Get Updates
Get notified of breaking news, exclusive insights, and must-see stories!

നല്ലവനായ മണിയാശാന്‍ വെള്ളാപ്പള്ളിയോട് ക്ഷമിച്ചു... അല്ലെങ്കില്‍....!!!

വെളളാപ്പളളിയുടെ ബിഡിജെഎസിന് വേരോട്ടമുളള മണ്ഡലങ്ങളിലൊന്നാണ് മലമുകളിലെ ഉടുമ്പഞ്ചോല. മൂന്നു മുന്നണികളും മല്‍സരിപ്പിക്കുന്നത് ഈഴവ സ്ഥാനാര്‍ഥികളേയും. അതുകൊണ്ടു തന്നെ കൃസ്ത്യന്‍, മുസ്‌ലിം വോട്ടുകളുടെ ചായ്‌വായിരിക്കും ഇവിടെ വിധി നിര്‍ണയിക്കുക. മൂന്നു കൂട്ടരും രംഗത്തിറക്കിയിരിക്കുന്നത് ചില്ലറക്കാരെയല്ല.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എംഎം മണി. കോണ്‍ഗ്രസ് ഉടുമ്പഞ്ചോല ബ്ലോക്ക് പ്രസിഡന്റ് സേനാപതി വേണു, എസ്എന്‍ഡിപി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സജി പറമ്പത്ത് എന്നിവരാണ് ഇവിടെ കൊമ്പുകോര്‍ക്കുന്നത്. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ശ്രദ്ധാകേന്ദ്രമായ മണ്ഡലം മുഴുവനായും പരിസ്ഥിതി ലോല പ്രദേശത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഇതിന്റെ പ്രതിഷേധം കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉണ്ടാവുകയും ചെയ്തു.

MM Mani

അന്ന് എല്‍ഡിഎഫിന് ഈ മണ്ഡലത്തില്‍ ലഭിച്ചത് 22,692 വോട്ടുകളുടെ ഭൂരിപക്ഷം. പക്ഷെ എസ്എന്‍ഡിപി- ബിജെപി സഖ്യം അവതരിച്ച കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ഥിതി മാറി. രണ്ടു സിപിഎം പഞ്ചായത്തുകള്‍- ഈ സഖ്യത്തിന്റെ ഇഫക്ടിലാണെന്ന് പറയുന്നു- യുഡിഎഫ് പിടിച്ചെടുത്തു. അതു കൊണ്ടാണ് വെളളാപ്പളളി ഉടുമ്പഞ്ചോലയില്‍ നേരിട്ടെത്തി മണിയാശാനെ നാക്കു കൊണ്ട് കൈകാര്യം ചെയ്തത്.

തിരഞ്ഞെടുപ്പായതും മണിയാശാന്‍ സ്ഥാനാര്‍ഥിയായതും വെളളാപ്പളളിയുടെ നല്ല കാലം. അതു കൊണ്ട് നല്ലവനായ മണിയാശാന്‍ വെളളാപ്പളളിയോട് ക്ഷമിച്ചിരിക്കുന്നു. അല്ലെങ്കില്‍ കാണാമായിരുന്നു കളി.

Senapathi Venu

ഇതുവരെ നടന്ന 12 തെരഞ്ഞെടുപ്പില്‍ ആറു തവണ വീതം യുഡിഎഫും എല്‍ഡിഎഫും ജയിച്ചു. കഴിഞ്ഞ മൂന്നുതവണയായി വിജയം എല്‍ഡിഎഫിനൊപ്പമാണ്. 1965ലാണ് സ്വതന്ത്ര മണ്ഡലമായത്. ആദ്യ തിരഞ്ഞെടുപ്പില്‍ സിപിഐയിലെ കെടി ജേക്കബ്ബിനായിരുന്നു വിജയം. കേരള കോണ്‍ഗ്രസിലെ എം മാത്തച്ചനെ 1747 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു.

കത്തോലിക്കാ സഭയുടെ മാനസ സന്താനമായ ഹൈറേഞ്ച് സംരക്ഷണ സമിതി പ്രത്യക്ഷത്തില്‍ യുഡിഎഫിന് എതിരെ രംഗത്തു വന്നതാണ് മണിയാശാന് പ്രതീക്ഷ പകരുന്നത്. കൃസ്ത്യന്‍ വോട്ടുകള്‍ അരിവാള്‍ ചുറ്റികയില്‍ വീഴാനുളള സാധ്യത ഇതോടെ തെളിഞ്ഞു. അതേ സമയം പരമ്പരാഗത ഈഴവവോട്ടുകള്‍ ബിഡിജെഎസിലേക്ക് ഒഴുകിയാല്‍ സ്ഥിതി മാറും. അത് യുഡിഎഫിന്റെ സാധ്യത വര്‍ധിപ്പിക്കും. അതാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടത്. സിപിഎം കോട്ടകളും ഈഴവ കേന്ദ്രങ്ങളുമായ സേനാപതി, രാജകുമാരി പഞ്ചായത്തുകള്‍ യുഡിഎഫ് കൊണ്ടു പോയി.

പത്തു പഞ്ചായത്തുകളില്‍ ആറിടത്ത് യുഡിഎഫും നാലിടത്ത് എല്‍ഡിഎഫുമാണ് ഭരിക്കുന്നത്. അതേ സമയം നെടുങ്കണ്ടം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ എല്‍ഡിഎഫ് നേടുകയും ചെയ്തു. 1996 മുതല്‍ ബിജെപി ഇവിടെ മത്സരിക്കുന്നു. 1996ല്‍ 2333ഉം 2001ല്‍ 3659ഉം 2006ല്‍ 4185ഉം 2011ല്‍ 3836 വോട്ടുമാണ് പാര്‍ട്ടിക്കു കിട്ടിയ ഭൂരിപക്ഷം. ഉടുമ്പന്‍ചോലയിലെ വോട്ടര്‍മാരുടെ എണ്ണം 166519. ഇതില്‍ 84376 പേര്‍ സ്ത്രീകളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+