സൈദ്ധാന്തികനായ ജോണോ, ജനകീയനായ മൊയ്തീനോ...? കുന്നംകുളം എങ്ങോട്ട് ചായും
എല്‍ഡിഎഫ് ഭരണ തുടര്‍ച്ചയ്ക്ക് വേണ്ടി പോരാടുമ്പോള്‍ കുന്നംകുളം മണ്ഡലം തിരിച്ച് പിടിക്കാനുള്ള പോരാട്ടത്തിലാണ് യുഡിഎഫ്. പോരാളികളുടെ പട്ടിക തയ്യാറായതോടെ അങ്കത്തട്ടും ഉണരുകയായി.
എല്‍.ഡി.എഫിന് വേണ്ടി സിപിഎം. ജില്ലാ സെക്രട്ടറി എസി മൊയ്തീന്, യുഡ.എഫിന് വേണ്ടി സിഎംപിയുടെ സിപി ജോണ്‍, ബിജെപിക്ക് വേണ്ടി അഡ്വ കെകെ അനീഷ്കുമാര്‍ എന്നിവരാണ് മത്സര രംഗത്തേക്ക് വരുന്നത്. 2004 മുതല്‍ ഇടതുമുന്നണിയോടാണ് കുന്നംകുളത്തിന് ചായ്വ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം കുന്നംകുളം ഇടതിനൊപ്പമാണ് നിന്നിട്ടുള്ളത്. കുന്നംകുളം നഗരസഭ, ചൊവ്വന്നൂര്‍, എരുമപ്പെട്ടി, കടങ്ങോട്, കാട്ടകാമ്പാല്‍, പോര്‍ക്കുളം, വേലൂര്‍ എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നതാണ് മണ്ഡലം.

ലോകസഭ തിരഞ്ഞെടുപ്പില്‍ 58079 വോട്ടാണ് കുന്നംകുളം നിയോജക മണ്ഡലത്തില്‍ ഇടതുമുന്നണിക്ക് ലഭിച്ചത്. യുഡിഎഫിന് 54262 വോട്ടും ലഭിച്ചു. 3817 വോട്ടിന്റെ ഭൂരിപക്ഷം. ബിജെപി. 14559 വോട്ടുകള്‍ നേടി. തദ്ദേശ തിരഞ്ഞെടുപ്പില്‍ കുന്നംകുളം നഗരസഭയില്‍ വ്യക്തമായ ഭൂരിപക്ഷം നേടാന്‍ ഒരു മുന്നണിക്കും കഴിഞ്ഞില്ല. 15 സീറ്റുകള്‍ നേടി എല്‍ഡിഎഫ് വലിയ കക്ഷിയായി. എരുമപ്പെട്ടി ഒഴികെയുള്ള ആറ് പഞ്ചായത്തുകളിലും ഭരണം ഇടതുമുന്നണിക്കാണ്. നിയമസഭ തിരഞ്ഞെടുപ്പിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്നാണ് ഇടത് ക്യാമ്പിലെ പ്രതീക്ഷ.
ജില്ലയില്‍ സിറ്റിങ് എംഎല്‍എയായ ബാബു എം.പാലിശ്ശേരിക്ക് ഒരവസരം കൂടി നല്‍കാതിരുന്ന മണ്ഡലമാണ് കുന്നംകുളം. കഴിഞ്ഞ തവണ 481 വോട്ടിന്റെ ഭൂരിപക്ഷമേ ബാബു എം പാലിശ്ശേരിക്ക് നേടാന്‍ കഴിഞ്ഞുള്ളൂ. സിപിഎമ്മിലെ വിഭാഗീയ പ്രവര്‍ത്തനങ്ങളും ബാബുവിനെ തഴയാന്‍ ഇടയാക്കി. പകരം മറ്റൊരു സ്ഥാനാര്‍ഥിയെ അന്വേഷിച്ചപ്പോള്‍ നേതൃത്വം എത്തിയത് ജില്ലാ സെക്രട്ടറി കൂടിയായ എസി മൊയ്തീനിലേക്കാണ്. മൊയ്തീന് രണ്ട് തവണ വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായിട്ടുണ്ട്. അന്ന് വടക്കാഞ്ചേരിയില്‍ ഉണ്ടായിരുന്ന എരുമപ്പെട്ടി, കടങ്ങോട്, കടവല്ലൂര്‍, കാട്ടകാമ്പാല്‍, വേലൂര്‍ പഞ്ചായത്തുകള്‍ ഇപ്പോള്‍ കുന്നംകുളം മണ്ഡലത്തിലാണ്. ഇത് അനുകൂലഘടകമാകുമെന്നാണ് പ്രതീക്ഷ.
സിഎംപിയുടെ സംസ്ഥാന നേതാവായ സിപി ജോണിന് കുന്നംകുളത്ത് രണ്ടാമത്തെ തവണയാണ് അവസരം ലഭിക്കുന്നത്. കഴിഞ്ഞ തവണ ജോണിന്റെ അപരന് കിട്ടിയ വോട്ടിന്റെ പിന്‍ബലത്തിലാണ് എല്‍ഡിഎഫ്. വിജയിച്ചത്. ഇത്തവണ കൃത്യമായ ആസൂത്രണത്തോടെയാണ് ആസൂത്രണ ബോര്‍ഡ് അംഗം കൂടിയായ ജോണ്‍ രംഗത്തിറങ്ങുന്നത്. 2011 ല്‍ എല്‍ഡിഎഫ് പ്രചാരണത്തിന്റെ ആദ്യഘട്ടം പിന്നിട്ടപ്പോഴാണ് കുന്നംകുളത്തേക്ക് സിപി ജോണ്‍ സ്ഥാനാര്‍ത്ഥിയായി വരുന്നത്. പുറത്ത് നിന്നുള്ള സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാനും കുന്നംകുളം മടിച്ചു. പക്ഷേ കഴിഞ്ഞ അഞ്ച് വര്‍ഷമായി മണ്ഡലത്തിലെ പ്രധാന പരിപാടികളില്ലെല്ലാം ജോണ്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കുന്നംകുളത്തുകാരന്‍ എന്ന ലേബലിലാണ് ഇത്തവണ മത്സരത്തെ നേരിടുന്നത്.
ബിജെപിയുടെ അഡ്വ കെകെ അനീഷ്കുമാറിനും ഇത് രണ്ടാമത്തെ അവസരമാണ്. 2011 ല്‍ 11725 വോട്ടുകള്‍ ബി.ജെ.പി. നേടിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ കുന്നംകുളം നഗരസഭയില്‍ ഉള്‍പ്പെടെ 11 പേര് ജനപ്രതിനിധികളായുണ്ട്. ലോകസഭ തിരഞ്ഞെടുപ്പില്‍ 14559 വോട്ടും ലഭിച്ചിട്ടുണ്ട്. 20000 ത്തിന് മുകളില്‍ വോട്ട് ലഭിക്കുമെന്നാണ് ബിജെപി. ക്യാമ്പ് വിശ്വസിക്കുന്നത്. ഗൃഹസന്ദര്‍ശനം പോലെയുള്ള പ്രചാരണ പരിപാടികള്‍ക്ക് മണ്ഡലത്തില്‍ തുടക്കം കുറിച്ചിട്ടുണ്ട്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications