Get Updates
Get notified of breaking news, exclusive insights, and must-see stories!

മലര്‍കൊടി കൊടിപോലെ.... ഈ ബംഗാളി പാടുന്ന മലയാളം പാട്ട് കേള്‍ക്കൂ, ഞെട്ടിപ്പോകും...

'മലയാലി'കളെക്കാള്‍ നന്നായി മലയാളം പറയുന്ന ബംഗാളികള്‍ ഇപ്പോള്‍ കേരളത്തില്‍ ഇഷ്ടം പോലെയുണ്ടത്രെ. നാട്ടിലെ ഹോട്ടലില്‍ സപ്ലൈയറായി നില്‍ക്കുന്നവര്‍ മുതല്‍ വാര്‍ക്കപ്പണിക്ക് പോകുന്നവര്‍ വരെയുണ്ട് ഇവരില്‍. തലശേരിയില്‍ വെച്ചൊരാള്‍ വഴിയില്‍ കണ്ട ആളോട് വഴി ചോദിച്ചപ്പോള്‍ 'അരിയില്ല ചേട്ടാ' എന്നായിരുന്നത്രെ മറുപടി. ഏ ഇതെന്താണിത് 'അരിയില്ല' എന്ന് ആലോചിച്ച് നിന്നപ്പോഴാണ് തലയില്‍ ബള്‍ബ് കത്തിയത്. ആള്‍ മലയാളിയല്ല, ബംഗാളിയാണ്.

പക്ഷേ ഇവിടെ പറയുന്നത് അങ്ങനെ ഒരാളെക്കുറിച്ചല്ല. ചാനലില്‍ വാര്‍ത്ത വായിക്കുന്നവരും അല്ലാത്തവരുമായ മലയാളികള്‍ പോലും മലയാളം ഉച്ഛാരണം തെറ്റിക്കുമ്പോള്‍ കൃത്യമായ ഉച്ഛാരണശുദ്ധിയോടെ ഒരു മലയാളം പാട്ട് പാടിയ ഒരു ബംഗാളി യുവതിയെക്കുറിച്ചാണ്. ചെന്നൈയിലെ മ്യൂസിക് ലോഞ്ച് സ്‌കൂള്‍ ഓഫ് ഓഡിയോ ടെക്‌നോളജി യൂട്യൂബില്‍ അപ്ലോഡ് ചെയ്തതാണ് ഈ പാട്ട്.

malarkodi

1977 ല്‍ ശശികുമാര്‍ സംവിധാനം ചെയ്ത വിഷുക്കണി എന്ന ചിത്രത്തിലെ മലര്‍കൊടി പോലെ എന്ന പാട്ടാണ് ബംഗാളിയായ സപ്തപര്‍ണ ചക്രവര്‍ത്തി ആലപിച്ചിരിക്കുന്നത്. ശ്രീകുമാരന്‍ തമ്പി എഴുതി, സലില്‍ ചൌധരി സംഗീതം നല്‍കിയ മലര്‍കൊടി പോലെ മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് പാട്ടുകളിലൊന്നാണ്. യേശുദാസും എസ് ജാനകിയുമാണ് ഗാനം ആലപിച്ചത്. ഇനി ഈ ഗാനം സപ്തപര്‍ണ ചക്രവര്‍ത്തിയുടെ ശബ്ദത്തില്‍ ഒന്ന് കേട്ടുനോക്കൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+