രൂപേഷ് പോള്‍ ഒപ്പം നിന്ന് ചിത്രമെടുത്ത ആ അര്‍ദ്ധനഗ്നസുന്ദരി ആരാണ്?
എഴുത്തുകാരനില്‍ നിന്ന് (പത്രപ്രവര്‍ത്തകനില്‍ നിന്ന്) സിനിമാക്കാരനിലേക്കുള്ള യാത്രക്കിടയില്‍ രൂപേഷ് പോളിന് ചില ഗുണങ്ങള്‍ നഷ്ടപ്പെട്ടോ...? (സിനിമയുടെ) പ്രശസ്തിയ്ക്കുവേണ്ടി അദ്ദേഹം ചില അനാവശ്യകാര്യങ്ങള്‍ ചെയ്യുന്നുണ്ടോ...?
ഈയിടെയായി പലരും ഇത്തരം സംശയങ്ങള്‍ ചോദിച്ചുവരികാണ്. ആ ചോദ്യങ്ങള്‍ക്കെല്ലാം ഉള്ള ഉത്തരമായിരുന്നു കാന്‍ ചലച്ചിത്ര മേളയ്ക്കിടെ രൂപേഷിനൊപ്പം ഫ്രഞ്ച് ആരാധിക അര്‍ദ്ധ നഗ്നയായി ചിത്രമെടുത്തുവെന്ന വാര്‍ത്ത. ഈ വാര്‍ത്തകള്‍ രൂപേഷ് പോള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.
എന്നാല്‍ ഓറോറെ നോയിലാസ് എന്ന ആ പെണ്‍കുട്ടി രൂപേഷ് പോളിനെ ലോകത്തിന് മുന്നില്‍ തുറന്ന് കാട്ടുകയായിരുന്നു. ഫേസ്ബുക്കില്‍ അവര്‍ കുറിച്ചിട്ട വാക്കുകള്‍ രൂപേഷിന്റെ മാത്രമല്ല, മലയാളികളുടെ കൂടെ അഭിമാനത്തിന് ക്ഷതമേല്‍പിയ്ക്കുന്നതാണ്. ആരാണ് ആ പെണ്‍കുട്ടി?

ഓറോറെ നോയിലാസ്
ഫ്രഞ്ചുകാരിയാണ് ഈ സുന്ദരി. ഒറ്റ ചിത്രം കൊണ്ട് മലയാളികള്‍ക്കും ഇന്ത്യക്കാര്‍ക്കും ഇവള്‍ പരിചിതയായി.

നടിയല്ല
ഫ്രഞ്ച് നടി എന്നാണ് ഇന്ത്യയിലെ മാധ്യമങ്ങള്‍ ഓറോറെയെക്കുറിച്ച് പറഞ്ഞത്. അവര്‍ക്ക് രൂപേഷിന്റെ സിനിമയില്‍ അഭിനയിക്കാനും കൊതിയെന്ന് എല്ലാവരും എഴുതി.

ആര്‍ട്ട് സ്റ്റുഡന്റ്
താന്‍ ഒരു നടിയേ അല്ലെന്നാണ് ഒറോറെ നോയിലാസ് വ്യക്തമാക്കിയിട്ടുള്ളത്. ഒരു ആര്‍ട്ട് സ്റ്റുഡന്റ് ആണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

സ്ത്രീപക്ഷ സമരം
കാന്‍ ചലച്ചിത്ര മേള വേദിയ്ക്ക് സമീപം അര്‍ദ്ധ നന്ഗയായി സ്ത്രീപക്ഷ സമരത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിയ്ക്കുകയായിരുന്നു ഇവര്‍. അപ്പോഴാണ് എല്ലാം സംഭവിച്ചത്.

രൂപേഷ് ചോദിച്ചു
ഒപ്പം നിന്ന് ഫോട്ടോ എടുത്തോട്ടെ എന്ന് രൂപേഷ് ചോദിച്ചപ്പോള്‍ താന്‍ സമ്മതിയ്ക്കുക ആയിരുന്നു. രൂപേഷ് പോള്‍ എന്ന പേര് പോലും അവര്‍ കേട്ടിട്ടുണ്ടായിരുന്നില്ല.

നാണക്കേടാക്കല്ലേ
എന്തുകൊണ്ടാകും രൂപേഷ് തനിയ്‌ക്കൊപ്പം നിന്ന് ഫോട്ടോയെടുക്കാന്‍ ആഗ്രഹിച്ചതെന്ന് ഒറോറെ പറയുന്നുണ്ട്. തന്റെ സ്തന സൗന്ദര്യം കണ്ടിട്ടാകാം അത് എന്നാണ് ഒറോറെയുടെ പക്ഷം.

എന്തെക്കെ ആയിരുന്നു...
കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ഇന്ത്യന്‍ മാധ്യമങ്ങള്‍ എങ്ങനെയൊക്കെ ആയിരുന്നു എഴുതിപ്പൊലിപ്പിച്ചത്. 'ആരാധന മൂത്ത് നടി രൂപേഷ് പോളിന്റെ മുന്നില്‍ നഗ്നയായി...'

ഒറോറെയെ നമ്മള്‍ നാണം കെടുത്തി
ഒരു സിനിമയില്‍ അവവസരം ലഭിയ്ക്കാന്‍ വേണ്ടി സംവിധായകന് മുന്നില്‍ പരസ്യമായി നഗ്നയായി എന്നൊക്കെ പറഞ്ഞ് നമ്മള്‍ ആ പെണ്‍കുട്ടിയെ അപമാനിയ്ക്കുകയായിരുന്നു ശരിയ്ക്കും.

ആളുകള്‍ ഞെട്ടിയില്ല
രൂപേഷിന് മുന്നില്‍ നടി അര്‍ദ്ധ നഗ്നയായപ്പോള്‍ അടുത്തുണ്ടായിരുന്നവര്‍ ഞെട്ടിപ്പോയെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ആ ഫോട്ടോയില്‍ അടുത്തു നില്‍ക്കുന്ന ആരെങ്കിലും ഞെട്ടിയതായി കാണാനില്ല.

വാര്‍ത്തയ്ക്ക് പിറകില്‍
ആ വാര്‍ത്തയ്ക്ക് പിറകില്‍ ആരായിരിയ്ക്കും. ചിത്രമെടുക്കാന്‍ ആവശ്യപ്പെട്ടത് രൂപേഷ് പോള്‍ ആണെങ്കില്‍ ആ വാര്‍ത്ത സൃഷ്ടിച്ചതും രൂപേഷ് പോള്‍ തന്നെ ആകണം.












Click it and Unblock the Notifications