തലസ്ഥാനത്ത് വോട്ട് ചെയ്ത പ്രമുഖരെ കാണൂ
തിരുവവന്തപുരം: കനത്ത പോളിംഗ രേഖപ്പെടുത്തി കേരളം മുന്നേറുമ്പോള്‍ തലസ്ഥാനത്ത് വോട്ട് ചെയ്യാന്‍ പ്രമുഖരുടെ നിര. കേന്ദ്ര പ്രതിരോധ മന്ത്രി എകെ ആന്റണി മുതല്‍ ചലച്ചിത്രതാരം സുരേഷ് ഗോപി വരെ തിരുവനന്തപുരം മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തി.
കോണ്‍ഗ്രസിന് റെക്കോര്‍ഡ് ജയമെന്ന് എകെ ആന്റണിയും കോണ്‍ഡ്രസിന് വോട്ട് ചെയ്യില്ലെന്ന് നടന്‍ സുരേഷ് ഗോപിയും പറഞ്ഞു. ബസേലിയോസ് മാര്‍ക്ലിമീസ് ബാവ, ഒ രാജഗോപാല്‍ എന്നിവരും തിരുവനന്തപുരത്ത് വോട്ട് രേഖപ്പെടുത്തി. കൂടുതല്‍ വിശേഷങ്ങളിലേക്ക്

എകെ ആന്റണി
എകെ ആന്റണി ജഗതി യുപിഎസിലാണ് വോട്ട് രെഖപ്പെടുത്തിയത്. കോണ്‍ഗ്രസ് റെക്കോര്‍ഡ് വിജയം നേടുമെന്ന് ആന്റണി പറഞ്ഞു

ബസേലിയോസ് മാര്‍കഌമീസ് ബാവ
പട്ടം ഗേള്‍സ് ഹൈസ്‌കൂളിലാണ് ബസേലിയോസ് മാര്‍കഌമീസ് ബാവ വോട്ട് രേഖപ്പെടുത്തിയത്.

ശശി തരൂര്‍
തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ ശശി തരൂര്‍ കോട്ടണ്‍ഹില്‍ സ്‌കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്.

സുരേഷ് ഗോപി
കോണ്‍ഗ്രസിന് വോട്ടില്ലെന്ന് പറഞ്ഞ നടന്‍ സുരേഷ് ഗോപി ശാസ്തമംഗലത്തെ എന്‍എസ്എസ് സ്‌കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്

ഒ രാജഗോപാല്‍
തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ഒ രാജഗോപാല്‍ ജവഹര്‍നഗര്‍ യുപിഎസിലാണ് വോട്ട് രേഖപ്പെടുത്തിയത്

തിരക്ക്
പോളിംഗ് ആരംഭിച്ചത് മുതല്‍ തന്നെ പല ബൂത്തുകളിലും നല്ല തിരക്കായിരുന്നു












Click it and Unblock the Notifications