Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൈബി ഈഡന്‍ പൊട്ടിക്കരഞ്ഞതെന്തിന്?

ഇത്തവണ മത്സരിയ്ക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയും ആയ ബെന്നി ബഹനാന്‍ പ്രഖ്യാപിച്ചത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത് വരുന്നതിന് മുമ്പാണ്. ഉമ്മന്‍ ചാണ്ടി ശക്തമായി ശ്രമിച്ചിട്ടും ബഹനാന്‍ പട്ടികയില്‍ നിന്ന് പുറത്താകും എന്ന് ഉറപ്പായ സാഹചര്യത്തിലാണ് പിന്‍മാറല്‍ പ്രഖ്യാപനം വന്നതെന്നാണ് പറയപ്പെടുന്നത്.

ബെന്നി ബഹനാന്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് പ്രഖ്യാപിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞ ഹൈബി ഈഡനാണ് ഇപ്പോഴത്തെ വാര്‍ത്താ താരം. പാര്‍ട്ടിയില്‍ എതിര്‍ ഗ്രൂപ്പുകാരനായ ഹൈബി എന്തിനാണ് അങ്ങനെ പൊട്ടിക്കരഞ്ഞത്. ബെന്നി മത്സരിയ്ക്കാതിരുന്നാല്‍ എന്താണ് ഹൈബിയ്ക്ക് പ്രശ്‌നം... സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ പലതാണ്.

ശുദ്ധ നാടകം

ശുദ്ധ നാടകം

ഹൈബി ഈഡന്‍ കാണിച്ചത് ശുദ്ധ നാടകമാണെന്നാണ് ഒരു വിഭാഗം പറയുന്നത്. അല്ലെങ്കില്‍ തന്നെ ഒരാള്‍ മത്സരത്തില്‍ നിന്ന് പിന്‍മാറിയാല്‍ മറ്റൊരാള്‍ എന്തിനാണ് പൊട്ടിക്കരയുന്നത്.

എതിര്‍ ഗ്രൂപ്പുകാര്‍

എതിര്‍ ഗ്രൂപ്പുകാര്‍

ബെന്നി ബഹനാന്‍ ഉമ്മന്‍ ചാണ്ടിയുടെ സ്വന്തം ആള്‍. ഹൈബി ആണെങ്കില്‍ ഐ ഗ്രൂപ്പുകാരന്‍. എന്നിട്ടും എന്തിനാണ് ഹൈബി ഇങ്ങനെ പൊട്ടിക്കരഞ്ഞതെന്നാണ് മറ്റ് ചിലരുടെ ചോദ്യം.

സരിതയോ?

സരിതയോ?

സരിത എസ് നായരുടെ ഫോണ്‍ കോളുകളുടെ പ്രശ്‌നത്തിലാണ് ബെന്നി ബഹനാന്‍ ഏറെ ആരോപണങ്ങള്‍ കേട്ടത്. സരിത ജയിലില്‍ നിന്ന് ഇറങ്ങിയതിന് ശേഷം പതിനെട്ട് തവണ ഹൈബി ഈഡനേയും വിളിച്ചിട്ടുണ്ടത്രെ.

ആത്മബന്ധം?

ആത്മബന്ധം?

ഹൈബി ഈഡന് ബെന്നി ബഹനാനോട് വലിയ ആത്മബന്ധമുണ്ടെന്നാണ് മറ്റ് ചിലര്‍ പറയുന്നത്.

എന്നാലും...

എന്നാലും...

എത്ര ആത്മബന്ധമുണ്ടെങ്കിലും ഇങ്ങനെയൊക്കെ കരയാമോ എന്നാണ് മറ്റ് ചിലരുടെ ചോദ്യം.

കൊച്ചുകുട്ടി

കൊച്ചുകുട്ടി

കൊച്ചുകുഞ്ഞിനെ പോലെയാണ് ഹൈബി ഈഡന്‍ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞത്. ഒരു കുഞ്ഞിനെ ആശ്വസിപ്പിയ്ക്കുന്നതുപോലെ തന്നെയാണ് ബെന്നി ആശ്വസിപ്പിച്ചതും!.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+