Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യരാത്രിയിലെ വെളുത്ത ബെഡ് ഷീറ്റും രക്തക്കറയും!!! കന്യകാത്വം കുറിക്കുന്ന കന്യാചർമ്മത്തെക്കുറിച്ച്

കന്യകാത്വം സംബന്ധിച്ച് അത്രയേറെ തെറ്റിദ്ധാരണകളാണ് നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നത്. ഒരുപാട് പെണ്‍കുട്ടികളുടെ ജീവിതം ഇല്ലാതാക്കാന്‍ പോലും ഈ തെറ്റിദ്ധാരണകള്‍ കാരണമായിട്ടുണ്ട്. ലോകം ഇത്രയേറെ പുരോഗമിച്ചിട്ടും, കന്യകാത്വം എന്നത് സംബന്ധിച്ച് ഇപ്പോഴും ആളുകള്‍ക്ക് വലിയ ധാരണയൊന്നും ഇല്ല.

പുരുഷന്‍മാരുടെ മാത്രം കാര്യമല്ല ഇത്. ബഹുഭൂരിപക്ഷം സ്ത്രീകളും ഈ തെറ്റിദ്ധാരണകള്‍ വച്ച് പുലര്‍ത്തുന്നവരാണ്. ഈ സാഹചര്യത്തിലാണ്ആഷിഷ് ജോസ് അന്പാട്ടിന്റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പ്രാധാന്യം. കേരള ഹോക്സ് ബഴ്സ്റ്റ് എന്ന ഹാഷ്ടാഗ് കാന്പനയിന്‍റെ ഭാഗമായാണ് ഇതും.

കന്യകാത്വത്തില്‍ സദാചാര സമൂഹം ഏറ്റവും പ്രധാനം കല്‍പിക്കുന്നത് കന്യാ ചര്‍മ്മത്തിനാണ്. ഇത് സംബന്ധിച്ച അന്ധവിശ്വാസങ്ങളിലും തെറ്റായ ധാരണകളിലും ആഷിഷിന്റെ ഫേസ്ബുക്ക് കുറിപ്പ് വ്യക്തത നല്‍കും

കേരള ഹോക്സ് ബഴ്സ്റ്റ്

കേരള ഹോക്സ് ബഴ്സ്റ്റ്

മനുഷ്യചരിത്രത്തിലെ ഏറ്റവും പ്രബലമായ അന്ധവിശ്വാസങ്ങളില്‍ ഒന്നാണ് ഇന്ന് #KeralaHoaxBurst വഴി നിങ്ങളുടെ മുന്‍പില്‍ ഞാന്‍ വിശദീകരിക്കുന്നത്. ഇന്നും അനേകം പെണ്കുട്ടികളുടെ ലൈംഗിക സ്വാതന്ത്ര്യത്തെയും, പെരുമാറ്റ സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന ഈ തെറ്റിദ്ധാരണയുടെ സത്യാവസ്ഥ സമൂഹത്തെ അറിയുക എന്നതാണ് എന്‍റെ ആഗ്രഹം, ആയതിനാല്‍ സാധിക്കുന്നവര്‍ ഈ പോസ്റ്റ്‌ കൂടുതല്‍ ആളുകളില്‍ ഷെയര്‍ ചെയ്തു എത്തിക്കുക.

എന്താണ് കന്യാചര്‍മ്മം

എന്താണ് കന്യാചര്‍മ്മം

പെണ്‍കുട്ടികളില്‍ യോനിനാളത്തിന്‍റെ ബാഹ്യദ്വാരവും ആയി ബന്ധപ്പെട്ട് കാണാവുന്ന ചര്‍മ്മഭാഗമാണ് കന്യാചര്‍മം അഥവാ ഹൈമെന്‍. ജീവിതത്തില്‍ അദ്യമായ സംഭവിക്കുന്ന ലൈംഗിക ബന്ധത്തില്‍ സ്ത്രീയുടെ കന്യാചര്‍മ്മം പൊട്ടിമാറുകയും, രക്തം വരുകയും ചെയ്യും എന്നാണ് പൊതുവേയുള്ള ധാരണ.

ഇതിനെ അടിസ്ഥാനമാക്കി പെണ്‍കുട്ടികളുടെ കന്യാകാത്വം പരിശോധിക്കാനുള്ള പര്യാപ്‌തമായ തെളിവായി കന്യാചര്‍മ്മം കണക്കാകുകയും ചെയ്തു പോരുന്നു.

ബെഡ് ഷീറ്റിലെ രക്തക്കറ

ബെഡ് ഷീറ്റിലെ രക്തക്കറ

നവവധുവരന്മാരുടെ ആദ്യരാത്രിയുടെ പിറ്റേ ദിവസം ബെഡ്ഷീറ്റില്‍ രക്തക്കറ ഉണ്ടോ എന്ന് പരിശോധിക്കയും അങ്ങനെ ഒന്ന് കണ്ടില്ല എങ്കില്‍ വധുവിനു ഇതിനു മുന്‍പ് ലൈംഗിക ബന്ധം ഉണ്ടായിരുന്നുവന്നു കല്പിക്കയും ചെയ്യുന്ന പതീവ് പല സംസ്കാരങ്ങളിലും ഉണ്ട്. ഉദാഹരണത്തിന്
പഴയ നിയമ ബൈബിള്‍ പ്രകാരം (Deuteronomy 22) പുതിയ ഭാര്യയും ആയിയുള്ള ബന്ധത്തില്‍ രക്തക്കറ കണ്ടില്ല എങ്കില്‍ അവളെ പിതാവിന്‍റെ ഭവനത്തില്‍ കൊണ്ടുവന്നു 'വേശ്യാദോഷം' ചെയ്തു എന്ന കാരണം ചാര്‍ത്തി കല്ലെറിഞ്ഞു കൊല്ലുകയാണ് നിയമം.

സമാനമായ ദുരാചാരങ്ങള്‍

സമാനമായ ദുരാചാരങ്ങള്‍

ഇതിനു സാമാന്യമായ ക്രൂര ആചാരങ്ങള്‍ മറ്റുള്ള പ്രാചീന സംസ്കാരങ്ങളിലും ദര്‍ശിക്കാവുന്നതാണ്. ഇന്നും അനവധി യാഥാസ്ഥിതിക കുടുംബങ്ങളില്‍ ആദ്യരാത്രിയുടെ പിറ്റേദിവസം രക്തക്കറ കണ്ടില്ല എങ്കില്‍ അവള്‍ പലവിധത്തില്‍ ഉള്ള ഗാര്‍ഹികപീഡനങ്ങള്‍ക്കും, അധിക്ഷേപങ്ങള്‍ക്കും ചില അവസരങ്ങളില്‍ അഭിമാന കൊലപാതകങ്ങള്‍ക്കും ഇര ആക്കാറുണ്ട്. ആദ്യരാത്രിയില്‍ വെളുത്ത ബെഡ്ഷീറ്റ് ഉപയോഗിക്കുന്നതിന്‍റെ ഒരു കാരണം രക്തക്കറ ഉണ്ടോയെന്നു വേഗം കണ്ടു പിടിക്കാന്‍ ആണത്രേ !!

മനുഷ്യര്‍ കരുതുന്നത്

മനുഷ്യര്‍ കരുതുന്നത്

" ഡാ, ഞാന്‍ ഇത് വരെ ഒരു പെണ്ണിന്റെ കൂടെയും കിടന്നിട്ടില്ല അതോണ്ട് തന്നെ കെട്ടുകയാണെങ്കില്‍ അവള്‍ സീല്‍ പൊട്ടിയത് ആയിരിക്കരുത് "

കഴിഞ്ഞ ആഴ്ച കാന്‍റീനിലിയിരുന്നു രണ്ടു പേര്‍ പറയുന്നത് കേട്ടതാണ്. ഇതിനു സാമാന്യമായ സംഭാഷണങ്ങള്‍ നിങ്ങളില്‍ പലരും കേട്ടിരിക്കയോ, അങ്ങനെ ഉള്ളവയുടെ ഭാഗമാക്കുകയോ ചെയ്തിട്ടില്ലേ ?

മൂന്ന് തെറ്റിദ്ധാരണകള്‍

മൂന്ന് തെറ്റിദ്ധാരണകള്‍

കന്യാചര്‍മ്മവും ആയി ബന്ധപ്പെട്ട തെറ്റുധാരണങ്ങള്‍ പ്രധാനമായി മൂന്നെണ്ണമാണ്.

1. യോനിയെ കവചം ചെയ്യുന്ന സീല്‍ പോലെയൊരു പാളിയാണ് കന്യാചര്‍മ്മം.

2. യോനിയില്‍ ലിംഗം പ്രവേശിക്കുന്ന വിധത്തിലുള്ള ലൈംഗിക ബന്ധം ഒരിക്കല്‍ നടന്നാല്‍ കാന്യാചര്‍മ്മം പൊട്ടി നശിച്ചുപോകും.
3. യോനിയില്‍ ലിംഗം പ്രവേശിക്കുന്ന വിധത്തിലുള്ള ലൈംഗിക ബന്ധം ആദ്യം നടക്കുമ്പോള്‍ കന്യാചര്‍മ്മം പൊട്ടി രക്തം വരും

അതൊരു സീല്‍ അല്ല

അതൊരു സീല്‍ അല്ല

യോനിയെ കവചം ചെയ്യുന്ന സീല്‍ പോലെയൊരു പാളിയാണ് കന്യാചര്‍മ്മമെങ്കില്‍ ഒരിക്കലും ആര്‍ത്തവരക്തം ശരീരത്തിന്റെ വെളിയില്‍ പോവുകയില്ല. കന്യാചര്‍മ്മം യദാര്‍ത്ഥത്തില്‍ ഇങ്ങനെയല്ല കാണുന്നത് എന്ന് ആയതിനാല്‍ തന്നെ ഊഹിക്കാമെല്ലോ. കന്യാചര്‍മ്മം വിവിധ രൂപത്തിലും ഭാവത്തിലും കാണാം. പെണ്കുട്ടികള്‍ ജനിക്കുന്ന അവസ്ഥയയില്‍ യോനിനാളത്തിന്‍റെ ബാഹ്യദ്വാരവും ആയി ബന്ധപ്പെട്ട് ചന്ദ്രക്കല ആകൃതിയില്‍ തടിച്ച ചര്‍മ്മം ആയിട്ടാണ് ചില കുട്ടികളില്‍ ഇത് കാണുന്നത്, ചിലരില്‍ ജന്മാന കന്യാചര്‍മ്മം കാണുകയില്ല. കൌമാരത്തോട് അടുക്കും തോറും ഇസ്ട്രാജെന്‍ പോലെയുള്ള ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളാല്‍ ഈ ഭാഗം കൂടുതല്‍ നേര്‍ത്തതും, ഇലാസ്റ്റിക്‌ സ്വഭാവം ഉള്ളതുമായി മാറുന്നു.

പല രൂപത്തില്‍

പല രൂപത്തില്‍

പെണ്‍കുട്ടികളില്‍ കന്യാചര്‍മ്മം വ്യത്യസ്തമായ അസംഖ്യം രൂപത്തിലും ഭാവത്തിലും രീതിയിലും കാണാവുന്നതാണ്. കന്യാചര്‍മ്മത്തിന്റെ നടുവില്‍ ഒരു വലിയ ദ്വാരമായി കാണുന്ന ആനുലാര്‍ ഹൈമെന്‍(annular hymen), നടുവില്‍ ഒരു നേര്‍ത്ത വര പോലെ യോനി നാളത്തെ രണ്ടായി എന്നവിധം കാണിക്കുന്ന സെപ്റ്റേറ്റ് ഹൈമെന്‍ (septate hymen), കന്യാചര്‍മ്മത്തില്‍ ധാരാളം ചെറു ദ്വാരങ്ങളുള്ള ക്രിബ്രിഫോം ഹൈമെന്‍ (cribriform hymen) തുടങ്ങിയവ പൊതുവേ കാണുന്ന ചില അവസ്ഥകളാണ്. കന്യാചര്‍മ്മത്തില്‍ ദ്വാരങ്ങള്‍ ഒന്നും ഇല്ലാതെ വരുന്ന ഒരു അവസ്ഥയുണ്ട് ഇംപെര്‍ഫൊറേറ്റ് ഹൈമെന്‍( imperforate hymen) എന്നാണ് അതിനെ വിളിക്കുന്നത്. അങ്ങനെ ഉള്ള അവസ്ഥകളില്‍ ആര്‍ത്തവ രക്തം സ്വാഭാവികമായി പുറത്തോട്ടു പോകാതെ ഇരിക്കയും ഉള്ളില്‍ കെട്ടി കിടക്കാനും സാധ്യതയുണ്ട്, ഇത് സര്‍ജറി വഴി ശരിയാക്കാവുന്നതാണ്.

പഠനങ്ങള്‍

പഠനങ്ങള്‍

1906യില്‍ മേരി ജീന്‍സെറ്റ് എന്ന ഡോക്ടര്‍ മധ്യവയസ്സുള്ള ഒരു ലൈംഗിക തൊഴിലാളിയുടെ കന്യാചര്‍മ്മം പരിശോധിച്ചതില്‍ നിന്നും അത് കന്യകയായ ഒരു കൌമാരക്കാരിയുടെ സാമാന്യമായിയിരുന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ( Brochmann & Dahl ). പിഡീയാട്രിക്സ്‌ ജേണലില്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തില്‍ 36 ഗര്‍ഭണികളായ പെണ്‍കുട്ടികളുടെ കന്യാചര്‍മ്മത്തെ നിരിക്ഷിച്ചത്തില്‍നിന്ന്‌ 2 പേരുടെ ഒഴികെ ബാകി 32 പേരുടെയും കന്യാചര്‍മ്മം മറ്റു കന്യക ആയവരുടെത്തു പോലെ തന്നെയായിരുന്നു. ( Kellogg et al., 2004)

ഇതാണ് സത്യം

ഇതാണ് സത്യം

ഈ രണ്ടു ഉദാഹരണങ്ങള്‍ പറഞ്ഞത് ലൈംഗിക ബന്ധത്തില്‍ കന്യാചര്‍മ്മം പൊട്ടി നശിക്കുക അല്ല എന്ന് കാണിക്കുവാന്‍ വേണ്ടിയാണു. സത്യത്തില്‍ കന്യാചര്‍മ്മം ഒരു ഇലാസ്റ്റിക്‌ ബാന്റു പോലെയാണ്. അത് ലിംഗത്തെയോ യോനിയില്‍ പ്രവേശിക്കുന്ന മറ്റു വസ്തുക്കളെയോ ഉള്ളില്‍ പ്രവേശിപ്പിക്കുന്നത് സ്വയം വലിഞ്ഞു മാറിയാണ്. കന്യാചര്‍മ്മത്തിന്‍റെ ദ്വാരം ചെറിയത് ആണെങ്കില്‍ അതിന്‍റെ അറ്റം അല്പം മുറിക്കയും ശേഷം വലിഞ്ഞു മാറുകയും ചെയ്യും. ആദ്യമായ ലൈംഗിക ബന്ധത്തില്‍ നിന്നും കന്യാചര്‍മ്മം പൊട്ടി നശിക്കുന്നില്ല. സ്വാഭാവികമായ പ്രസവത്തിനു ശേഷവും കന്യാചര്‍മ്മം സ്ത്രീകളില്‍ അവശേഷിക്കാവുന്നതാണ്.

തെറ്റിദ്ധരിക്കരുത്

തെറ്റിദ്ധരിക്കരുത്

ആദ്യമായി ലൈംഗിക ബന്ധം ചെയ്യുന്ന അവസരത്തില്‍ പല സ്ത്രീകളുടെയും കന്യാചര്‍മ്മത്തിലും മുറിവ് ഒന്നും സംഭവിക്കുന്നില്ലെങ്കില്‍ രക്തം വരുകയുമില്ല. ഇനി മുറിവ് സംഭവിക്കുന്നു എങ്കില്‍ അല്പം രക്തം വരാം. ഇങ്ങനെ അല്ലാതെ രക്തം വരുന്നതിനു കാരണം ശരിയായ ലൂബ്രിക്കേഷന്‍ നടക്കാതെ കൊണ്ട് ഉണ്ടാക്കുന്ന വജൈനല്‍ മുറിവുകള്‍ കൊണ്ടായിരിക്കും, ലൈംഗികതയെ പറ്റിയുള്ള പല തെറ്റുധാരണങ്ങളും ഭയങ്ങളും കൊണ്ടും മറ്റു നാനാവിധത്തില്‍ ഉള്ള മാനസിക സമ്മര്‍ദ്ദം മൂലവും ബ്ലീഡിംഗ് ഉണ്ടാക്കാവുന്നതാണ്. stress induced vaginal bleeding എന്ന് പറയാം. ഇങ്ങനെയുള്ള ബ്ലീഡിംഗ് ആദ്യം അല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരിലും വരാം. വേറെ കാരണങ്ങളും ആകാം.

മനുഷ്യരില്‍ മാത്രമല്ല

മനുഷ്യരില്‍ മാത്രമല്ല

ജീവശാസ്ത്രപരമായി നോക്കിയാല്‍ മനുഷ്യരില്‍ മാത്രമല്ല കുതിര, ചിമ്പാന്‍സി, തിമിംഗലം തുടങ്ങി മറ്റുള്ള സസ്തിനികളിലും കന്യാചര്‍മ്മം കാണാവുന്നതാണ്.

എങ്ങനെ ഉണ്ടാകുന്നു

എങ്ങനെ ഉണ്ടാകുന്നു

ഭ്രൂണാവസ്ഥയില്‍ യൂറോജെനീറ്റല്‍ സൈനസ് urogenital sinus)എന്ന ഭാഗത്തില്‍ നിന്നാണ് കന്യാചര്‍മ്മം രൂപപ്പെട്ടുന്നത്. സസ്തനി -ഇതര കശേരുമൃഗങ്ങളില്‍ ക്ലോയെക്ക എന്ന ഭാഗത്തിനു തുല്യമാണ് ഇത്. പ്രത്യൂത്പാദന ഘടകവും മൂത്രനാളിയും ഒന്നിച്ചു തുറക്കുന്നത് ക്ലോയെക്കയിലേക്കാമഅ. സസ്തനികളില്‍ എന്നാല്‍ ഭ്രൂണ വളര്‍ച്ചയില്‍ ഇവ വേര്‍പ്പെട്ടുന്നുണ്ട്.

വേറേയും സാഹചര്യങ്ങള്‍

വേറേയും സാഹചര്യങ്ങള്‍

സസ്തനികളില്‍ യോനിയുടെ എപിതീലിയം ടിഷ്യൂവും കന്യാചര്‍മ്മത്തിന്റെ എപിതീലിയം ടിഷ്യൂവും രൂപപ്പെട്ടുന്നത് വ്യത്യസ്തമായ ഇടങ്ങളില്‍ നിന്നാണ്. ഗർഭപാത്രവും യോനിയുടെ ഏറ്റവും മേലെ ഉള്ള മൂന്നിലൊന്നു ഭാഗവും വരുന്നത് മൂലെറിയന്‍ സിസ്റ്റത്തിൽ നിന്നും കന്യാചര്‍മ്മത്തിന്‍റെ മുന്‍പ് പറഞ്ഞ യൂറോജെനിറ്റല്‍ സൈനസ്സില്‍ നിന്നുമാണ്. ആയതിനാല്‍ യോനി ഇല്ലാതെ ജനിക്കുന്ന ചില ജനന വൈകല്യം ഉള്ള കുട്ടികളിലും കന്യാചര്‍മ്മം കാണാവുന്നതാണ്. സങ്കീര്‍ണ്ണമായ സസ്തിനികളുടെ സ്ത്രൈണ ലൈംഗിക അവയങ്ങളുടെ രൂപപ്പെട്ടല്‍ ഭ്രൂണവസ്ഥയില്‍ സംഭവിക്കുന്നതിന്റെ ഫലമായി ഉണ്ടാക്കുന്ന ഒരു വെസ്റ്റിജീൽ ടിഷ്യൂവാണ് കന്യാചര്‍മ്മം. കന്യകാത്വം സംരക്ഷിക്കുക എന്നൊരു ലക്‌ഷ്യം ഇതിനില്ല. ( Shaw et al., 1983 )

എന്തൊരു തെറ്റിദ്ധാരണ

എന്തൊരു തെറ്റിദ്ധാരണ

ഞാന്‍ അഞ്ചിലോ ആറിലോ പഠിക്കുന്ന സമയത്ത് സ്കൂളില്‍ നിന്ന് ഊട്ടിയില്‍ ടൂര്‍ പോയി. അവിടെ പത്ത് രൂപ കൊടുത്താല്‍ ഒരു റൌണ്ട് കുതിര പുറത്ത് സഞ്ചരിക്കാം. ആണ്‍ക്കുട്ടികളില്‍ മിക്കവരും അന്ന് കുതിര സവാരി നടത്തിയെങ്കിലും പെണ്‍കുട്ടികളില്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് കുതിരപ്പുറത്ത്‌ കയറിയത്. അതിനു കാരണമായി പിന്നിട്ട് ഒരു കുട്ടുകാരി പറഞ്ഞത് ഇപ്പോള്‍ കുതിരപ്പുറത്ത്‌ കയറിയാല്‍ വിവാഹം നടക്കില്ല എന്ന് അധ്യാപകര്‍ വാണിംഗ് കൊടുത്തിരുന്നതിനാല്‍ ആണത്രേ !!

കരുതുന്നതിനേക്കാള്‍ ഭീകരം

കരുതുന്നതിനേക്കാള്‍ ഭീകരം

ശാസ്ത്രീയമായി യാതൊരുവിധ അടിസ്ഥാനവും ഇല്ലായെങ്കിലും പെണ്കുട്ടികളുടെ ലൈംഗിക സ്വാതന്ത്ര്യത്തെയും, പെരുമാറ്റ സ്വാതന്ത്ര്യത്തെയും ചരിത്രകാലം മുതല്‍ നിയന്ത്രിക്കാന്‍ കന്യാചര്‍മ്മം ഉപയോഗിച്ച് വരുന്നു. കുതിരപ്പുറത്ത്‌ കയറുന്നതും , ബൈക്ക് ഓടിക്കുന്നതും, കായികവിനോദങ്ങളില്‍ പങ്കെടുക്കുന്നതും , ആര്‍ത്തവദിവസങ്ങളില്‍ tampoons, menstural cups എന്നിവ ഉപയോഗിക്കുന്നതും തുടങ്ങി പല വിധ നിയന്ത്രങ്ങളാണ് അവള്‍ക്ക്. ഇന്തോനേഷ്യ പോലെയുള്ള രാജ്യങ്ങളില്‍ സ്ത്രീകളെ പോലീസില്‍ എടുക്കും മുന്‍പ് അവരുടെ കന്യാചര്‍മ്മം പരിശോധിക്കാറുണ്ട് എന്ന് അറിയുമ്പോള്‍ ഇതിന്‍റെ ഭീകരത നിങ്ങള്ക്ക് മനസ്സില്‍ ആകും. അധ്യാപകര്‍, മാതാപിതാക്കള്‍, ബന്ധുക്കള്‍ തുടങ്ങിയ ചില അവസരങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ വരെ ഈ ക്രൂരമായ അന്ധവിശ്വാസത്തെ പിന്തുണയ്ക്കുന്നത് കണ്ടിട്ടുണ്ട്.

അതും കച്ചവടവത്കരിക്കുന്നു

അതും കച്ചവടവത്കരിക്കുന്നു

സ്വയമുള്ള ലൈംഗിക ഉത്തേജനത്തില്‍ പങ്കെടുക്കാനോ പ്രീയപ്പെട്ടവനും ആയുള്ള ലവ്മേക്കിംഗിനോ അകാരണമായി ഭീതി വരാനുള്ള കാരണങ്ങളില്‍ കന്യാചര്‍മ്മവും ആയി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങള്‍ ഉള്‍പ്പെട്ടുന്നു. ലൈംഗിക ബന്ധം ചെയ്യുമ്പോള്‍ രക്തം വരുത്തുന്ന കൃത്രിമ-കന്യാചര്‍മ്മങ്ങളും കോസ്മാറ്റിക് മാര്‍ക്കറ്റില്‍ ലഭ്യമാണ്.

അതല്ല അവളുടെ മെറിറ്റിന്റെ സൂചകം

അതല്ല അവളുടെ മെറിറ്റിന്റെ സൂചകം

ഒരു പെണ്‍കുട്ടി മുന്‍പ് ആരോടെങ്കിലും ആയി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടോ എന്ന് കന്യാചര്‍മ്മം നോക്കി ഉറപ്പിച്ചു പറയാന്‍ പറ്റില്ല. അവള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാലും ഇല്ലായെങ്കിലും അത് അവളുടെ മെറിറ്റിന്റെ സൂചകമല്ല.

ആഷിഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ആഷിഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+