Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാതി ചോദിയ്ക്കരുതെന്നാണ്... പക്ഷേ, ജാതി പറയുന്ന കിഴക്കിന്റെ വെനീസിൽ ആര്?

ആലപ്പുഴ: ജാതിയും മതവും ഇല്ലെന്ന് പറഞ്ഞാലും തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പാർട്ടികൾ അതൊക്കെ മറക്കും.ഏത് സമുദായക്കാരാണോ മണ്ഡലത്തിൽ കൂടുതൽ, അവിടെ അവരുടെ സ്ഥാനാർഥിയെ തന്നെ നിർത്തും. അല്ലങ്കിൽ ആ സുദായക്കാർക്ക് താത്പര്യമുള്ള ആരെയെങ്കിലും നിർത്തും. അതാണ് പതിവ്.

കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയിലും കാലങ്ങളായി ഇതായിരുന്നു സ്ഥിതി. പക്ഷേ, ഇക്കുറി ജാതിയും മതവുമൊന്നും വേണ്ടെന്ന് കോൺഗ്രസിലെ ഒരു വിഭാഗം പറയാതെ പറഞ്ഞു. ഇത് സാമുദായത്തിലെ ചില സംഘടനകൾ ഏറ്റെടുത്തതോടെ അവർക്ക് പിൻമാറേണ്ടിയും വന്നു. എൽഡിഎഫ് സ്ഥാനാർഥി സിറ്റിങ് എംഎൽഎ തോമസ് ഐസക്ക് തന്നെ. അതിനാൽ മണ്ഡലം തിരിച്ചു പിടിക്കാൻ യുഡിഎഫ് സാമുദായിക പരിഗണന സ്ഥാനാർത്ഥി നിർണയത്തിൽ കാണിക്കുമെന്ന് ഉറപ്പ്.

CPM

ലത്തീൻ കത്തോലിക്ക സമുദായത്തിന് തീരദേശ മണ്ഡലമായ ആലപ്പുഴയിൽ നിർണായക സ്വാധീനമുണ്ട്. അതു കൊണ്ട് അവരുടെ അഭിപ്രയം മാനിക്കാനിടയുണ്ട്.അങ്ങനെയെങ്കിൽ മുൻ നഗരസഭാ അംഗം അഡ്വ റീഗോ രാജുവിനാകും നറുക്ക് വീഴുക .മുസ്ലീങ്ങൾക്കും ഇവിടെ സ്വാധീനമുണ്ട്.അങ്ങനെയെങ്കിൽ ഷാനിമോൾ ഉസ്മാനെ പരിഗണിക്കും.

ചുവപ്പു കോട്ട എന്നറിയപ്പെട്ടിരുന്ന ആലപ്പുഴയ്ക്ക് വലതുപക്ഷത്തോടും അയിത്തമൊന്നുമില്ലെന്ന് തിരഞ്ഞെടുപ്പ് ചരിത്രം വ്യക്തമാക്കുന്നു. കോൺഗ്രസിലെ കെസി വേണുഗോപാൽ തുടർച്ചയായി മൂന്നു തവണ ജയിച്ചു കയറി. പക്ഷേ, 2011 ൽ മണ്ഡല പുനർ വിഭജനം വന്നപ്പോൾ കമ്മ്യൂണിസ്റ്റ് ഉരുക്ക് കോട്ടയായ മാരാരിക്കുളം മണ്ഡലത്തിന്റെ ഭാഗങ്ങൾ കൂട്ടിച്ചേർത്തു. തോമസ് ഐസക് കോൺഗ്രസിലെ പിജെ മാത്യുവിനെ 16000 ൽ പരം വോട്ടിന് തോൽപ്പിച്ചു.

ലോക് സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് മേൽക്കൈ കിട്ടി. പക്ഷേ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വ്യക്തമായ ആധിപത്യം നേടി. മണ്ഡലത്തിലുൾപ്പെട്ട ആലപ്പുഴ നഗരസഭയിലെ 25 വാർഡിൽ 14 ഉം ചുവന്നു. ആര്യാട്, മണ്ണഞ്ചേരി ,മാരാരിക്കുളം തെക്ക്, മാരാരിക്കുളം വടക്ക് പഞ്ചായത്തുകൾ എൽ.ഡി.എഫ് നേടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+