ബാബുവിനെ സുധീരന്‍ വെട്ടും... സുധീരനെ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും വെട്ടും!!!
തിരഞ്ഞെടുപ്പ് അടുത്തതോടെ കോണ്‍ഗ്രസ് രാഷ്ട്രീയം പതിവുപോലെ കലുഷിതമാണ്. പണ്ട് എ,ഐ ഗ്രൂപ്പുകള്‍ മാത്രമാണ് രംഗത്തുണ്ടായിരുന്നത് എങ്കില്‍ ഇപ്പോള്‍ സ്ഥിതി അതല്ല. ഗ്രൂപ്പൊന്നും ഇല്ലാത്ത കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ രണ്ട് കൂട്ടര്‍ക്കും ഭീഷണിയാണ്.
പ്രതിച്ഛായ ഉണ്ടാക്കാന്‍ ആരോപണ വിധേയരെ മാറ്റി നിര്‍ത്തണം എന്ന നിലപാടിലാണ് വിഎം സുധീരന്‍. ഇതുവഴി സുധീരന്‍ ലക്ഷ്യമിടുന്നത് എക്‌സൈസ് മന്ത്രിയായ കെ ബാബുവിനെ മാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കെ ബാബുവിന് ഇത്തവണ സീറ്റ് നല്‍കേണ്ടതില്ലെന്ന നിലപാടിലാണത്രെ സുധീരന്‍.

ബാര്‍ ലൈസന്‍സ് വിവാദത്തില്‍ സുധീരനുമായി നേരിട്ട് ഏറ്റുമുട്ടിയ ആളാണ് കെ ബാബു. ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും അടുത്ത വിശ്വസ്തരില്‍ ഒരാളും. വിജിലന്‍സ് കോടതിയുടെ പരാമര്‍ശത്തിന്റെ പേരില്‍ രാജിക്കത്ത് വരെ നല്‍കിയ ആളാണ് കെ ബാബു. പിന്നീട് ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ച ബാബുവിന്റെ രാജിക്കത്ത് ഉമ്മന്‍ ചാണ്ടി തള്ളുകയും ചെയ്തു.
ഈ വിവാദങ്ങളിലെല്ലാം തന്നെ സുധീരന്റെ പിന്തുണ ബാബുവിന് ഉണ്ടായിരുന്നില്ല. തനിയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയ ബാബുവിന് ഇനി സീറ്റ് നല്‍കുന്നതിനോട് സുധീരന് താത്പര്യമില്ല.
എന്നാല്‍ ഇപ്പോള്‍ ഹൈക്കമാന്‍ഡിന് നല്‍കിയ സാധ്യതാ പട്ടികയില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ കെ ബാബുവിന്റെ പേരുണ്ട്. പക്ഷേ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി ഇത് പരിഗണിയ്ക്കുമ്പോള്‍ ബാബുവിനെതിരെ തിരിയാനാണ് സുധീരന്റെ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍.
വിഎം സുധീരനും ഇത്തവണ മത്സരിയ്ക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ നല്‍കിയ പട്ടികയില്‍ സുധീരന്റെ പേരില്ല. തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം സുധീരന്റെ പേരും പട്ടികിയില്‍ വരും എന്നാണ് പ്രതീക്ഷ.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ് മുന്നോട്ട് പോകുന്നതെങ്കില്‍ സുധീരനെ തളയ്ക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍ ഒരുമിയ്ക്കും എന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍. ബാബു മാത്രമല്ല സുധീരന്റെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്ളത് എന്നത് തന്നെയാണ് കാരണം. ഇത്തരത്തിലുള്ള ചര്‍ച്ചകളും കോണ്‍ഗ്രസില്‍ പുരോഗമിയ്ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications