ഇനിയും പിളരാന്‍ ശക്തിയുണ്ടോ? കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് തെളിയിക്കും!!!
കേരള കോണ്‍ഗ്രസ് പിളരും തോറും വളരുന്ന പാര്‍ട്ടിയാണെന്നാണ് വപ്പ്. കേരള കോണ്‍ഗ്രസ് എം ഇപ്പോഴിതാ പിളര്ന്നിരിയ്ക്കുകയാണ്. എന്നാല്‍ അത് പോലെ ആണോ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന്റെ സ്ഥിതി?
ആകെ കൂടി ഒരു എംഎല്‍എ ആയിരുന്നു പാര്‍ട്ടിയ്ക്ക് ഉണ്ടായിരുന്നത്. ടിഎം ജേക്കബ്. അദ്ദേഹം ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ മന്ത്രിയും ആയിരുന്നു. എന്നാല്‍ ടിഎം ജേക്കബിന്റെ മരണം ശേഷം മകന് അനൂപ് ജേക്കബിനെയാണ് മണ്ഡലത്തില്‍ മത്സരിപ്പിച്ചതും ജയിപ്പിച്ചതും പിന്നെ മന്ത്രിയാക്കിയതും.

പാര്‍ട്ടിയ്ക്ക് വേണ്ടി അത്രനാളും കഷ്ടപ്പെട്ട് പണിയെടുത്ത ജോണി നെല്ലൂരിനെ പോലുള്ള നേതാക്കള്‍ക്ക് അത് അത്ര സഹിയ്ക്കുന്ന കാര്യം ആയിരുന്നില്ല. എന്തായാലും അനൂപ് മന്ത്രിയായപ്പോള്‍ ജോണി നെല്ലൂര്‍ പാര്‍ട്ടി ചെയര്മാന് ആയി.
ഇത്തവണയെങ്കിലും മത്സരിയ്ക്കാന്‍ ഒരു സീറ്റ് ലഭിയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജോണി നെല്ലൂര്‍. എന്നാല്‍ അതെല്ലാം തന്നെ തുടക്കത്തിലേ തച്ചുടയ്ക്കപ്പെട്ടു. അടുത്ത സര്‍ക്കാരില്‍ ഉന്നത പദവി നല്‍കാമെന്ന് പറഞ്ഞ് ജോണി നെല്ലൂരിനെ ഒതുക്കാനായിരുന്നു ശ്രമം. എന്നാല്‍ ഇനി വരുന്നത് യുഡിഎഫ് സര്‍ക്കാര്‍ തന്നെ ആകുമോ എന്ന കാര്യത്തില്‍ ഒരു ഉറപ്പും ഇല്ലാത്ത സാഹചര്യത്തില്‍ ജോണി നെല്ലൂരിനെ പോലുളള ഒരു രാഷ്ട്രീയ നേതാവ് ആ ഓഫര്‍ സ്വീകരിയ്ക്കുമോ?
കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് ഒരിയ്ക്കല്‍ കൂടി പിളര്‍ന്നേക്കും എന്ന സൂചനകളാണ് ഇപ്പോള്‍ ലഭിയ്ക്കുന്നത്. ഈ സര്‍ക്കാര്‍ നല്കിയ ഔഷധി ചെയര്മാന് സ്ഥാനം ജോണി നെല്ലൂര്‍ ഇപ്പോള്‍ തന്നെ രാജിവച്ചുകഴിഞ്ഞു. അനൂപ് ജേക്കബ് പ്രധാനപ്പെട്ട കാര്യങ്ങള്‍ മറക്കരുത് എന്ന താക്കീതും ജോണി നെല്ലൂര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.
ജേക്കബ് വിഭാഗത്തിന് മൂന്ന് സീറ്റുകള്‍ക്ക് അര്‍ഹതയുണ്ടെന്നാണ് ജോണി നെല്ലൂരിന്റെ വാദം. പാര്‍ട്ടി ചെയര്‍മാനായ തന്നോട് ഒരു ചര്‍ച്ച പോലും നടത്താതെയാണ് സീറ്റ് നിഷേധിച്ചതെന്നും അദ്ദേഹം ആരോപിയ്ക്കുന്നുണ്ട്.
നിലവിലെ സാഹചര്യത്തില്‍ ജോണി നെല്ലൂരിന്റെ പിണക്കം പാര്‍ട്ടിയേയും മുന്നണിയേയും ബാധിയ്ക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ജോണി നെല്ലൂരിന് ഇടതുപക്ഷത്തേയ്ക്ക് പോകാനും സാധിയ്ക്കില്ല.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications