കൊച്ചി മുഴുവന്‍ മുങ്ങിപ്പോകും, കേരളം പാതിയും പോകും... അമേരിക്കയില്‍ 20 ലക്ഷം വീടുകള്‍!!! 84 വർഷം
ലോകാവസാനം എന്നത് ഒരു ദിവസം സംഭവിയ്ക്കുക തന്നെ ചെയ്യും. അത് ഉറപ്പാണ്. അതിന് കാരണക്കാര്‍ മറ്റൊന്നും ആവില്ല, മനുഷ്യര്‍ തന്നെ ആകും. കാരണം, ലോകത്തിന്റെ പോക്ക് അങ്ങനെയാണ്.
മനുഷ്യന്റെ ഇടപെടലിന്റെ ഭാഗമായി പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആയിരിക്കും ലോകത്തെ ഇല്ലാതാക്കുക!!! അത് ഓക്‌സിജന്‍ ഇല്ലാത്ത ഒരു അവസ്ഥയായിരിക്കില്ല. ലോകം മുഴുവന്‍ കടലെടുക്കുന്ന ഒരു അവസ്ഥ.
അങ്ങനെ വന്നാല്‍ ആദ്യം മുങ്ങുക നമ്മുടെ സ്വന്തം കൊച്ചി ആയിരിക്കും. സമുദ്ര നിരപ്പിനോട് ചേര്‍ന്ന് കിടക്കുന്ന കേരളത്തിലെ ഏറ്റവും വികസിത പട്ടണം. കൂടാതെ കേരളത്തിന്റെ തീരമേഖല മുഴുവനും മുങ്ങിപ്പോകും. 2100- ാം ആണ്ട് ആകുമ്പോഴേക്കും സമുദ്രനിരപ്പ് ആറ് അടിയോളം ഉയരും എന്നാണ് പുതിയ ചില പഠനങ്ങള്‍ വെളിവാക്കുന്നത്.

സമുദ്ര നിരപ്പ്
2100-ാം ആണ്ട് ആകുമ്പോഴേക്കും സമുദ്ര നിരപ്പ് ഇപ്പോഴുള്ളതിനേക്കാള്‍ മൂന്ന് അടിയോളം ഉയരാനിടയുണ്ടെന്നായിരുന്നു പഠനങ്ങള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ അത് ആറ് അടി വരെ ഉയര്‍ന്നേക്കും എന്നാണ് കണക്കാക്കപ്പെടുന്നത്.

മഞ്ഞുരുകല്‍
മനുഷ്യന്റെ ഇടപെടല്‍മൂലം പുറത്തേക്ക് തള്ളപ്പെടുന്ന കാര്‍ബണ്‍ വാതകങ്ങള്‍ സൃഷ്ടിക്കുന്ന ആഗോളതാപനം തന്നെ ആണ് ഇതിന് കാരണം. ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകല്‍ നിരക്ക് കൂടിക്കൂടി വരികയാണ്.

അമേരിക്ക
ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ശക്തിയാണ് അമേരിക്ക. എന്നാല്‍ 2100-ാം ആണ്ടെത്തുമ്പോള്‍ അങ്ങനെയാകാന്‍ തീരെ സാധ്യതയില്ല. സമുദ്ര നിയരപ്പ് ഉയര്‍ന്ന് ഏതാണ് ഇരുപത് ലക്ഷത്തോളം വീടുകള്‍ അമേരിക്കയില്‍ മാത്രം വെള്ളത്തിലാകും എന്നാണ് റിയല്‍എസ്‌റ്റേറ്റ് ഡാറ്റ ഗവേഷകരായ സില്ലോ നടത്തിയ പഠനം വിലയിരുത്തുന്നത്.

അമേരിക്ക മുങ്ങും
മെറിലാന്‍ഡിലും വിര്‍ജീനിയയിലും മാത്രം ഒരു ലക്ഷത്തോളം വീടുകള്‍ കടലെടുക്കും എന്നാണ് കണക്കാക്കുന്നത്. കരോലിനയില്‍ മാത്രം ഒന്നരലക്ഷത്തോളം വീടുകള്‍. ഫ്ലോറിഡയില്‍ എട്ടില്‍ ഒരു വീട് എന്ന കണക്കിലാകും നഷ്ടം.

കേരളം
കേരളത്തിന്റെ സ്വന്തം കൊച്ചി ഇക്കണക്കിനാണെങ്കില്‍ ഏതാണ്ട് മുഴുവനായും കടലെടുക്കും. കായല്‍ നികത്തിയും പരിസ്ഥിതിയ്ക്ക് ദോഷകരമായും നടത്തിയ എല്ലാ വികസനങ്ങളും അതിന്റെ ആക്കം കൂട്ടികയേ ഉള്ളൂ.

കൊച്ചി പോയാല്‍
കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമാണ് കൊച്ചി. മെട്രോ നഗരമായി വളര്‍ന്നുകൊണ്ടിരിക്കുന്നു. ലക്ഷക്കമക്കിന് പേര്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരം. കൊച്ചിയ്‌ക്കെന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല.

കേരളം
ഒരു വശം മുഴുവന്‍ കടലാണ് കേരളത്തിന്റെ. കടലിന്റെ സ്പര്‍ശമേല്‍ക്കാത്ത അഞ്ച് ജില്ലകളേ ഉള്ളൂ കേരളത്തില്‍. വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട. ബാക്കി എല്ലാ ജില്ലകളും കടല്‍തീരത്താണ്.

എന്ത് ചെയ്യും?
ഒരു സുപ്രഭാതത്തില്‍ കടല്‍ കയറി വന്ന് എല്ലാം വെള്ളത്തിലാക്കും എന്നല്ല ഇതിനര്‍ത്ഥം. അങ്ങനെ ഒരു സാധ്യത ഒരുകാലത്തും തള്ളിക്കളയാനും പറ്റില്ല. മുന്‍കരുതലെടുക്കുക എന്നത് മാത്രമാണ് വഴി?

എന്ത്
ആഗോള താപനം കുറയ്ക്കുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനമായും ചെയ്യേണ്ടത്. അതി ഒതുങ്ങില്ല കാര്യങ്ങള്‍. സമുദ്രഭിത്തി കെട്ടി കടല്‍ത്തീരങ്ങള്‍ സംരക്ഷിയ്ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ അമേരിക്കയില്‍ പലയിടത്തും നടക്കുന്നത്.

വാട്ടര്‍ വേള്‍ഡ്
ലോകം മുഴുവന്‍ വെള്ളത്തില്‍ മുങ്ങിപ്പോകുന്നതിനെ കുറിച്ച് ഒരു ഹോളിവുഡ് സിനിമയുണ്ട്. ദ വാട്ടര്‍ വേള്‍ഡ് എന്നാണ് അതിന്റെ പേര്. അതുപോലെ ഒരു സാഹചര്യം പോലും ചില ശാസ്ത്രജ്ഞര്‍ തള്ളിക്കളയുന്നില്ല.












Click it and Unblock the Notifications