ആലത്തൂര്‍ ആര്‍ക്കൊപ്പം... പികെ ബിജു ഇത്തവണയും ഇറങ്ങുമോ? മണ്ഡലം പിടിക്കാന്‍ കോണ്‍ഗ്രസ് എന്ത് ചെയ്യും
Recommended Video

കേരളത്തില്‍ ആകെ രണ്ട് സംവരണ മണ്ഡലങ്ങളാണുള്ളത്. അതില്‍ ഒന്നാണ് ആലത്തൂര്‍ മണ്ഡലം. പഴയ ഒറ്റപ്പാലം ലോക്സഭ മണ്ഡലം പുനര്‍നിര്‍ണയിച്ചാണ് ആലത്തൂര്‍ മണ്ഡലം രൂപീകരിച്ചിട്ടുള്ളത്. 2009 ല്‍ ആണ് മണ്ഡലം നിലവില്‍ വന്നത്. ഇന്ന് നമ്മള് പരിശോധിക്കുന്നത് ആലത്തൂര്‍ മണ്ഡലത്തിന്റെ രാഷ്ട്രീയ പരിതസ്ഥിതിയാണ്.
പാലക്കാട്, തൃശൂര്‍ ജില്ലകളിലായി പരന്നുകിടക്കുന്നതാണ് ആലത്തൂര്‍ ലോക്സഭ മണ്ഡലം. തരൂര്‍, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി എന്നീ നിയമസഭ മണ്ഡലങ്ങള്‍ ആണ് ആലത്തൂരില്‍ ഉള്‍പ്പെടുന്നത്.
സിപിഎമ്മിന് വ്യക്തമായ സ്വാധീനം ഉള്ള മണ്ഡലങ്ങളില്‍ ഒന്നാണിത്. പഴയ ഒറ്റപ്പാലം മണ്ഡലവും ഏറെക്കുറെ അങ്ങനെ തന്നെ ആയിരുന്നു. ഏഴ് മണ്ഡലങ്ങളില്‍ ആറും കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തോടൊപ്പം ആയിരുന്നു. ആറില്‍ അഞ്ചിലും വിജയിച്ചത് സിപിഎം സ്ഥാനാര്‍ത്ഥികളും. വടക്കാഞ്ചേരിയില്‍ മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അനില്‍ അക്കര വിജയിച്ചത്. അതും വെറും 43 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍!

2009 ല്‍ മണ്ഡലം രൂപീകരിച്ചത് മുതല്‍ സിപിഎമ്മിന്റെ പികെ ബിജു ആണ് ആലത്തൂരിന്റെ എംപി. എസ്എഫ്ഐ നേതാവായിരിക്കെ ആണ് ബിജു പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് രംഗത്തെത്തുന്നത്. 2009 ല്‍ ഇടതുവിരുദ്ധ തരംഗത്തെ അതിജീവിച്ചത് 20,960 വോട്ടുകള്‍ക്കായിരുന്നു ബിജുവിന്റെ വിജയം. 2014 ല്‍ ബിജു ഭൂരിപക്ഷം 37,312 വോട്ടുകളാക്കി ഉയര്‍ത്തി. ആ തിരഞ്ഞെടുപ്പില്‍ നോട്ട 21,417 വോട്ടുകള്‍ നേടി എന്ന പ്രത്യേകതയും ഉണ്ട്.
പാര്ലമെന്റേറിയന് എന്ന രീതിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ആളാണ് പികെ ബിജു. ലോക്സഭയില്‍ 303 ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടുണ്ട്. ദേശീയ ശരാശരി 63.8 ഉം സംസ്ഥാന ശരാശരി 135 ഉം ആണ് എന്നത് കൂടി ഓര്‍ക്കണം. 545 ചോദ്യങ്ങളും 16 -ാം ലോക്സഭയില്‍ ബിജുവിന്റേതായി ഉയര്‍ന്നിട്ടുണ്ട്. ദേശീയ ശരാശരിയേക്കാളും സംസ്ഥാന ശരാശരിയേക്കാളും ഏറെ മുകളിലാണിത്. 89 ശതമാനം ഹാജര്‍ നിലയും ബിജുവിനുണ്ട്. എന്നാല്‍ ഒരു സ്വകാര്യ ബില്‍ പോലും അവതരിപ്പിപ്പിട്ടില്ല.

ഇനി ആലത്തൂരിന്റെ നിലവിലെ രാഷ്ട്രീയ കാലാവസ്ഥ പരിശോധിക്കാം. ഇടതുപക്ഷത്തിന് വലിയ വെല്ലുവിളികള്‍ ഒന്നും നിലവിലെ സാഹചര്യത്തില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഏഴ് നിയമസഭ മണ്ഡലങ്ങളിലും ഇടതുപക്ഷം അത്രയേറെ ശക്തവും ആണ്. ബിജെപിയ്ക്ക് കാര്യമായ ഒരു സ്വാധീനവും ഇല്ലാത്ത മണ്ഡലങ്ങളില്‍ ഒന്ന് കൂടിയാണ് ആലത്തൂര്‍. 2009നെ അപേക്ഷിച്ച് 2014 ല്‍ വോട്ട് ശതമാനം മെച്ചപ്പെടുത്താന്‍ ബിജെപിയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ ജയപരാജയങ്ങളെ നിര്‍ണയിക്കുന്ന വിധത്തിലുള്ള ഒരു സ്വാധീനശക്തിയാകാന്‍ ബിജെപിയ്ക്ക് ഇത്തവണയും സാധിച്ചോളണം എന്നില്ല.
2016 ലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം കൂടി ഈ സമയത്ത് പരിശോധിക്കേണ്ടിയിരിക്കുന്നു. വടക്കാഞ്ചേരി മണ്ഡലത്തില്‍ നടി കെപിഎസി ലളിതയെ മത്സരിപ്പിക്കാന്‍ ആയിരുന്നു സിപിഎമ്മിന്റെ ആദ്യത്തെ തീരുമാനം. പ്രാദേശികമായി എതിര്‍പ്പുകളെ തുടര്‍ന്ന് പിന്നീട് പാര്‍ട്ടി അതില്‍ നിന്ന് പിന്മാറി. തുടര്‍ന്ന് മേരി തോമസിനെ ആണ് സിപിഎം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. വാശിയേറിയ മത്സരത്തിനൊടുവില്‍ കോണ്‍ഗ്രസിന്റെ യുവ നേതാവ് അനില്‍ അക്കര 43 വോട്ടുകള്‍ക്ക് വിജയിച്ചു. ഈ മണ്ഡലം കൂടി വിജയിച്ചിരുന്നെങ്കില്‍ ആലത്തൂര്‍ ലോക്സഭ മണ്ഡലത്തിലെ എല്ലാ നിയമസഭ മണ്ഡലങ്ങളും എല്‍ഡിഎഫിനൊപ്പം ആകുമായിരുന്നു.

പുതുമുഖമായ ഷീബയെ ആയിരുന്നു കഴിഞ്ഞ തവണ ബിജുവിനെതിരെ കോണ്‍ഗ്രസ് പരീക്ഷിച്ചത്. ശക്തമായ പോരാട്ടം മുന്നോട്ട് വയ്ക്കാന്‍ ഷീബയ്ക്ക് സാധിച്ചിരുന്നു. ഇത്തവണ ആരെ ആയിരിക്കും ആലത്തൂര്‍ പിടിക്കാന്‍ കോണ്‍ഗ്രസ് രംഗത്തിറക്കുക എന്ന കാര്യത്തില്‍ ധാരണയായിട്ടില്ല. രണ്ട് തവണ തുടര്‍ച്ചയായി എംപിയായവരെ മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ സിപിഎം ഉറച്ച് നില്‍ക്കുകയാണെന്നും പികെ ബിജു ഇത്തവണ മാറി നില്‍ക്കേണ്ടി വരും.
അങ്ങനെയെങ്കില്‍ മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണനെ രംഗത്തിറക്കാന്‍ സിപിഎം തീരുമാനിക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പറഞ്ഞ് വിട്ടുനിന്ന ആളായിരുന്നു രാധാകൃഷ്ണന്. സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ സിപിഎമ്മിന്റെ സൗമ്യമുഖങ്ങളില്‍ ഒന്നാണ് രാധാകൃഷ്ണന്. ജനങ്ങള്‍ക്കിടയില്‍ അത്രയേറെ സ്വീകാര്യതയും അദ്ദേഹത്തിനുണ്ട്.
രാധാകൃഷ്ണനെ രംഗത്തിറക്കുകയാണെങ്കില്‍, ഈ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കണ്ണുംപൂട്ടി ഉറപ്പിക്കാവുന്ന മണ്ഡലം ആകും ആലത്തൂര്‍ എന്ന് ഉറപ്പാണ്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications