തിരൂരങ്ങാടിയില്‍ റബ്ബ് തന്നെ... അത് തന്നെയാണ് ഇടതിന്റെ പ്രതീക്ഷയും!!!
വിദ്യാര്‍ത്ഥികളെല്ലാം പരീക്ഷയെ നേരിടുന്ന സമയത്ത് വിദ്യഭ്യാസ മന്ത്രി തന്നെ തിരഞ്ഞെടുപ്പ് പരീക്ഷ നേരിടുന്ന മണ്ഡലമാണ് തിരൂരങ്ങാടി. മൂന്നു തവണ എംഎല്‍എയും ഒരു തവണ വിദ്യഭ്യാസ മന്ത്രിയുമായതിന്റെ പരിചയ സമ്പന്നതയിലാണ് പികെ അബ്ദുറബ്ബ് ഇത്തവണ മത്സരത്തിനിറങ്ങുന്നത്.
മുസ്ലീം ലീഗിന്റെ കോട്ടയില്‍ എങ്ങനെയും വിളളലുണ്ടാക്കി വിജയം കൈവരിക്കാനുളള ശ്രമത്തിലാണ് ഇടതുപക്ഷ മുന്നണി. സിപിഐയുടെ സീറ്റില്‍ പൊതു സമ്മതനായ സ്വതന്ത്രനെ നിര്‍ത്താനുളള ശ്രമത്തിലാണ് ഇത്തവണ എല്‍ഡിഎഫ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ലീഗ് കോട്ടകളില്‍ പോലും വമ്പന്‍ മത്സരം നടത്തിയ ജനകീയ വികസന മുന്നണിയുടെ ചെയര്മാന് നിയാസ് പുളിക്കലകമാകും ഇത്തവണ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യത.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും അധികം ആക്ഷേപങ്ങള്‍ നേരിട്ട മന്ത്രിമാരില്‍ ഒരാളാണ് അബ്ദുറബ്ബ്. സോഷ്യല്‍ മീഡിയ ഏറ്റവും അധികം പരിഹസിച്ച മന്ത്രിയും അദ്ദേഹം തന്നെ ആകും. മുസ്ലീം ലീഗില്‍ അബ്ദുറബ്ബിനെ പോലെ ആക്ഷേപങ്ങള്‍ മറ്റൊരു മന്ത്രിയ്ക്കും നേരിടേണ്ടി വന്നിട്ടില്ല.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ അബ്ദുറബ്ബിന്റെ ജന്മ നാടായ പരപ്പനങ്ങാടിയില്‍ നാല്പത്തിയഞ്ച് സീറ്റില്‍ പതിനെട്ട് സീറ്റേ മുസ്ലീം ലീഗിന് നേടാനായൊളളൂ. എന്നാല്‍ തദ്ദേശ തിരഞ്ഞടുപ്പിലെ മാറ്റങ്ങളൊന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ യാതൊരു വിധ ചലനങ്ങളും സൃഷ്ടിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് മുസ്ലീം ലീഗ്.
കഴിഞ്ഞ നിയമസഭാ,ലോക്സഭാ തിരഞ്ഞെടുപ്പുകള്‍ ഇവ ശരി വെക്കുന്നതാണെന്നും ലീഗ് ഉറച്ച് വിശ്വസിക്കുന്നു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ അഡ്വ കെകെ അബ്ദുസമദിനെതിരെ 30,208 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പികെ അബ്ദുറബ്ബ് വിജയിച്ചത്. 2006ല്‍ മണ്ഡലം പുനക്രമീകരണത്തിന് മുമ്പ് മുസ്ലീം ലീഗിലെ കെ കുട്ടി അഹമ്മദ് കുട്ടി നേടിയ വോട്ടിന്റെ ഇരട്ടിയോളമാക്കാന്‍ അബ്ദുറബ്ബിനായി.
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ ഇടി മുഹമ്മദ് ബഷീറിന് ഭൂരിപക്ഷം വന്‍തോതില്‍ കുറഞ്ഞിരുന്നു. എന്നാല്‍ ആ സമയത്തും തിരൂരങ്ങാടി നിയോജക മണ്ഡലം നല്കിയ ഭൂരിപക്ഷമാണ് ഇടിയെ കര കയറ്റിയത്. 23,367 വോട്ട് ഇടി തിരൂരങ്ങാടിയില്‍ മാത്രം നേടി.
മന്ത്രിയെന്ന നിലയില്‍ സംസ്ഥാനത്തും മണ്ഡലത്തിലും അബ്ദുറബ്ബ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ മുസ്ലീം ലീഗ് ഉയര്‍ത്തിപിടിക്കുമ്പോള്‍ മന്ത്രിയെന്ന നിലയിലും എംഎല്‍എ. എന്ന നിലയിലും പൂര്‍ണ പരാജയമായി എല്‍ഡിഎഫും വാദിക്കുന്നു. വാദപ്രതിവാദങ്ങള്‍ക്കപ്പുറം കോണ്‍ഗ്രസ്-ലീഗ് അസ്വാരസ്യങ്ങളും
കാന്തപുരം വിഭാഗം സുന്നികളുടെ വോട്ട് ഉറപ്പിക്കാമെന്നതും എല്‍ഡിഎഫ് പ്രതീക്ഷകളായി തുടരുമ്പോള്‍ എന്നും തങ്ങളുടെ കൂടെ നിന്ന തിരൂരങ്ങാടി ഇത്തവണയും കൈപ്പിടിയിലൊതുക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications