മനുഷ്യ സ്നേഹത്തില്‍ മമ്മൂട്ടി എങ്ങനെ വ്യത്യസ്തനാകുന്നു, കാണൂ
മമ്മൂട്ടി എന്ന മനുഷ്യനെ വളരെ പരുക്കനായ കാര്ക്കശ്ശക്കാരനായ സെലിബ്രിറ്റിയായാണ് പലപ്പോഴും വിലയിരുത്തപ്പെടുന്നത്. ആരോടും അത്രയ്ക്കങ്ങ് അടുക്കാത്ത ഈ താരത്തിന്റെ മനസിന്റെ നന്മ അടുത്തറിഞ്ഞവര്‍ക്കും നല്ല സുഹൃത്തുക്കള്‍ക്കും മമ്മൂട്ടി ഒരിയ്ക്കലും പരുക്കനായ മനുഷ്യനല്ല. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പബ്ളിസിറ്റിയ്ക്ക് വേണ്ടി ചെയ്യുകയും അതിന്റെ സ്വയം പ്രചാരകരാവുകയും ചെയ്യുന്ന ചില താരങ്ങളുണ്ട്. ഇവിടെയാണ് മമ്മൂട്ടിയെന്ന നടനും അദ്ദേഹത്തിലെ മനുഷ്യസ്നേഹിയും വ്യത്യസ്തരാകുന്നത്.
ഏറ്റവും ഒടുവില്‍ മമ്മൂട്ടിയുടെ മനുഷ്യ സ്നേഹം നാം കണ്ടറിഞ്ഞത് ആസിഡ് ആക്രമണത്തില്‍ മുഖം വികൃതമാക്കപ്പെട്ട ലക്ഷ്മിയെന്ന പെണ്‍കുട്ടിയുടെ ചികിത്സ സഹായം ഏറ്റെടുത്ത് കൊണ്ടാണ്. രാഷ്ട്രീയ നിലപാടുകള്‍ എന്ത് തന്നെ ആയാലും സംസ്ഥാനത്ത് മാറി മാറി വരുന്ന സര്‍ക്കാരുകള്‍ക്കും മമ്മൂട്ടി പ്രിയപ്പെട്ടവനാണ്.
അക്ഷയ പദ്ധതിയെ പോപ്പുലറാക്കിയത് മമ്മൂട്ടിയുടെ സ്റ്റാര്‍ വാല്യുവിലൂടെയാണെങ്കില് ലഹരി വിരുദ്ധ പരിപാടികള്‍ ഉള്‍പ്പടെ ഒട്ടേറെ സര്‍ക്കാര്‍ പദ്ധതികളുടെ മുഖശ്രീയായി മമ്മൂട്ടി മാറിക്കഴിഞ്ഞു. സിനിമയിലല്ലാത്ത മനുഷ്യ സ്നേഹിയായ മമ്മൂട്ടി എന്ന മനുഷ്യനെ അടുത്തറിയാം.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍
താരങ്ങള്‍ക്ക് വേണ്ടി ഫാന്‍സ് അസോസിയേഷനുകള്‍ ഉണ്ടാകുന്നത് ട്രെന്‍ഡായി മാറിയ കാലത്താണ് അവയെ മനുഷ്യ നന്മയ്ക്ക് വേണ്ടി വിനിയോഗിയ്ക്കാന്‍ മ്മൂട്ടി തീരുമാനിച്ചത്. പെയിന്‍ ആന്റ് പാലിയേറ്രീവ് കെയര്‍ സൊസൈറ്റികളിലൂടെ അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന കാര്യം ഏവര്‍ക്കും അറിയാവുന്നതാണ്. ഇത്തരം സമൂഹിക സേവനങ്ങളില്‍ തന്റെ ഫാന്‍സ് അസോസിയേഷനെ അദ്ദേഹം പങ്കാളിയാക്കി

ഹൃദയമുള്ള മനുഷ്യന്
ഹൃദയരോഗത്താല്‍ ബുദ്ധിമുട്ടുന്ന പാവപ്പെട്ട കുട്ടികള്‍ക്കും മറ്റുള്ളവര്‍ക്കും വേണ്ടി ഹാര്‍ട്ട് ഫൗണ്ടേഷനുമായും അദ്ദേഹം മുന്നിട്ടിറങ്ങി

റോഷ്ന
കരിപ്പൂരില്‍ പിതാവ് തിളച്ച എണ്ണയൊഴിച്ച് പൊള്ളലേല്‍പ്പിച്ച റോഷ്നയ്ക്കും മമ്മൂട്ടി സഹായവുമായി എത്തി.

വീണുപോയ താരങ്ങള്‍ക്കൊപ്പം
ജഗതി ശ്രീകുമാര്‍ ഉള്‍പ്പടെ പാതിവഴിയില്‍ വീണുപോയ സഹപ്രവര്‍ത്തകര്‍ക്കും മമ്മൂട്ടി ആശ്വാസമേകുന്നു

മൈ ട്രീ ചലഞ്ച്
ലോകമെങ്ങും ഐസ് ബക്ക്റ്റ് ചലഞ്ചിന് പിന്നാലെ പാഞ്ഞപ്പോള്‍ മരം നട്ട് മൈ ട്രീ ചലഞ്ച് നടത്തി മമ്മൂട്ടി വ്യത്യസ്തനായി.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications