Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞൂഞ്ഞ് കരുത്തില്‍ പുതുപ്പള്ളി

പുതുപ്പള്ളി: ഐക്യജനാധിപത്യമുന്നണി ഇടതുചേരിയില്‍ നിന്ന്, കുഞ്ഞൂഞ്ഞ് എന്ന ഉമ്മന്‍ചാണ്ടിയെ ഉപയോഗിച്ച് പിടിച്ചു വാങ്ങിയ മണ്ഡലമാണ് പുതുപ്പള്ളി നിയോജക മണ്ഡലം. പിന്നീട് ആര്‍ക്കും ഇവിടേക്ക് എത്തി നോക്കാനാകാത്ത വിധം മണ്ഡലം യുഡിഎഫിനൊപ്പം അഥവാ ഉമ്മന്‍ചാണ്ടിക്കൊപ്പം നിന്നു.

പുതുപ്പള്ളിയിലുള്ളവര്‍ യുഡിഎഫിനെയല്ല, ഉമ്മന്‍ചാണ്ടിയെ വിജയിപ്പിക്കുന്നു എന്നു പറയുന്നതാകും കൂടുതല്‍ ശരി. ഒരിക്കല്‍ ഇടതുപാളയത്തിലെത്തി യുഡിഎഫുമായി കൊമ്പുകോര്‍ത്തപ്പോഴും വിജയം ഉമ്മന്‍ ചാണ്ടിക്കൊപ്പമായിരുന്നു.

Oommen Chandy

1957ലും 60ലും പിസിചെറിയാനിലൂടെ പുതുപ്പള്ളി നിലനിര്‍ത്തിയ കോണ്‍ഗ്രസിന് 65ലും 67ലും നടന്ന തിരഞ്ഞെടുപ്പില്‍ മണ്ഡലം കൈവിട്ടു പോയി. സിപിഎമ്മിലെ ഇഎം ജോര്‍ജ്ജായിരുന്നു പോരാളി. 70ല്‍ ഹാട്രിക്കിന് ശ്രമിച്ച ഇഎം ജോര്‍ജ്ജിനെ നേരിടാന്‍ കോണ്‍ഗ്രസ് കളത്തിലിറക്കിയത് അന്നത്തെ യുവതാരമായിരുന്ന ഉമ്മന്‍ചാണ്ടിയെ ആയിരുന്നു. പാര്‍ട്ടി തീരുമാനം തെറ്റിയില്ല. ഉമ്മന്‍ചാണ്ടി മണ്ഡലം തിരിച്ചുപിടിച്ചു.

പിന്നീട് ഇങ്ങോട്ടു നടന്ന തിരഞ്ഞെടുപ്പുകള്‍ ചരിത്രത്തിന്റെ ഭാഗം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ തന്നെ ഒരു പക്ഷെ ഇതേ രീതിയില്‍ ഒരു മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെട്ട ഒരാളുണ്ടാവില്ല. 70ലെ കന്നിയങ്കത്തിലെ 7,288 വോട്ടാണ് ഉമ്മന്‍ ചാണ്ടിയ്ക്ക് ലഭിച്ചത്. കഴിഞ്ഞ പത്തു തവണ നടന്ന മത്സരങ്ങളിലും വച്ച് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷവും ഇത് തന്നെ.

പിന്നീട് സിപിഎം, ബിഎല്‍ഡി, എന്‍ഡിപി, ഐഎന്‍സി-എസ്, ഇടതു സ്വതന്ത്രന്‍ അടക്കമുള്ളവര്‍ മത്സരിച്ചുവെങ്കിലും ഭൂരിപക്ഷത്തില്‍ ഏറ്റക്കുറച്ചിലുണ്ടായി എന്നല്ലാതെ വിജയം ഉമ്മന്‍ചാണ്ടിക്കൊപ്പമായിരുന്നു. ഒടുവില്‍ നടന്ന 2011ലെ തിരഞ്ഞെടുപ്പില്‍ 33,255 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷവുമായാണ് മുഖ്യമന്ത്രിക്കസേരയിലേക്ക് നിയോഗിക്കപ്പെട്ടത്.

ഇതിനിടെ ഉമ്മന്‍ചാണ്ടിക്ക് തടയിടാന്‍ ഇടതുചേരി നടത്തിയ പോരാട്ടങ്ങളും ചരിത്രത്തിന്റെ ഭാഗമാണ്. 87ല്‍ കന്നിയങ്കത്തിനിറങ്ങിയ വിഎന്‍ വാസവന്‍ ഉമ്മന്‍ചാണ്ടിയുടെ മുന്‍തവണത്തെ ഭൂരിപക്ഷത്തില്‍ കാര്യമായ ഇടിവുണ്ടാക്കി മത്സരം കടുപ്പിച്ചു. ഏകദേശം 7,000ത്തോളം വോട്ടുകള്‍ ഭൂരിപക്ഷത്തില്‍ കുറവുണ്ടാക്കാന്‍ വാസവന് കഴിഞ്ഞു. പിന്നീട് ഇടതു സ്വതന്ത്രനായി കോണ്‍ഗ്രസ് പാളയത്തുലുണ്ടായിരുന്ന ചെറിയാന്‍ഫിലിപ്പിനേയും എസ്എഫ്ഐ യുടെ പ്രതിനിധിയായി സിന്ധുജോയിയേയും എല്ലാം മത്സരത്തിനിറക്കി.

ഇക്കുറിയും വിജയചരിത്രം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. ഇടതുപക്ഷവും ബിജെപിയുമെല്ലാം തങ്ങളാലാവും വിധം താഴെത്തട്ടുമുതലുള്ള പ്രചാരണം ശക്തിപ്പെടുത്തുന്നതിലൂടെ പരമാവധി വോട്ടു സമാഹരണത്തിനുള്ള തീവ്രശ്രമത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+