മാപ്പ് പറഞ്ഞ പോലീസ് പിന്നെങ്ങനെ 'തനി പോലീസ്' ആയി? കോഴിക്കോട്ടെ ടൗണ്‍ എസ്ഐ ആര്‍ക്ക് പഠിയ്ക്കുന്നു?
സിനിമയില്‍ കാണുന്ന പോലീസ് വേഷങ്ങളെ അനുകരിയ്ക്കുന്ന പല പോലീസുകാരും ഇപ്പോള്‍ നമ്മുടെ നാട്ടിലുണ്ട്. സിനിമയിലെ താരങ്ങളെ അനുകരിച്ച് ജനങ്ങളുടെ മെക്കിട്ട് കേറുന്ന ചിലര്‍ക്ക് ഇടക്കിടെ 'പണിയും' കിട്ടാറുണ്ട്.
കോഴിക്കോട് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പരാക്രമം കാണിച്ച എസ് വിമോദും ഏതാണ്ട് ഈ കൂട്ടത്തില്‍ പെടും എന്ന് തന്നെ പറയേണ്ടിവരും. ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടും മാധ്യമ പ്രവര്‍ത്തകരെ വലിച്ചിഴച്ച് സ്റ്റേഷനകത്ത് കൊണ്ടുപോയി പൂട്ടിയിട്ടത് ഇത്തരം ഒരു 'ഷോ ഓഫി'ന്റെ ഭാഗം തന്നെയാണ്.

മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റി എന്നാണ് രാവിലെ ടൗണ്‍ സിഐ പ്രതികരിച്ചത്. സംഭവത്തില്‍ മാപ്പ് പറയുന്നു എന്നും അദ്ദേഹം പറഞ്ഞതായിരുന്നു. ആര്‍ക്കെതിരേയും കേസ് എടുക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് സംഭവിച്ചത് എന്തായിരുന്നു?
ഡിഎസ്എന്‍ജി വാഹനം തിരിച്ചെടുക്കാന്‍ ചെന്ന ഏഷ്യാനെറ്റ് ന്യൂസ് ബ്യൂറോ ചീഫ് ബിനുരാജിനേയും സംഘത്തേയും വലിച്ചിഴച്ച് സ്റ്റേഷന്റെ ഉള്ളിലേക്ക് കയറ്റി. പോലീസ് സ്റ്റേഷന്റെ മുന്‍വശം പൂട്ടിയിട്ടു.
താങ്കളെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തിരിയ്ക്കുകയല്ലേ എന്ന് ചോദിച്ചപ്പോള്‍ തനിയ്ക്ക് ഉത്തരവ് കിട്ടിയില്ലെന്ന് പറഞ്ഞ് ആക്രോശിക്കുകയായിരുന്നു എസ്ഐ വിമോദ്. പോലീസിനോട് കളിച്ചാല്‍ എന്താകുമെന്ന് കാണിച്ച് തരുമെന്ന ഭീഷണിയും.
പഴയ സുരേഷ് ഗോപി പോലീസ് ചിത്രങ്ങളുടെ ഹാങ് ഓവറിലാണ് ഇപ്പോഴും പല പോലീസ് ഉദ്യോഗസ്ഥരും എന്നാണ് തോന്നുന്നത്. ആക്ഷന്‍ ഹീറോ ബിജു എന്ന നിവിന്‍ പോളി ചിത്രം കൂടി പുറത്തിറങ്ങിയതോടെ പലര്‍ക്കും കാര്യങ്ങള്‍ സിനിമാറ്റിക് ആയി ചെയ്യാനാണ് താത്പര്യം.
ആക്ഷന്‍ ഹീറോ ബിജുവിനെ പോലെ ചീട്ടുകളിക്കാരേയും മദ്യപരേയും പിടികൂടുന്നതില്‍ വ്യാപൃതനായിരുന്നു എസ്ഐ വിമോദ്. പലതവണ പത്രങ്ങളില്‍ ഇത്തരത്തിലുള്ള വാര്‍ത്തകളും ചിത്രങ്ങളും അച്ചടിച്ചുവരികയും ചെയ്തിട്ടുണ്ട്. അതിന്റെ രീതി പിന്‍പറ്റി തന്നെ ആകണം മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേയും എസ്ഐ അതിക്രമം കാണിച്ചത്.
തൃശൂര്‍ സ്വദേശിയായ എസ്ഐ വിമോദ് 2014 ബാച്ചുകാരനാണ്. സ്റ്റേഷന് ചുമതലയുള്ള എസ്ഐ ആയത് ആറ് മാസം മുമ്പാണ്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications