കോട്ടയത്ത് ഇത്തവണ 'പിളര്‍പ്പ് രാഷ്ട്രീയം'... ആര് വിളവെടുക്കും?
രാഷ്ട്രീയത്തില്‍ എക്കാലവും പിളര്‍പ്പിന് വളക്കൂറുള്ള മണ്ണാണ് കോട്ടയം. പിളര്‍ന്നും വളര്‍ന്നും നിയമ സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ ഓരം ചേര്‍ന്നാണ് ജില്ലയുടെ നടപ്പ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം ഇടത്, വലത്, എന്‍.ഡി.എ മുന്നണികളിലെ പ്രമുഖരുടെ സാന്നിധ്യവും കോട്ടയം ജില്ലയെ വിവിഐപി നിരയിലേക്കുയര്‍ത്തുന്നു.
കോട്ടയം, പുതുപ്പള്ളി, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, പാല, വൈക്കം,കടുത്തുരുത്തി, ഏറ്റുമാനൂര്‍ എന്നീ നിയോജകമണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വൈക്കവും ഏറ്റുമാനൂരും എല്‍ഡിഎഫ് നേടിയപ്പോള്‍ ബാക്കി ഏഴും യുഡിഎഫിനൊപ്പം നിന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് ഫലവും യുഡിഎഫിന് തന്നെയാണ് അനുകൂലം. ജില്ലയിലെ മണ്ഡലങ്ങളിലൊന്നും തന്നെ വ്യക്തമായ ഭൂരിപക്ഷം ുണ്ടാക്കാന്‍ ഇടതുമുന്നണിയ്ക്ക് കഴിഞ്ഞിട്ടില്ല. തദേദശ തിരഞ്ഞെടുപ്പിലും കോട്ടയത്ത് കണ്ടത് യുഡിഎഫ് മുന്നേറ്റം തന്നെ ആയിരുന്നു. എന്നാല്‍ 2010ലെ തദ്ദേശ തിരഞ്ഞെടുപ്പിനേക്കാള്‍ സ്ഥിതി മെച്ചപ്പെടുത്താന്‍ ഇടതുമുന്നണിയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് വേണം പറയാന്‍.
ജില്ലയിലെ 71 ഗ്രാമപ്പഞ്ചായത്തുകളില്‍ 51 എണ്ണവും ഭരിയ്ക്കുന്നത് യുഡിഎഫ് ആണ്. 20 എണ്ണം എല്‍ഡിഎഫും. നഗരസഭകളില്‍ നാലെണ്ണം യുഡിഎഫും രണ്ടെണ്ണം എല്‍ഡിഫും. ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും ഒക്കെ യുഡിഎഫിന്‍റെ അപ്രമാദിത്തമായിരുന്നു.
കോട്ടയം മണ്ഡലമാണ് ഇടതുമുന്നണി പ്രതീക്ഷയോടെ നോക്കുന്നത്. 2006 ല്‍ വിഎന്‍ വാസവന്‍ ഇവിടെ അഞ്ഞൂറില്‍ താഴെ വോട്ടുകള്‍ക്കാണ് ജയിച്ചത്. 2011 ല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിജയിച്ചത് എഴുനൂറിലധികം വോട്ടുകള്‍ക്കും. കേരള കോണ്‍ഗ്രസ്സിലെ പിളര്‍പ്പ് ഇത്തവണ വിധി തങ്ങള്‍ക്ക് അനുകൂലമാക്കും എന്നാണ് എല്‍ഡിഎഫിന്‍റെ പ്രതീക്ഷ. കോട്ടയം മാത്രമല്ല, പൂഞ്ഞാറും ചങ്ങനാശേരിയും എല്ലാം ഇടതുമുന്നണിയ്ക്ക് പ്രതീക്ഷ നല്‍കുന്ന മണ്ഡലങ്ങളാണ്.
ഐക്യത്തോടെ നിന്നാല്‍ ഭരണത്തുടര്‍ച്ചയെന്ന ആന്‍റണി മന്ത്രം ജില്ലയില്‍ അലയടിച്ചു തുടങ്ങിയിട്ടില്ല. പിളര്‍പ്പിന്‍റെയും ചിലയിടങ്ങളിലെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപസ്വരങ്ങളും അലയടിക്കുന്നു. എതിര്‍ ക്യാന്പിലെ ഈ അപസ്വരങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ജയസാധ്യതയിലാണ് ഇടതുപക്ഷത്തിന്‍റെ പ്രതീക്ഷയും.












Click it and Unblock the Notifications