സച്ചിനും പേസും; പ്രായം തളര്‍ത്താത്ത പ്രതിഭകള്‍
ക്രിക്കറ്റിന് സച്ചിന് തെണ്ടുല്‍ക്കര്‍ എന്താണോ അതാണ് ഇന്ത്യന്‍ ടെന്നീസിന് ലിയാന്‍ഡര്‍ പേസ്. പ്രായം കൂടുന്തോറും വീര്യം കൂടുന്ന വീഞ്ഞിനെപ്പോലെയാണ് ആരാധകരുടെ പ്രിയപ്പെട്ടവരായ ഈ രണ്ട് താരങ്ങളും. റിട്ടയര്മെന്റിനെക്കുറിച്ചും വിശ്രമജീവിതത്തെക്കുറിച്ചും സാധാരണ കളിക്കാര്‍ ചിന്തിക്കുന്ന നാല്‍പ്പതുകളില്‍ ഇവര്‍ പറയുന്നത് പ്രായം എന്നത് വെറും അക്കങ്ങള്‍ മാത്രമാണെന്ന്.
പതിറ്റാണ്ടുകള്‍ കടന്ന ഇരുവരുടെയും കരിയര്‍ നോക്കുന്നവരാരും ഇത് വെറും വാക്കുകളാണെന്ന് പറയില്ല. പതിനാലാം ഗ്രാന്‍ഡ്സ്ലാം നേട്ടത്തോടെയാണ് ലിയാന്‍ഡര്‍ പേസ് തന്റെ നാല്പതാം വയസ് ആഘോഷിക്കുന്നത്. അത്ര കണ്ട് ഫോമിലല്ലെങ്കിലും സച്ചിന് തെണ്ടുല്‍ക്കര്‍ എന്ന കളിയോളം വളര്‍ന്ന പേരുമാത്രം മതി സച്ചിന്റെ കളികള്‍ക്കായി ആരാധകര്‍ ഇടിച്ചുകേറാന്‍.

കളിയാരാധകരെ ആനന്ദിപ്പിച്ചുകൊണ്ടും വിമര്‍ശകരെ നിശബ്ദരാക്കിയുമാണ് ഈ രണ്ട് പ്രതിഭകളും ഈ കണ്ട വര്ഷമൊക്കെയും കളിച്ചത്. സച്ചിന് കിട്ടിയ പ്രാധാന്യം പേസിന് കിട്ടിയിട്ടില്ല എന്ന് പരാതി പറയുന്നവരുണ്ട്. അതിലല്പം സത്യമില്ലാതെയുമില്ല. കളിയെ വിപണി നിയന്ത്രിക്കുന്ന പുതിയ കാലത്ത് ക്രിക്കറ്റിന്റെ വാണിജ്യപ്രാധാന്യം ഇന്ത്യയില്‍ ടെന്നീസിനില്ല എന്നത് തന്നെയാണ് ഇതിന് പ്രധാന കാരണം.
ഒട്ടേറെ കയറ്റിറക്കങ്ങള്‍ കണ്ടതായിരുന്നു ലിയാന്‍ഡര്‍ പേസിന്റെ കരിയറെങ്കില് കളിയും പരസ്യവും നല്കിയ അമാനുഷിക പരിവേഷത്തിന്റെ സഹായത്തോടെ ഏതാണ്ടൊരു റെഡ് കാര്‍പ്പറ്റ് നടത്തം പോലെയായിരുന്നു സച്ചിന്റെ കളി വര്‍ഷങ്ങള്‍. റിട്ടയര്‍മെന്റിനെക്കുറിച്ച് ലോകമെങ്ങും ചര്‍ച്ചകളില്‍ മുഴുകുമ്പോളും ഞാന്‍ അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല എന്ന മറുപടിയില്‍ സച്ചിന് തന്റെ പ്രതികരണം ഒതുക്കി.
അതുപോലെ തന്നെ തീര്‍ന്നു എന്ന് പലരും പറഞ്ഞിടത്തുനിന്നാണ് യു എസ് ഓപ്പണ്‍ കിരീടവുമായി ലിയാന്‍ഡര്‍ പേസ് വിക്ടറി സ്റ്റാന്‍ഡില്‍ ചിരിച്ചുനില്‍ക്കുന്നത്. ഇനിയേറെയില്ലെങ്കിലും കളിക്കമ്പക്കാര്‍ക്ക് പ്രതീക്ഷയായി കുറച്ചുകാലം കൂടി ഇവര്‍ ഇവിടെയൊക്കെയുണ്ടാവും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications