അറ്റ്ലസ് രാമചന്ദ്രന് നായരെ കൊന്ന് തിന്നുന്നവരോട്

ബിനു ഫല്ഗുനന്
കോട്ടുമിട്ട് ടൈയ്യും കെട്ടി- ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനം- എന്ന് പറഞ്ഞ് ആ കഷണ്ടിക്കാരന് ടിവിയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ മലയാളികള്‍ക്കെല്ലാം അത്ഭുതമായിരുന്നു. കാശ് കൊടുത്ത് നല്ല കിടിലന്‍ മോഡലുകളെ വച്ച് പരസ്യം ചെയ്യാന്‍ കെല്‍പ്പുള്ളവര്‍ എന്തിന് ഈ പണിയ്ക്ക് നില്ക്കുന്നു എന്നായിരുന്നു ചോദ്യം.
പരിഹസിച്ച് പരിഹസിച്ച് മടുത്ത മലയാളിയുടെ മനസ്സില്‍ പക്ഷേ അറ്റ്ലസ് ഒരു ബ്രാന്‍ഡ് ആയി വളരുകയായിരുന്നു. അത് വിദേശ മലയാളികളുടെ കാര്യത്തില്‍ മാത്രമല്ല, സ്വന്തം മണ്ണിലും അങ്ങനെ തന്നെ.

രാമചന്ദ്രന് നായരെ കളിയാക്കാന്‍ മിമിക്രിക്കാരും എത്തി. എല്ലാവര്ക്കും സന്തോഷം. 'വിശ്വസ്ഥ സ്ഥാപനം' എന്നത് തന്നെ ഒരു പരിഹാസ പ്രയോഗമാക്കി മാറ്റി മലയാളികള്‍.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും പതിവ് 'മുതലാളി ജാഡകള്‍' ഒന്നുമില്ലാതെ ജനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട രാമചന്ദ്രന് നായരെ ജനങ്ങള്‍ ഇഷ്ടപ്പെട്ട് തുടങ്ങി. അങ്ങനെ അറ്റ്ലസ് ജ്വല്ലറി വളര്‍ന്ന് ആതുര സേവന രംഗത്തേയ്ക്ക് കൂടി കടന്നു.

ഒരുമാതിരി എല്ലാ സ്വര്‍ണക്കടക്കാരേയും ചേര്‍ത്ത് ഒരുപാട് ആരോപണങ്ങളുണ്ട്. പലതും എത്തി നില്ക്കുക സ്വര്‍ണക്കടത്ത് എന്ന നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ തന്നെ. പിന്നെ ഗുണമേന്മയില്ലാത്ത ആഭരങ്ങളിലും. എന്തായാലും 30 വര്‍ഷത്തോളമായി ഈ മേഖലയില്‍ ഉള്ള രാമചന്ദ്രന് നായരെ കുറിച്ച് ഇത്തരം ആരോപണങ്ങള്‍ ഇതുവരെ ഉയര്‍ന്നിട്ടില്ലെന്ന ഓര്‍ക്കണം.
തന്റെ സ്ഥാപനങ്ങളിലെ തൊഴിലാളികളോടുള്ള അദ്ദേഹത്തിന്റെ സമീപനവും ഏറെ പ്രകീര്ത്തിയ്ക്കപ്പെട്ടിട്ടുണ്ട്. അഞ്ഞൂറോളം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടത്രെ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളില്‍.
അറ്റ്ലസ് ഹെല്‍ത്ത് കെയറിന്റെ കാര്യത്തിലും നല്ല വാര്‍ത്തകള്‍ മാത്രമേ കേട്ടിട്ടുള്ളൂ. അത് ഏതെങ്കിലും പിആര്‍ ഏജന്‍സി ചുട്ടെടുത്ത വാര്‍ത്തകളായിരുന്നില്ല. സാധാരണക്കാര്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവച്ചവയായിരുന്നു.
എന്തായാലും രാമചന്ദ്രന് നായര്‍ ഇപ്പോള്‍ അറസ്റ്റിലാണ്. അദ്ദേഹം മനപ്പൂര്‍വ്വം വഞ്ചിച്ചതായി യുഎഇയിലെ ബാങ്കുകള്‍ പോലും കരുതുന്നില്ല. പക്ഷേ എന്താണ് അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യത്തിന് സംഭവിച്ചത് എന്ന കാര്യം പരിശോധിയ്ക്കപ്പെടണം. തെറ്റുകാരനെങ്കില്‍ ശിക്ഷിയ്ക്കപ്പെടുകയും വേണം.
ഒരാള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അയാള്‍ കുറ്റവാളി തന്നെയാണ്. രാമചന്ദ്രന് നായര്‍ സാമ്പത്തിക തിരിമറികള്‍ നടത്തുകയോ ബാങ്കുകളെ വഞ്ചിയ്ക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷയ്ക്ക് അര്‍ഹന്‍ തന്നെ. അതേസമയം അദ്ദേഹത്തെ ഇപ്പോള്‍ കുരിശില്‍ തറയ്ക്കാന് വെമ്പുന്നവരോട് ഒറ്റക്കാര്യം മാത്രമേ പറയാനുള്ളൂ- നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയുക.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications