വീണ്ടുമൊരു വിഡ്ഢി ദിനം കൂടി; ഏപ്രില്‍ ഫൂളിന് പിന്നിലെ ചരിത്രം, അറിയേണ്ട കാര്യങ്ങള്‍
ഏപ്രില്‍ ഒന്നിന് എല്ലാ വര്‍ഷവും ലോകമെങ്ങും വിഡ്ഢി ദിനം ആഘോഷിക്കുകയാണ്. ഏപ്രില്‍ ഒന്നിലെ വിഡ്ഢി ദിനവുമായി ബന്ധപ്പെട്ട് പല കഥകള്‍ പറയുന്നുണ്ടെങ്കിലും ഒന്നിനും ഒരു വ്യക്തതയില്ലെന്നതാണ് പരമസത്യം. എന്നാല്‍ വിഡ്ഢി ദിനവുമായി ബന്ധപ്പെട്ട കഥ എന്തെന്ന് പരിശേധിക്കാം. ബിസി 45ല്‍ ഫ്രാന്‍സ് ഭരിച്ചിരുന്ന ജൂലിയസ് സീസര്‍ കൊണ്ടുവന്ന ജൂലിയന്‍ കലണ്ടര്‍ 1582ല്‍ ഫ്രാന്‍സില്‍ വച്ച് മാറ്റം വരുത്തി. അന്നുവരെ എല്ലാവരും പിന്തുടര്ന്നിരുന്നത് ജൂലിയന്‍ കലണ്ടറായിരുന്നു. എന്നാല്‍ 1582ല്‍ അന്നത്ത മാര്‍പ്പാപ്പ പോപ് ഗ്രിഗറി പതിമൂന്നാമന്‍ പഴയ കലണ്ടര്‍ പരിഷ്കരിച്ചു. പരിഷ്കരിച്ച കലണ്ടറിന് ഗ്രിഗോറിയന്‍ കലണ്ടര്‍ എന്നും പേരും നല്കി.
ബിജെപി നേതാവ് നാഗാര്‍ജുന ടിആര്‍എസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

എന്നാല്‍ ജൂലിയന്‍ കലണ്ടര്‍ പ്രകാരം പുതുവര്‍ഷം ആഘോഷിച്ചിരുന്നത് ഏപ്രില്‍ മാസത്തിലായിരുന്നു. ജൂലിയന്‍ കലണ്ടറില്‍ നിന്നും ഗ്രിഗോറിയന്‍ കലണ്ടറിലേയ്ക്കുള്ള മാറ്റത്തെ പരിഹസിക്കാന്‍ ഫ്രഞ്ചുകാര്‍ ഏപ്രില്‍ ഒന്ന് ഫൂള്‍സ് ഡേ ആയി തിരഞ്ഞെടുക്കുകയായിരുന്നു.
ഏപ്രില്‍ ഒന്നിന് അങ്ങനെ ആളുകളെ പറ്റിക്കാന്‍ നുണകളും മറ്റും പ്രചരിപ്പിക്കുന്ന രീതി അവിടെനിന്നാണ് ആരംഭിച്ചത്്. കലണ്ടര്‍ മാറിയത് അറിയാതെ ഏപ്രില്‍ ഒന്നിന് പുതുവര്‍ഷം ആഘോഷിക്കുന്നവരും അവിടെയുണ്ടായിരുന്നു. ഇവരെ പരിഹസിക്കുന്നതിന് വേണ്ടിയാണ് വിഡ്ഢി ദിനം ആഘോഷിക്കുന്നതെന്ന് പറയപ്പെടുന്നു.
ഹോട്ട് ലുക്കിൽ നടി മേഘ ഗുപ്ത..ഏറ്റവും പുതിയ ഫോട്ടോസ്
ഈ ദിവസത്തില്‍ വിഡ്ഢികളാക്കപ്പെട്ടവരെ ഏപ്രില്‍ ഫിഷ് എന്നാണ് ഫ്രഞ്ചുകാര്‍ വിളിക്കുന്നത്. അതേസമയം, പതിനെട്ടാം നൂറ്റാണ്ടോടെയാണ് ഇംഗ്ലണ്ടില്‍ വിഡ്ഢിദിനം ആഘോഷിക്കാന്‍ തുടങ്ങിയത്. ഇംഗ്ലണ്ടില്‍ നൂഡി എന്നും ജര്‍മ്മനിയില്‍ ഏപ്രിനാര്‍ എന്നുമാണ് വിഡ്ഢികളാക്കപ്പെടുന്നവരെ വിളിക്കുന്നത്. പോര്‍ചുഗീസുകാര്‍ ഈസ്റ്റര്‍ നോമ്പിന് നാല്പത് ദിവസം മുമ്പുള്ള ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായിട്ടാണ് വിഡ്ഢിദിനം ആഘോഷിക്കുന്നത്.
Recommended Video
മെക്സിക്കോയില്‍ ഡിസംബര്‍ 28നാണ് വിഡ്ഢിദിനം ആഘോഷിക്കുന്നത്. ഗ്രീക്ക് ദേവതയായ സെറസിന്റെ മകളായ പ്രോസപിനായെ പ്ലൂട്ടോ ദേവന് തട്ടിക്കൊണ്ടുപോയപ്പോള്‍ മകളുടെ കരച്ചില് കേട്ടെത്തിയ സെറസ് മാറ്റൊലി കേട്ടഭാഗത്തേയ്ക്ക് ഓടിയത് വിഡ്ഢിദിനവുമായി ബന്ധപ്പെടുത്തി പറയുന്ന മറ്റൊരു കഥയാണ്. എന്നാല്‍ ഇന്ത്യയില്‍ വിഡ്ഢി ദിനം ആഘോഷിക്കപ്പെട്ടത് ബ്രിട്ടീഷുകാരുടെ കടന്നു വരവോടെയാണ്. വിഡ്ഢിദിന കാര്‍ഡുകള്‍ വരെ നെറ്റില്‍ ഇപ്പോള്‍ ലഭ്യമാണ്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications