വള്ളിക്കുന്നില്‍ ഐഎന്‍എല്‍ ഇറങ്ങുന്നു... പച്ചക്കൊടി തന്നെ പാറുമെന്ന് യുഡിഎഫ്
എല്‍ഡിഎഫിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായപ്പോള്‍ വളളിക്കുന്നിലെ തിരഞ്ഞെടുപ്പ് ചിത്രത്തിനും ഏകദേശ ധാരണയായി. കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെയാണ് രംഗത്തിറക്കിയതെങ്കില്‍ ഇത്തവണ ഐഎന്‍എല്ലിനെയാണ് എല്‍ഡിഎഫ് മത്സരത്തിനിറക്കുന്നത്.
മുസ്ലീം ഭൂരിപക്ഷമുളള വളളിക്കുന്ന് മണ്ഡലത്തില്‍ ഐഎന്‍എല്‍നെ ഇറക്കി സീറ്റ് പിടിക്കാനാണ് എല്‍ഡിഎഫ് ശ്രമം. എന്നാല്‍ ഇത്തവണയും പച്ചക്കൊടി പാറുമെന്ന ഉറപ്പിലാണ് മുസ്ലീം ലീഗ്.

18,122 വോട്ടിന് ശങ്കരനാരായണനെ തോല്‍പ്പിച്ചാണ് കന്നി അങ്കത്തില്‍ കെഎന്‍എ ഖാദര്‍ മണ്ഡലത്തില്‍ പച്ചക്കൊടി പാറിച്ചത്. ജനകീയനും പൊതുസമ്മതനുമായ കെഎന്‍എ ഖാദര്‍ തന്നെ ഇത്തവണയും വളളിക്കുന്ന് മണ്ഡലത്തില്‍ മത്സരത്തിനിറങ്ങുമെന്ന പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ടാണ് മുസ്ലീംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുള്‍ ഹമീദിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. കക്ഷി- രാഷ്ട്രീയ ഭേദമന്യേ പൊതുസമ്മതനായ ഖാദറിനെ മാറ്റിയതില്‍ പാര്‍ട്ടി അണികള്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും അമര്‍ഷം ഉയര്‍ന്നിട്ടുണ്ട്.
ലോക്‌സഭാ-തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങളും യുഡിഎഫിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നുണ്ട്. ഈ രണ്ട് തിരഞ്ഞെടുപ്പുകളിലും മുസ്ലീം ലീഗിന്റെ അമരത്ത് പി അബ്ദുള്‍ ഹമീദ് ആയിരുതും യുഡിഎഫിന് കരുത്ത് പകരുന്നു.
തദ്ദേശ തിരഞ്ഞടുപ്പ് ഫലത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് എല്‍ഡിഎഫ് ഇത്തവണ മത്സരത്തിനിറങ്ങുത്. ആറില്‍ അഞ്ച് മണ്ഡലങ്ങളിലും വലത് ഭരണമാണെങ്കിലും വളരെ ചെറിയ വോട്ടൂകള്‍ക്കാണ് ഇടത് മുണിക്ക് പലയിടത്തും ഭരണം നഷ്ടമായത്. മണ്ഡലത്തിലെ ലീഗ്-കോണ്‍ഗ്രസ് അസ്വാരസ്യങ്ങളും ഭരണ വിരുദ്ധ വികാരവും വോട്ടാക്കി മാറ്റാമൊണ് എല്‍ഡിഎഫ് കണക്ക് കൂട്ടല്‍.
മുസ്ലീം ലീഗിനെ മതാധിഷ്ടിത പാര്‍ട്ടി എന്നു വിളിക്കുന്ന സിപിഎം നേതൃത്വം ഐഎന്‍എല്ലിനെ മത്സരത്തിനിറക്കുമ്പോള്‍ സിപിഎമ്മിന്റെ ആശയവ്യതിയാനവും ചര്‍ച്ചയാകുമെന്നുറപ്പ്. ഈ രാഷ്ട്രീയ കാലാവസ്ഥ തങ്ങള്‍ക്കനുകൂലമാക്കാനുളള ശ്രമത്തിലാവും ബിജെപി.












Click it and Unblock the Notifications