കളിക്കാരുടെ ശ്രദ്ധ തെറ്റും, അനുഷ്കയും മായന്തിയും ലോകകപ്പിനില്ല?
സെഞ്ചുറി തികച്ച ശേഷം അനുഷ്ക ശര്‍മയ്ക്ക് ഒരു ഫ്ളൈയിംഗ് കിസ് പറത്തുന്ന കോലി എന്ത് രസകരമായ കാഴ്ചയാണ്. പക്ഷേ ഈ ലോകകപ്പില്‍ അത്തരം കാഴ്ചകള്‍ ഉണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന. വിരാട് കോലി ലോകകപ്പില്‍ സെഞ്ചുറി അടിച്ചേക്കാം, പക്ഷേ അത് കണ്ടിരിക്കാന്‍ അനുഷ്ക പക്ഷേ ഉണ്ടായേക്കില്ല.
കളിക്കാരുടെ കാമുകിമാരും ഭാര്യമാരും ലോകകപ്പിന് വേണ്ട എന്ന തീരുമാനത്തിലാണത്രെ ബി സി സി ഐ. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ലോകകപ്പ് പോലെ ഒരു വലിയ ടൂര്‍ണമെന്റില്‍ കളിക്കാരുടെ ശ്രദ്ധ തെറ്റിക്കുന്ന മറ്റൊരു കാര്യവും വേണ്ട എന്നാണത്രെ വാദം. അനുഷ്ക ശര്‍മ മാത്രമല്ല, സ്റ്റുവര്‍ട്ട് ബിന്നിയുടെ ഭാര്യ മായന്തി ലാംഗറടക്കമുള്ള താരഭാര്യമാര്ക്കും കളിക്കാര്‍ക്കൊപ്പമുള്ള ലോകകപ്പ് നഷ്ടമാകും.

അനുഷ്ക ശര്‍മയില്ലാതെ കോലി?
അനുഷ്ക - വിരാട് കോലി ബന്ധം പരസ്യമായതിന് ശേഷമുള്ള ആദ്യത്തെ വാലന്റൈന്‍സ് ഡേ ആണ്. പക്ഷേ ക്രിക്കറ്റ് ബോര്‍ഡ് സമ്മതിക്കില്ലെങ്കില്‍ എന്ത് ചെയ്യും. അനുഷ്ക മാത്രമല്ല, കാണികളും വിരാട് കോലിയുടെ ഫ്ളൈയിംഗ് കിസ് മിസ് ചെയ്യും.

മായന്തി ലാംഗര്‍ കാണും
ഇന്ത്യന്‍ താരം സ്റ്റുവര്‍ട്ട് ബിന്നിയുടെ ഭാര്യ മാത്രമല്ല, ടി വി ജേര്‍ണലിസ്റ്റ് കൂടിയാണ് മായന്തി. ഗ്ലാമറില്‍ അനുഷ്കയെ വെല്ലുന്ന മായന്തിക്കും പക്ഷേ താരങ്ങളുടെ കൂടെ ലോകകപ്പിനെത്താനാകില്ല.

അനുഷ്കയോ മായന്തിയോ
ഈ ലോകകപ്പിലെ ഗ്ലാമര്‍ താരകാമുകി മോഡല്‍ മായന്തി ലാംഗറാണോ അതോ ബോളിവുഡ് താരം അനുഷ്ക ശര്‍മയാണോ എന്ന ചോദ്യത്തിന് ഈ ലോകകപ്പ് ഉത്തരം പറയും എന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍, എന്നാല്‍ ഈ ബി സി സി ഐ അതും നശിപ്പിക്കും.

സാക്ഷിയാകാന്‍ സാക്ഷി വരുമോ
കോലി - അനുഷ്ക ബന്ധം പരസ്യമായതോടെ സാക്ഷി ധോണി ലൈം ലൈറ്റില്‍ അത്രയധികമില്ല. ക്യാപ്റ്റന്‍ ധോണിയുടെ ഭാര്യ സാക്ഷി ധോണി ലോകകപ്പിന് സാക്ഷിയാകാന്‍ വരുമോ.

ഷാമിയുടെ ഭാര്യയും മോഡലാണ്
ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷാമിയുടെ ഭാര്യ ഹസീന് ജഹാനും മോഡലാണ്. ബി സി സി ഐ സമ്മതിച്ചില്ലെങ്കില്‍ വീട്ടുകാര്ക്കൊപ്പമിരുന്നാണ് ഹസീനയും ലോകകപ്പ് കാണുക

അശ്വിനും പ്രീതിയും
ഓഫ് സ്പിന്നര്‍ അശ്വിന് ഓസ്ട്രേലിയയില്‍ പന്ത് കറക്കുന്നത് കാണാന്‍ ഭാര്യ പ്രീതി നാരായണ്‍ ഉണ്ടാകുമോ, കാത്തിരുന്ന് കാണാം

ധവാനും ആയിഷയും
ഓപ്പണര്‍ ശിഖര്‍ ധവാന്റെ ഭാര്യ ആയിഷ പകുതി ബംഗാളിയും പകുതി ഇംഗ്ലീഷുകാരിയുമാണ്. ആയിഷ ഇത്തവണ ലോകകപ്പ് കാണാനെത്തുമോ. ധവാന്റെ കന്നി ലോകകപ്പാണിത്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications