Qatar National Day: എന്തുകൊണ്ട് ഖത്തര്‍ അത്ഭുതപ്പെടുത്തുന്നു, അറിയേണ്ട 25 കാര്യങ്ങള്‍
ഖത്തര്‍ പ്രതിസന്ധി ലോകം മുഴുവന്‍ ഉറ്റുനോക്കുകയാണ്. അറബ് ലോകത്തെ പ്രതിസന്ധി എന്നതിനപ്പുറം ലോക ക്രമത്തെ തന്നെ ബാധിക്കുന്നതാണ് കാര്യങ്ങള്‍. ഖത്തര്‍ ഒരു അറബ് രാജ്യം എന്നതിനേക്കാള്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നും ഉണ്ട്.
എന്താണ് ഖത്തറിനെ അത്രത്തോളം ശ്രദ്ധാകേന്ദ്രമാക്കുന്നത്? മറ്റ് പല അറബ് രാഷ്ട്രങ്ങള്‍ക്കും, എന്തിന്, ലോക രാഷ്ട്രങ്ങള്‍ക്ക് പോലും ഇല്ലാത്ത എന്ത് പ്രത്യേകതയാണ് ഖത്തറിനുള്ളത്?
കാര്യങ്ങള്‍ പരിശോധിച്ചാല്‍ ആരും ഞെട്ടിപ്പോകും. ഖത്തറിനോട് അസൂയ തോന്നാന്‍ കാരണങ്ങള്‍ പലതുണ്ട്... കണ്ട് നോക്കൂ...

ഒരു കോടിയോളം പ്രതിശീര്‍ഷ വരുമാനം
ഖത്തറിലെ പ്രതിശീര്‍ഷ വരുമാനം ആരേയും ഞെട്ടിക്കുന്നതാണ്. 1.46 ലക്ഷം ഡോളർ. അതായത് 93.84 ലക്ഷം ഇന്ത്യന്‍ രൂപ. ലോകത്തിലെ ഏറ്റവും പ്രശീര്‍ഷ വരുമാനം കൂടിയ രാജ്യം ഖത്തറല്ലാതെ മറ്റൊന്നും അല്ല.

മുപ്പതിനായിരം കോടീശ്വരന്‍മാര്‍
ലോകത്ത് ഏറ്റവും അധികം കോടീശ്വരന്‍മാരുള്ള രണ്ടാമത്തെ രാജ്യമാണ് ഖത്തര്‍. മുപ്പതിനായിരം കോടീശ്വരന്‍മാരാണ് ഖത്തറില്‍ ഉള്ളത്. അസൂയ തോന്നാന്‍ കാരണങ്ങള്‍ ഇനിയും ഉണ്ട്.

വിദ്യാഭ്യാസം
വിദ്യാഭ്യാസ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ലോകരാജ്യങ്ങളോട് കിടപിടിക്കും ഖത്തര്‍. ഇക്കാര്യത്തില്‍ അറബ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം ഖത്തറിനാണ്. ലോകറാങ്കിങ്ങിൽ ജപ്പാന് തൊട്ടുപിറകില്‍ ആയി നാലാം സ്ഥാനം.

ആരോഗ്യത്തില്‍ ഞെട്ടിക്കും
വിദ്യാഭ്യാസ രംഗത്ത് മാത്രമല്ല, ആരോഗ്യ രംഗത്തും ഖത്തര്‍ നേടിയ വികസനം ഏത് അറബ് രാജ്യത്തേയും അസൂയപ്പെടുത്തുന്നതാണ്. ആരോഗ്യ ഗുണനിലവാരത്തില്‍ അറബ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്താണ് ഖത്തര്‍... ലോകരാജ്യങ്ങളില്‍ ആറാം സ്ഥാനത്തും.

അഴിമതിയെന്ന് കേട്ടാല്‍
അഴിമതിയ്‌ക്കെതിരെ അതി ശക്തമായി പോരാടുന്ന അറബ് രാജ്യം കൂടിയാണ് ഖത്തര്‍. അഴിമതിക്കെതിരെയുള്ള പോരാട്ടത്തില്‍ ലോകരാജ്യങ്ങളില്‍ 20-ാം സ്ഥാനത്താണ് ഖത്തറുള്ളത്.

തീവ്രവാദവും സുരക്ഷയും
സുരക്ഷാകാര്യങ്ങളിലും മറ്റേത് അറബ് രാജ്യത്തേക്കാളും ഖത്തര്‍ മുന്നിലാണ്. ലോകരാജ്യങ്ങളെ പരിഗണിക്കുമ്പോള്‍ തീവ്രവാദത്തില്‍ നിന്നുള്ള സുരക്ഷയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനമാണ് ഖത്തറിനുള്ളത്.

ഗ്ലോബല്‍ കോംപിറ്റിറ്റീവ്‌നെസ്സ് റിപ്പോര്‍ട്ട്
ഗ്ലോബല്‍ കോംപിറ്റിറ്റീവ്‌നെസ്സ് റിപ്പോര്‍ട്ടില്‍ ഇടം നേടിയ ആദ്യത്തെ അറബ് രാജ്യം എന്ന റെക്കോര്‍ഡും ഖത്തറിനാണ്. ആഗോള തലത്തില്‍ 12-ാം സ്ഥാനവും ഖത്തറിന് തന്നെ.

തൊഴിലില്ലായ്മയുടെ കാര്യം
തൊഴിലില്ലായ്മ എന്ന ഒരു പ്രശ്‌നം തന്നെ ഖത്തര്‍ നേരിടുന്നില്ല എന്നതാണ് സത്യം. ഖത്തറില്‍ മാത്രം ആറര ലക്ഷത്തോളം ഇന്ത്യക്കാരുണ്ട്. ഖത്തര്‍ ജനസംഖ്യയുടെ ഇരട്ടിയോളം വരും ഇത്.

ഖത്തറിന്റെ ബാങ്ക് ആസ്തി
കേരളത്തിന്റെ അത്ര പോലും വലിപ്പമില്ലാത്ത ഖത്തറിന്റെ ബാങ്ക് ആസ്തി കേട്ടാല്‍ ആരും മൂക്കത്ത് വിരല്‍ വച്ച് പോകും. 1.1 ട്രില്യണ്‍ ഖത്തറി റിയാല്‍. അതായത് 1.1 ലക്ഷം കോടി റിയാല്‍. അത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ ആരും ഞെട്ടിപ്പോകും.

ഏറ്റവും വലിയ അറബ് ബാങ്ക്
ഏറ്റവും വലിയ അറബ് ബാങ്ക് എന്ന വിശേഷണവും ഖത്തറിന് അവകാശപ്പെട്ടത് തന്നെ. 52,000 കോടി റിയാലാണ് ആസ്തി.

മുപ്പതിനായിരം കോടി
മുപ്പതിനായിരം കോടി ഡോളറിന്റെ സോവറീന്‍ ഫണ്ട് ആണ് ഖത്തറിന് ഉള്ളത്. 39 രാജ്യങ്ങളില്‍ ആയിട്ടാണ് ഇത്. കൂടാതെ യൂറോപ്പിലെ ബാര്‍ക്ലേയ്‌സ്, ക്രെഡിറ്റ് സൂസ്സേ ബാങ്കുകളില്‍ ഓഹരി പങ്കാളിത്തവും.

ശാസ്ത്ര മേഖലയില്‍
അറബ് രാജ്യങ്ങളില്‍ ശാസ്ത്ര പരീക്ഷണ മേഖലകളില്‍ ഏറ്റവും അധികം പണം ചെലവഴിക്കുന്ന രാജ്യവും ഖത്തര്‍ തന്നെ ആയിരിക്കും. അറനൂറ് കോടി ഡോളറാണ് പ്രതിവര്‍ഷം ശാസ്ത്ര ഗവേഷണങ്ങള്‍ക്കായി ചെലവഴിക്കുന്നത്.

ഏറ്റവും വളര്‍ച്ചയുള്ള വിമാനക്കമ്പനി, ടെലിക്കോം
ലോകത്തിലെ തന്നെ ഏറ്റവും വളര്‍ച്ചയുള്ള വിമാന കമ്പനിയും ഖത്തറിന്റേത് തന്നെ. ഖത്തര്‍ എയര്‍വേയ്‌സ്!!! ടെലിക്കോം മേഖലയിലും ഖത്തര്‍ ലോകസാന്നിധ്യമാണ്. ഖത്തര്‍ ടെലികോംസ് 17 രാജ്യങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്.

ബ്രിട്ടനിലെ ഖത്തര്‍!
ബ്രിട്ടന്റെ തലസ്ഥാനമാണ് ലണ്ടന്‍. അവിടെയുള്ള ടവറുകളില്‍ 28 ശതമാനവും ഖത്തറിന്റേതാണെന്ന് എത്ര പേര്‍ക്ക് അറിയുന്നുണ്ടാവും!

വെള്ളവും വൈദ്യുതിയും
ഖത്തര്‍ അവരുടെ പൌരന്‍മാര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളെ കുറിച്ച് കേട്ടാല്‍ ആരും ഞെട്ടും. വെള്ളവും വൈദ്യുതിയും എല്ലാം സമ്പൂര്‍ണ സൗജന്യമാണ് ഇവിടത്തെ പൗരന്‍മാര്‍ക്ക്. കൂടാതെ, പൗരന്‍മാരുടെ മേല്‍ ഒരു നികുതി ഭാരവും ഇല്ല.

ഹമദ് വിമാനത്താവളം
ഖത്തറിന്റെ സ്വന്തം വിമാനത്താവളമായ ഹമദ് വിമാനത്താവളവും പേര് കേട്ടതാണ്. ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളം എന്ന വിശേഷണം തന്നെ ഹമദ് വിമാനത്താവളത്തിനാണ്.

ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍ഡിക്കേറ്റര്‍
ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍ഡിക്കേറ്റേഴ്‌സില്‍ ലോകത്തിലെ ആദ്യ രാഷ്ട്രം എന്ന ബഹുമതിയും ഖത്തറിന് സ്വന്തമാണ്. ഒപ്റ്റിക്കല്‍ ഫൈബര്‍ ഉപയോഗത്തിന്റെ കാര്യത്തിലും ലോകത്തിലെ നമ്പര്‍ വണ്‍ തന്നെ ഖത്തര്‍.

ദേശീയ സമ്പാദ്യം, ദുരന്തരഹിതം!
ദേശീയ സമ്പാദ്യത്തിന്റെ കാര്യത്തിലും ലോകത്തിലെ ഒന്നാം നമ്പറാണ് ഖത്തര്‍. അത് മാത്രമല്ല, പ്രകൃതി ദുരന്ത ഭീഷണിയുടെ കാര്യത്തില്‍ ഏറ്റവും സുരക്ഷിത രാഷ്ട്രവും.

ഇന്റര്‍നെറ്റ് വേഗം
ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്റര്‍നെറ്റ് വേഗത്തിന്റെ കാര്യത്തിലും മുന്‍പന്തിയില്‍ ഉള്ളത് ഖത്തറാണ്. ഒരു പക്ഷേ ചെറിയ കാലയളവില്‍ ഇത്രയേറെ നേട്ടങ്ങള്‍ സ്വന്തമാക്കിയ രാജ്യങ്ങള്‍ വേറെ അധികം കാണില്ലെന്ന് ഉറപ്പാണ്.

ഭക്ഷ്യ സുരക്ഷ, മാനവിക വികാസം
ഭക്ഷ്യ സുരക്ഷ ഇന്‍ഡക്‌സില്‍ ഉള്ള ആദ്യത്തെ അറബ് രാജ്യമാണ് ഖത്തര്‍. മാനവിക വികസനത്തിന്റെ (ഹ്യൂമന്‍ ഡെവലപ്‌മെന്റ്) കാര്യത്തിലും ഖത്തര്‍ തന്നെ അറബ് രാജ്യങ്ങളില്‍ മുന്‍പന്തിയില്‍.

ക്യാപിറ്റല്‍ മാര്‍ക്കറ്റ്
മുതലാളിത്ത വിപണിയുടെ വികാസത്തിന്റെ കാര്യത്തിലും ഖത്തര്‍ അറബ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്താണുള്ളത്. വ്യോമയാന മേഖലയിലും ഖത്തറിന് അറബ് മേഖലയില്‍ അപ്രമാദിത്തമുണ്ട്.

പ്രകൃതി വാതകത്തില്‍ ഒന്നാമത്
ലോകത്തിലെ ആദ്യ പ്രകൃതിവാതക ഉത്പാദനവും ഖത്തറിന്റെ കണക്കില്‍ തന്നെയാണ്. പ്രകൃതി വാതക നീക്കത്തിന്റെ കാര്യത്തില്‍ ലോകത്ത് രണ്ടാം സ്ഥാനവും ഖത്തറിനാണ്.

അസംസ്‌കൃത എണ്ണ
15 ബില്യണ്‍ ബാരല്‍ അസംസ്‌കൃത എണ്ണയുണ്ട് ഖത്തറിന്റെ കൈവശം. ഇത് നാല്‍പത് വര്‍ഷത്തേക്ക് ഉതകുന്നതാണ് എന്ന് കൂടി ഓര്‍ക്കണം.

പ്രകൃതിവാതക സമ്പത്ത് കേട്ടാല്‍...
ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക പാടം പങ്കിടുന്നത് ഖത്തറും ഇറാനും ആണ്. 900 ട്രില്യണ്‍ ക്യുബിക് ഫീറ്റ് പ്രകൃതിവാതകമാണ് ഖത്തറിനുള്ളത്. 140 വര്‍ഷത്തേക്ക് ഇത് ധാരാളം.

പെട്രോ കെമിക്കല്‍
പെട്രോ കെമിക്കല്‍ഉത്പാദനത്തിലും ഖത്തര്‍ മുന്‍പന്തിയില്‍ തന്നെ. ലോകരാജ്യങ്ങളില്‍ നാലാം സ്ഥാനമാണ് ഖത്തറിന് ഇക്കാര്യത്തില്‍ ഉള്ളത്.












Click it and Unblock the Notifications