കൊച്ചിയുടെ ഉപഗ്രഹം.. അതാണീ അരൂര്‍!!! പക്ഷേ ഇത്തവണ ആര് വാഴും?
കൊച്ചിയുടെ ഉപഗ്രഹ നഗരമായ ആലപ്പുഴ ജില്ലയിലെ അരൂരില്‍ കാറ്റ് വലത്തോട്ടോ ഇടത്തോട്ടോ? 1957 മുതല്‍ നടന്ന 14 തിരഞ്ഞെടുപ്പുകളില്‍ ഒന്‍പതു തവണയും അരൂര്‍ ഇടത്തോട്ടാണ് ചാഞ്ഞത്. അഞ്ചുവതവണ വലത്തോട്ടും. ഇതില്‍ ഏറിയകാലവും എംഎല്‍എല ആയത് കെആര്‍ ഗൗരിയമ്മ.
പതിനൊന്ന് തവണ ഗൗരിയമ്മ അരൂരില്‍ നിന്ന് മത്സരിച്ചു. ഒമ്പതു തവണയും വിജയിച്ചു. എല്‍ഡിഎഫില്‍ നിന്ന് മാറി യുഡിഫ് പാളയത്തിലെത്തിയശേഷവും ഒരു തവണ ഗൗരിയമ്മ വിജയിച്ചു. പിന്നീട് തോറ്റു. ഇതോടെ അരൂര്‍ വീണ്ടും ചുവന്നു.

തുറവൂര്‍,കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂര്‍, അരൂക്കുറ്റി, പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് അരൂര്‍. കയര്‍,മത്സ്യ തൊഴിലാളികള്‍ ഏറെയുള്ള ഇവിടെ വ്യവസായ മേഖലയും ശക്തമാണ്. അതിനാല്‍ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളെല്ലാം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.
മണ്ഡല പുനര്‍ നിര്‍ണ്ണയത്തിനു ശേഷം നടന്ന 2011ലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ എഎം ആരിഫ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഭൂരിപക്ഷം 16854 ആക്കി ഉയര്‍ത്തിയായിരുന്നു വിജയം. ഡിസിസി പ്രസിഡന്റ് എഎ ഷുക്കൂറാണ് പരാജയപ്പെട്ടത്. ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ
കെസി വേണുഗോപാലിന് 810 വോട്ടുകളുടെ ഭൂരിപക്ഷം നല്കി.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ എത്തിയപ്പോള്‍ 10ല്‍ ഏഴു പഞ്ചായത്തുകളും ഇടതുപക്ഷത്തിനൊപ്പമായിരുന്നു. രണ്ടു ബ്ലോക്കു പഞ്ചായത്തുകളും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും മേല്‍കൈ ഇടതുപക്ഷത്തിനു തന്നെ.
ഇടത്തോട്ട് കൂടുതല്‍ അടുത്ത അരൂരിനെ വലത്താക്കാന്‍ യുഡിഎഫ് നേതൃത്വം ശ്രമിക്കുന്നുണ്ട്. നടന്‍ സിദ്ധിഖിനെ ഇറക്കി മണ്ഡലം പിടിക്കാമെന്ന് കോണ്‍ഗ്രസിലെ ഒരുവിഭാഗം കരുതുന്നു. എന്നാല്‍ മറുവിഭാഗം എതിര്‍പ്പുമായുണ്ട്. അതുകൊണ്ടുതന്നെ സ്ഥാനാര്‍ഥി നിര്‍ണയം നീണ്ടുപോകുകയാണ്. കോണ്‍ഗ്രസിലെ യുവരക്തം എം ലിജു, ഡിസിസി പ്രസിഡന്റ് എഎ ഷുക്കൂര്‍ എന്നിവരുടെ പേരും പറഞ്ഞുകേള്‍ക്കുന്നുണ്ട്. എല്ലാ മണ്ഡലത്തിലെയും സാമുദായിക പരിഗണന കണക്കിലെടുത്താവും സീറ്റ് നിര്‍ണയം. 39 ശതമാനം ഈഴവ വോട്ടുകളുള്ള ഇവിടെ ബിഡിജെഎസും നിര്‍ണായക ശക്തിയാകുമെന്നാണ് കരുതുന്നത്.
ആകെ വോട്ടര്‍മാര്‍ 1,86,485(പുരുഷന്മാര്‍91542,സ്ത്രീകള്‍94943).












Click it and Unblock the Notifications