വിഎസിനെ തോൽപ്പിച്ച് ജയിപ്പിച്ച അന്പലപ്പുഴ...!!! വിപ്ലവ സൂര്യന്‍റെ ജന്മനാട് ആര്‍ക്കൊപ്പം?
അമ്പലപ്പുഴ: പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദന്റെ ജന്മനാട് അമ്പലപ്പുഴ മണ്ഡലത്തിലാണ്.1965 ൽ അമ്പലപ്പുഴ മണ്ഡലം രൂപം കൊണ്ട ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ വിഎസ് ആദ്യമായി കന്നിയങ്കത്തിനിറങ്ങി. തോൽവിയായിരുന്നു ഫലം. 67ൽ കോൺഗ്രസിൽ നിന്ന് വിഎസ് തന്‍റെ ജന്മനാട് പിടിച്ചെടുത്തു
ഒരു കാലത്തും അമ്പലപ്പുഴ ഒരു മുന്നണിയേയും സ്ഥിരമായി ജയിപ്പിച്ചിട്ടില്ല. അതു കൊണ്ടു തന്നെ പ്രവചനങ്ങൾ അസാധ്യം. 2011 ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫിലെ ജി സുധാകരൻ തുടർച്ചയായ രണ്ടാം ജയം നേടി. കോൺഗ്രസിലെ എം ലിജുവിനെയാണ് തോൽപ്പിച്ചത്. എന്നാൽ ലോക് സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലം നിറം മാറി. യുഡിഎഫിന് മേൽക്കൈ കിട്ടി. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വ്യക്തമായ മേധാവിത്വം നേടി. പുറക്കാട് ഒഴികെയുള്ള എല്ലാ പഞ്ചായത്തുകളും ചുവന്നു. എന്നാൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ നോക്കിയാൽ യുഡിഎഫിന് നേരിയ മുൻതൂക്കമുണ്ട്.

എൽഡിഎഫ് സ്ഥാനാർഥി ഇക്കുറിയും സുധാകരൻ തന്നെ. യുഡിഎഫിൽ സ്ഥാനാർഥിയെ നിശ്ചയിക്കാനായിട്ടില്ല. ഡിസിസി പ്രസിന്റ് എ.ഷുക്കൂർ, എം ലിജു, ഷാനിമോൾ ഉസ്മാൻ, ഡി സുഗതൻ എന്നിവരുടെ പേരുകളാണ് പറഞ്ഞു കേൾക്കുന്നത്.
മത്സ്യതൊഴിലാളി വോട്ടുകൾ ഇവിടെ നിർണായകമാണ്. ഈഴവ - നായർ വോട്ടുകളും കൂടി കണക്കിലെടുത്തേ ഇവിടെ സ്ഥാനാർത്ഥി നിർണയം ഉണ്ടാകൂ.
ആകെ വോട്ടർമാർ - 164005. പുരുഷന്മാർ-78838, സ്ത്രീ-85167












Click it and Unblock the Notifications