Get Updates
Get notified of breaking news, exclusive insights, and must-see stories!

മിസ്റ്റര്‍ ഉമ്മന്‍ ചാണ്ടി... എവിടെയായിരുന്നു സാര്‍ നിങ്ങളുടെ മാനം ഇത്ര നാള്‍?

മുഖ്യമന്ത്രി തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് സരിത ആരോപിയ്ക്കുന്ന കത്ത് പുറത്ത് വന്ന് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഉമ്മന്‍ ചാണ്ടി മാനനഷ്ടക്കേസ് കൊടുത്തത്. കേസ് കൊടുക്കാത്തതെന്തെന്ന് പലകോണുകളില്‍ നിന്നും പരിഹാസ ശരങ്ങള്‍ തുടര്‍ച്ചയായി വന്നതിന് ശേഷമായിരുന്നു ഇതെന്നുകൂടി ഓര്‍ക്കണം. ഇതിനിടെ നുണപരിശോധനയ്ക്ക് തയ്യാറാണോ എന്ന് സരിത വെല്ലുവിളിയ്ക്കുകയും ചെയ്തു.

എന്തുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ മാത്രം ഒരു മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു? ലൈംഗിക ആരോപണം മാത്രമാണോ ഒരു പൊതുപ്രവര്‍ത്തകന്റെ മാനത്തെ ചോദ്യം ചെയ്യുന്നത്? വലിയ അഴിമതി ആരോപണങ്ങള്‍ രാഷ്ട്രീയ നേതാവിന്റെ മാനത്തെ ചോദ്യം ചെയ്യുകയില്ലേ? ഒരു സ്ത്രീയുടെ ലൈംഗികാരോപണം മാത്രമേ മാനക്കേടുണ്ടാക്കുകയുള്ളോ?

നമ്മുടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഈ ചോദ്യങ്ങള്‍ക്കെല്ലാം തന്നെ ഉത്തര നല്‍കാന്‍ ബാധ്യസ്ഥനാണ്. മാനനഷ്ടക്കേസ് കൊടുത്തപ്പോള്‍ മാധ്യമ പ്രവര്‍ത്തകരെ എതിര്‍കക്ഷിയാക്കിയത് ഒടുവില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് തന്നെ തിരിച്ചടിയാകുമോ?

ബിജു പറഞ്ഞപ്പോള്‍

ബിജു പറഞ്ഞപ്പോള്‍

ബിജു രാധാകൃഷ്ണനാണ് ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ ആദ്യമായി ലൈംഗിക ആരോപണം ഉന്നയിക്കുന്നത്. അതും സരിതയെ ചേര്‍ത്തു തന്നെ.

സിഡി യാത്ര

സിഡി യാത്ര

മുഖ്യമന്ത്രിയ്‌ക്കെതിരെയുള്ള ആരോപണം തെളിയുക്കുന്നതിനുള്ള ദൃശ്യങ്ങള്‍ കൈവശം ഉണ്ടെന്നായിരുന്നു ബിജുവിന്റെ അവകാശവാദം. എന്നാല്‍ സിഡി തേടിയുള്ള യാത്ര വൃഥാവിലായി.

അന്ന് മാനമുണ്ടായിരുന്നില്ലേ

അന്ന് മാനമുണ്ടായിരുന്നില്ലേ

ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷന് മുന്നില്‍ അന്ന് ആരോപണം ഉന്നയിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് മാനനഷ്ടം ഉണ്ടായില്ലേ? അന്ന് ചാനലുകള്‍ വാര്‍ത്ത നല്‍കിയപ്പോള്‍ മാനനഷ്ടം ഉണ്ടായില്ലേ?

സരിതയുടെ വേദവാക്യം

സരിതയുടെ വേദവാക്യം

ഉമ്മന്‍ ചാണ്ടി പിതൃതുല്യനാണെന്നായിരുന്നു അന്ന് സരിത എസ് നായര്‍ പറഞ്ഞത്. അന്ന് അത് ഉമ്മന്‍ ചാണ്ടിയ്ക്കും കൂട്ടര്‍ക്കും പ്രതിരോധത്തിനുള്ള വഴിയല്ലേ തുറന്ന് നല്‍കിയത്.

തട്ടിപ്പുകാരിയുടെ 'പിതൃതുല്യന്‍'

തട്ടിപ്പുകാരിയുടെ 'പിതൃതുല്യന്‍'

കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളില്‍ ഒന്നായ സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍, ഉമ്മന്‍ ചാണ്ടി പിതൃതുല്യനാണെന്ന് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രിയ്ക്ക് ഒരു മാനനഷ്ടവും ഉണ്ടായില്ലേ?

അഴിമതി ആരോപണങ്ങള്‍

അഴിമതി ആരോപണങ്ങള്‍

ബാര്‍ കോഴ, ടൈറ്റാനിയം അഴിമതി, പാറ്റൂര്‍ കേസ്, മെത്രാന്‍ കായല്‍, ഹോപ് പ്ലാന്റേഷന്‍, കോമണ്‍വെല്‍ത്ത് ഗെയിംസ്... അഴിമതി ആരോപണങ്ങള്‍ പലതുണ്ടായില്ലേ....? അന്നൊന്നും ഒരു മാനനഷ്ടവും സംഭവിച്ചില്ലേ?

മാധ്യമ പ്രവര്‍ത്തകര്‍

മാധ്യമ പ്രവര്‍ത്തകര്‍

മാനനഷ്ടക്കേസ് കൊടുക്കുക എന്നത് ഒരു പുതിയ കാര്യമൊന്നും അല്ല. പക്ഷേ, ആ സംഭവത്തില്‍ ഒരു തരത്തിലും ഉള്‍പെട്ടിട്ടില്ലാത്ത മാധ്യമ പ്രവര്‍ത്തകരേയും കേസില്‍ കക്ഷി ചേര്‍ത്താലോ?

ഏഷ്യാനെറ്റും കൈരളിയും

ഏഷ്യാനെറ്റും കൈരളിയും

ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍ കോ അര്‍ഡിനേറ്റിംഗ് എഡിറ്റര്‍ വിനു വി ജോണ്‍, കൈരളി ടിവിയുടെ ഡെപ്യൂട്ടി എഡിറ്റര്‍ മനോജ് വര്‍മ, സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ രാജേന്ദ്രന്‍ എന്നിവരെ കൂടി ഉമ്മന്‍ ചാണ്ടി പ്രതിപ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്.

എഡിറ്റര്‍ ഓകെ...പക്ഷേ

എഡിറ്റര്‍ ഓകെ...പക്ഷേ

മാനനഷ്ട കേസില്‍ ഒരു മാധ്യമത്തിന്റെ എഡിറ്ററെ കക്ഷി ചേര്‍ക്കുക എന്നതില്‍ പുതുമയൊന്നും ഇല്ല. എന്നാല്‍ മറ്റഅ മൂന്ന് മാധ്യമ പ്രവര്‍ത്തകരുടെ കാര്യത്തില്‍ ഉമ്മന്‍ ചാണ്ടി പൊതുസമൂഹത്തിന് മുന്നില്‍ മറുപടി പറഞ്ഞേ മതിയാകൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+