ഛോട്ടാ രാജനെ സൃഷ്ടിച്ച ബഡാ രാജന്... അതേ, മലയാളിയായ 'രാജന് മാധവന് നായര്‍'
അധോലോക നായകന് ഛോട്ടാ രാജനെ ഇന്തോനേഷ്യയിലെ ബാലിയില്‍ നിന്ന് പിടികൂടിയതിനെ തുടര്‍ന്നാണ് പഴയ മുംബൈ അധോലോക കഥകള്‍ പലരും പൊടി തട്ടിയെടുത്തത്. ഹാജി മസ്താന്റേയും വരദരാജ മുതലിയാരുടേയും വീരകഥകള്‍ വീണ്ടും വീണ്ടും ഓര്മിപ്പിയ്ക്കപ്പെടുന്നു.
എന്നാല്‍ ഇവര്‍ക്കിടയില്‍ ഉണ്ടായിരുന്നു ഒരു തനി മലയാളി നായര്‍. ഒരു രാജന് മാധവന് നായര്‍. അധോലോകത്തിന്റെ മുംബൈയില്‍ തന്റേതായ സംഘത്തെ സൃഷ്ടിച്ച ബഡാരാജന്‍. ഈ ബഡാ രാജന് ആണ് ഛോട്ടാ രാജനെ സൃഷ്ടിച്ചത്.

ബഡാ രാജന്
മുംബൈയിലെ ചെറുകിട ഗുണ്ടാ സംഘമായിരുന്നു രാജന് മാധവന് നായരുടേത്. ചെമ്പൂര് തിലക് നഗര്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍.

മുംബൈയിലെ ക്രിമിനലുകള്‍
വലിയ അധോലോക നേതാക്കള്‍ ആയ ഹാജി മസ്താനും മുതലിയാരും കരീം ലാലയും ഒക്കെ ബഡാ രാജനേയും സംഘത്തേയും പല തവണ ഉപയോഗിച്ചിട്ടുണ്ട്. ചെറിയ, ചെറിയ ഓപ്പറേഷനുകള്‍ക്ക് ഇത്തരം സംഘങ്ങളെ ആയിരുന്നു അവര്‍ ഉപയോഗിച്ചിരുന്നത്.

രാജന് സദാശിവ് നികല്‍ജെ
ഇക്കാലത്താണ് ബഡാ രാജന്റെ സംഘത്തിലേയ്ക്ക് രാജന് സദാശിവ് നികല്‍ജെ എന്ന മുംബൈക്കാരന് വരുന്നത്. ബഡാരാജന്റെ കീഴില്‍ ഒരു ഛോട്ടാ രാജന്.

കൂലിത്തല്ലും ബ്ലാക്ക് ടിക്കറ്റും
തീയേറ്ററുകളില്‍ ടിക്കറ്റ് ബ്ലാക്കില്‍ വില്‍ക്കുകയായിരുന്നു രാജന്മാരുടെ സ്ഥിരം ഇടപാട്. പിന്നെ പതിവ് കൂലിത്തല്ലുകളും പണം പിരിയ്ക്കലും.

സമകാലീനര്‍
ഛോട്ടാ രാജനും ബഡാ രാജനും വിലസി നടക്കുമ്പോഴാണ് ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ ഒരു പുത്തന്‍ സംഘം ഉദയം ചെയ്യുന്നത്. ഇവര്‍ ശത്രുക്കളാവുകയല്ല, അടുപ്പത്തിലാവുകയായിരിന്നു.

പൊതു ശത്രു
അമീര്‍ സാദ എന്ന ശത്രുവിനെ വകവരുത്താനാണ് ദാവൂദ് ബഡാരാജന്റെ സഹായം തേടിയത്. അക്കാര്യം ബഡാ രാജന് കൃത്യമായി ചെയ്തു. 1983 സെപ്തംബറില്‍ മുംബൈ സെഷന്‍സ് കോടതിയ്ക്ക് മുന്നില്‍ വച്ചാണ് അമീര്‍ സാദയെ വെടിവച്ച് കൊന്നത്.

മറ്റൊരു മലയാളി
മുംബൈയില്‍ ഒരു മലയാളി ഗുണ്ട മാത്രമല്ല ഉണ്ടായിരുന്നത്. ചെമ്പൂരില്‍ തന്നെ മറ്റൊരു മലയാളി ഉണ്ടായിരുന്നു. അബ്ദുള്‍ കുഞ്ഞ്- ബഡാ രാജന്റെ ബദ്ധ ശത്രു, കൊല്ലപ്പെട്ട അമീര്‍ സാദയുടെ അടുത്ത സുഹൃത്ത്.

ബഡാ രാജനെ കൊന്നു
ബഡാ രാജനെ കൊന്നതിന് പിന്നിലും മലയാളിയായ അബ്ദുള്‍ കുഞ്ഞ് തന്നെ. അമീര്‍ സാദയെ കൊന്നതിന് പകരം വീട്ടിയതായിരുന്നു. പട്ടാപ്പകല്‍ കോടതിയ്ക്ക് മുന്നിലിട്ട് വാടകക്കൊലയാളി ബഡാരാജന്റെ ജീവനെടുത്തു.

ബഡാ ഇല്ലെങ്കില്‍ ഛോട്ടാ
ബഡാ രാജന് കൊല്ലപ്പെട്ടതോടെ സംഘം അനാഥമായി. ഈ സാഹചര്യത്തിലാണ് ഛോട്ടാ രാജന് നേതൃത്വം ഏറ്റെടുക്കുന്നത്.

പകരം വീട്ടി
ബഡാ രാജന് കൊല്ലപ്പെട്ടതുകൊണ്ടാണ് ഛോട്ടാ രാജന് ഉണ്ടായത്. പക്ഷേ സ്വന്തം നേതാവിനെ കൊന്ന അബ്ദുള്‍ കുഞ്ഞിനെ ഛോട്ടാ രാജന് വെറുതേ വിട്ടില്ല. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അബ്ദുള്‍ കുഞ്ഞിനെ ഛോട്ടാ രാജന് നേരിട്ട് ചെന്ന് കൊന്നു. ക്രിക്കറ്റ് കളിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു കുഞ്ഞ് അപ്പോള്‍.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications