല്‍ മാറണം എന്ന നിര്‍ദ്ദേശമാണ് പാര്‍ട്ടിക്ക് പുത്തന്‍ നേതൃനിരയെ സമ്മാനിക്കുക. ലോക്കല്‍ കമ്മിറ്റി മുതല്‍ ദേശീയ ജനറല്‍ സെക്രട്ടറി വരെ ഇത് ബാധകമാക്കാണ് പാര്‍ട്ടി തീരുമാനം.

CPM Flag

പല സ്ഥലങ്ങളിലും സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരും ഏരിയ കമ്മിറ്റി സെക്രട്ടറിമാരും കാലാകാലങ്ങളായി ആ പദവി വഹിച്ചുകൊണ്ടിരിക്കുകയാണ്. ചില ജില്ലാ സെക്രട്ടറിമാരുടെ കാര്യത്തിലും ഇത് ബാധകമാണ്. അധികാരക്കസേര അത് പാര്‍ട്ടിയിലായാലും ഭരണത്തിലായാലും ആളുകളെ ജനവിരുദ്ധരാക്കും എന്നതാണല്ലോ നാട്ടുനടപ്പ്. ഈ പ്രശ്‌നം സിപിഎമ്മിനേയും കാര്യമായി ബാധിച്ചിട്ടുണ്ട്.

സെക്രട്ടറിമാരുടെ ടേമിന് പരിധി നിര്‍ണയിച്ചതോടെ പല സ്ഥലങ്ങളിലും യുവാക്കളായ പ്രവര്‍ത്തകര്‍ നേതൃസ്ഥാനത്തേക്ക് കടന്നുവരും. പാര്‍ട്ടി പ്രവര്‍ത്തന രീതി മാറ്റണം എന്ന് പറയുന്ന കാലത്ത് ഈ നടപടി കൂടുതല്‍ ഗുണം ചെയ്‌തേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുവതലമുറ ഇന്റര്‍നെറ്റിന്റേയും പുത്തന്‍ ഗാഡ്ജറ്റുകളുടേയും പുറകേപോകുമ്പോള്‍ അവരെ കയ്യിലെടുക്കാന്‍ പരമ്പരാഗത നേതൃത്വത്തിന് കഴിയുന്നില്ലെന്ന ആക്ഷേപം കുറച്ച് കാലമായി ഉയരുന്നുണ്ട്. പുത്തന്‍ നേതൃത്വം വരുന്നതോടെ ഇത് ഒരുപരിധിവരെ മാറിയേക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

പഴയ പല സമ്മേളനകാലങ്ങളിലായി പുറത്താക്കപ്പെട്ടതോ, ഒഴിവാക്കപ്പെട്ടതോ ആയ പല പ്രവര്‍ത്തകരേയും തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. പല പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും പാര്‍ട്ടി അംഗത്വം തിരിച്ച് നല്‍കുന്നതായാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+