ഉരുണ്ടുപിരണ്ട് സിദ്ദിഖും ജഗദീഷും, അതുക്കും മേലെ മോഹന്‍ലാല്‍... ആകെമൊത്തം നാണം കെട്ട് പത്രസമ്മേളനം
താരസംഘടനയായ എഎംഎംഎയ്ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു സ്ത്രീ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. ഇതിന് പ്രതികരണമായി ആദ്യം ജഗദീഷ് ഒരു പത്രക്കുറിപ്പിറക്കി. അതിന് പിറകേ സിദ്ദിഖും കെപിഎസി ലളിതയും ചേര്‍ന്ന് മാധ്യമങ്ങളെ കാണുകയും ചെയ്തു.
സിദ്ദിഖിന്റേയും ജഗദീഷിന്റേയും നിലപാടുകള്‍ പരസ്പര വിരുദ്ധമായിരുന്നു. പിന്നീട് ജഗദീഷ് തന്നെ സിദ്ദിഖിനെതിരെ രംഗത്ത് വരികയും ചെയ്തു.
ഈ പശ്ചാത്തലത്തില്‍ ആയിരുന്നു താരസംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ പ്രസിഡന്റ് മോഹന്‍ലാലിനൊപ്പം വീണ്ടും വാര്‍ത്താ സമ്മേളനം നടത്തി. സിദ്ദിഖും ജഗദീഷും മുമ്പ് പറഞ്ഞ കാര്യങ്ങളില്‍ ഉരുണ്ടുമറിയുന്ന കാഴ്ചയാണ് ആ വാര്‍ത്താ സമ്മേളനത്തില്‍ കണ്ടത്. മോഹന്‍ലാലും തീരെ മോശമായിരുന്നില്ല.

ദിലീപിന്റെ മഹാമനസ്കത
ദിലീപ് മോഹന്‍ലാലിന് അങ്ങോട്ട് രാജിക്കത്ത് നല്‍കുകയായിരുന്നു എന്നാണ് സിദ്ദിഖ് മുമ്പ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. താന്‍ നില്‍ക്കുന്നതാണ് പ്രശ്നമെങ്കില്‍ രാജിവയ്ക്കാം എന്ന് പറഞ്ഞാണ് ദിലീപ് മോഹന്‍ലാലിന് രാജിക്കത്ത് നല്‍കിയത് എന്നും സിദ്ദിഖ് പറഞ്ഞിരുന്നു. അത് ദിലീപിന്റെ മഹാമനസ്കതയാണെന്ന് കെപിഎസി ലളിത പറഞ്ഞപ്പോള്‍ അതിനെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു സിദ്ദിഖ്.

അല്ലേയല്ല... ചോദിച്ചുവാങ്ങിയത്
എന്നാല്‍ ദിലീപിന്റെ രാജി ഇങ്ങോട്ട് തന്നതല്ല, അങ്ങോട്ട് ചോദിച്ച് വാങ്ങിയതാണ് എന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ മോഹന്‍ലാല്‍ പറഞ്ഞത്. ഇതോടെ ആര് പറഞ്ഞതാണ് സത്യം എന്ന കാര്യത്തില്‍ കേട്ടിരിക്കുന്നവര്ക്കെല്ലാം സംശയമായി.

സിദ്ദിഖും ജഗദീഷും
താരസംഘടനയുടെ ഔദ്യോഗിക വക്താവ് എന്ന നിലയില്‍ ആയിരുന്നു ഡബ്ല്യുസിസിയുടെ വാര്‍ത്താ സമ്മേളനത്തിനുള്ള മറുപടിയായി ജഗദീഷ് വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയത്. അതില്‍ പ്രകോപനപരമായി ഒന്നും ഉണ്ടായിരുന്നില്ല. രാജിവച്ചവര്‍ തിരിച്ചുവരുന്ന കാര്യത്തില്‍ സന്തോഷമേ ഉള്ളൂ എന്നും അധികം വൈകാതെ ജനറല്‍ ബോഡി യോഗം വിളിച്ച് ചേര്‍ക്കും എന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇതെല്ലാം നിരാകരിച്ചുകൊണ്ടാണ് സിദ്ദിഖ് വാര്‍ത്താ സമ്മേളനം നടത്തിയത്.

അങ്ങനെ ഒരു വക്താവില്ലെന്ന്
താരസംഘടനയുടെ വക്താവ് ആണെന്നാണ് ജഗദീഷ് പറഞ്ഞത്. എന്നാല്‍ അങ്ങനെ ഒരാളേയും വക്താവിന്റെ ചുമതല ഏല്‍പിച്ചിട്ടില്ലെന്നാണ് സിദ്ദിഖ് പറഞ്ഞത്. സംഘടനയുടെ ഔദ്യോഗിക നിലപാടാണ് താന്‍ പറയുന്നത് എന്നും സിദ്ദിഖ് പറഞ്ഞിരുന്നു. ഇതോടെ സിദ്ദിഖിനെ ജഗദീഷ് പരസ്യമായി രംഗത്തെത്തുകയായിരുന്നു.

ചെളിവാരിയെറിയല്‍
ആരോപണ വിധേയനായ നടന്റെ സിനിമയുടെ സെറ്റില്‍ വച്ച് സിദ്ദിഖ് വാര്‍ത്താ സമ്മേശനം വിളിച്ചത് തന്നെ സംശയാസ്പദം ആണെന്നാണ് ജഗദീഷ് പ്രതികരിച്ചത്. ജനറല്‍ ബോഡി വിളിക്കുന്ന കാര്യം സിദ്ദിഖിന് ഒറ്റയ്ക്ക് തീരുമാനിക്കാന്‍ പറ്റില്ലെന്നും പറഞ്ഞു. കെപിഎസി ലളിത എന്തടിസ്ഥാനത്തിലാണ് വാര്‍ത്താ സമ്മേളനം നടത്തിയത് എന്നും ചോദിച്ചു.

ഒരു കുഴപ്പവും ഇല്ലത്രെ
സിദ്ദിഖും ജഗദീഷും പറഞ്ഞ കാര്യങ്ങളില്‍ ഒരു വൈരുദ്ധ്യവും ഇല്ലെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇരുവരും പറയുന്നത്. ജഗദീഷ് ശാന്തമായും സിദ്ദിഖ് വൈകാരികമായും പ്രതികരിച്ചു എന്നേ ഉള്ളൂ. നടപടി ക്രമങ്ങളെ കുറിച്ചാണ് സിദ്ദിഖ് പറഞ്ഞത് എന്നൊക്കെ ആയിരുന്നു വിശദീകരണം.

മോഹന്‍ലാല്‍ ഉരുണ്ടുമറിഞ്ഞു
ജഗദീഷും സിദ്ദിഖും പറയുന്നത് മോഹന്‍ലാലിനോട് സംസാരിച്ചതിന് ശേഷം ആയിരുന്നു പ്രതികരണം എന്നാണ്. മോഹന്‍ലാലിന് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം സമ്മതിക്കേണ്ടിയും വന്നു. ജഗദീഷ് പറഞ്ഞത് ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങളാണ്. സിദ്ദിഖ് പറഞ്ഞത് ഡബ്ല്യുസിസി അംഗങ്ങള്‍ക്കുള്ള മറുപടിയാണെന്നും പറഞ്ഞൊഴിയുകയായിരുന്നു മോഹന്‍ലാല്‍.

ഉത്തരങ്ങളില്ല, പ്രകടനം മാത്രം
മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ നല്കാന് പലപ്പോഴും എഎംഎംഎ ഭാരവാഹികള്‍ക്ക് കഴിഞ്ഞില്ല എന്നതാണ് സത്യം. പലപ്പോഴും ഗൗരവപ്പെട്ട ചോദ്യങ്ങളെ നര്‍മത്തിലൂന്നി ലഘൂകരിക്കാനുള്ള ശ്രമങ്ങളാണ് മോഹന്‍ലാല്‍ അടക്കമുള്ളവര്‍ നടത്തിയത്.

സമിതി വേണ്ടെന്ന് പറഞ്ഞിട്ട്
സിനിമയില്‍ ഇന്റേണല്‍ കംപ്ലെയിന്റ് കമ്മിറ്റി വേണം എന്ന ആവശ്യത്തെ സിദ്ദിഖ് നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ പുച്ഛിക്കുകയാണ് ചെയ്തത്. ആഷിക് അബുവിന്റെ സെറ്റില്‍ അത് ഏര്‍പ്പെടുത്തുകയാണെങ്കില്‍, അവിടെ അതിന്റെ ആവശ്യം ഉണ്ടാകും എന്നായിരുന്നു പ്രതികരണം. എന്നാല്‍, വാര്‍ത്ത സമ്മേളനത്തില്‍ താരസംഘടന ഇങ്ങനെ ഒരു നിലപാടേ അല്ല പറഞ്ഞത്. സത്യത്തില്‍ അവിടേയും സിദ്ദിഖ് പ്രതിസ്ഥാനത്തായി.
Recommended Video


കടുത്ത ഭിന്നിപ്പ്?
താരസംഘടനയ്ക്കുള്ളില്‍ കടുത്ത ഭിന്നിപ്പുണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ജഗദീഷും സിദ്ദിഖും തമ്മിലുള്ള തര്‍ക്കം ഇതിന്റെ ഭാഗമാണെന്ന രീതിയിലും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്തായാലും താത്കാലികമായെങ്കിലും ആ ഭിന്നിപ്പ് പരസ്യപ്പെടുത്തുന്നത് തടയാന്‍ പ്രസിഡന്റ് എന്ന നിലയില്‍ മോഹന്‍ലാലിന് സാധിച്ചിട്ടുണ്ട് എന്ന് വേണം പറയാന്‍.
-
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക്












Click it and Unblock the Notifications