കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിയും കൂട്ടരും നുണ പറയുന്നു... ഹൈക്കോടതി വിധിയില്‍ എല്ലാം പറയുന്നുണ്ട്

Google Oneindia Malayalam News

കൊച്ചി: ബാര്‍ കോഴ കേസില്‍ ഹൈക്കോടതി വിധിയില്‍ എതിരായി പരാമര്‍ശമൊന്നും ഇല്ലെന്ന കെഎം മാണിയുടേയും അദ്ദേഹത്തിന്റെ അനുയായികളുടേയും ചില മാധ്യമങ്ങളുടേയും വാദം തെറ്റാണെന്ന് തെളിയുന്നു. മാണിയ്‌ക്കെതിരെ അതി രൂക്ഷമായ പരാമര്‍ശങ്ങള്‍ തന്നെയാണ് ഹൈക്കോടതി വിധി പ്രസ്താവത്തില്‍ ഉള്ളത്.

തനിയ്ക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും അനുകൂലമായിട്ടാണ് കോടതി വിധി എന്നാണ് മാണിയുടെ വാദം. തനിയ്‌ക്കെതിരെയുള്ള പരാമര്‍ശം കോടതി നീക്കുകയാണ് ചെയ്തതെന്നാണ് മാണി പറയുന്നത്. ഇക്കാര്യങ്ങള്‍ പറഞ്ഞ് മാധ്യമങ്ങളെ കുറ്റപ്പെടുത്തി ചീഫ് വിപ്പ് തോമസ് ഉണ്യാടനും രംഗത്ത് വന്നിരുന്നു.

എന്നാല്‍ കോടതി വിധിയില്‍ എല്ലാം കൃത്യമായി തന്നെ പറഞ്ഞിട്ടുണ്ട്. സീസറിന്റെ ഭാര്യയുടെ കാര്യവും കെഎം മാണിയ്‌ക്കെതിരെയുളളത് തന്നെയാണ്.

വിജിലന്‍സ് കോടതി

വിജിലന്‍സ് കോടതി

മാണിയ്‌ക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നായിരുന്നു വിജിലന്‍സ് കോടതി വിധിയില്‍ പറഞ്ഞിരുന്നത്. ഈ പരാമര്‍ശം വേണമെങ്കില്‍ ഒഴിവാക്കാമായിരുന്നു എന്ന് മാത്രമാണ് ഹൈക്കോടതി വിധിയില്‍ പറയുന്നത്. അല്ലാതെ ആ പരമാര്‍ശം ഒഴിവാക്കാന്‍ ഹൈക്കോടതി വിധിയില്‍ എവിടേയും പറയുന്നില്ല.

മാണിയുടെ മനസ്സാക്ഷി

മാണിയുടെ മനസ്സാക്ഷി

മന്ത്രിസ്ഥാനത്ത് തുടരണമോ എന്ന കാര്യം മാണിയുടെ മനസ്സാക്ഷി തീരുമാനിയ്ക്കട്ടെ എന്ന് കോടതി പറഞ്ഞിട്ടില്ല. അത് സത്യം തന്നെ. പക്ഷേ കോടതി പറഞ്ഞതെന്താണ്?

ജനത്തിന്റെ നികുതിപ്പണം

ജനത്തിന്റെ നികുതിപ്പണം

ജനത്തിന്റെ നികുതിപ്പണം ഉപയോഗിച്ചാണ് മാണിയ്ക്ക് വേണ്ടി സുപ്രീം കോടതി അഭിഭാഷകരുടെ നിയമോപദേശം തേടിയത്. മാണി മന്ത്രിയായിരിയ്ക്കുന്നതുകൊണ്ടാണ് അങ്ങനെ പണം ചെലവാക്കേണ്ടി വന്നത്. അങ്ങനെ പണം ചെലവാക്കുന്നത് ശരിയാണോ എന്ന ചോദ്യം മാണിയുടെ മനസ്സാക്ഷിയ്ക്ക് വിടുന്നു എന്നാണ് കോടതി പറഞ്ഞത്.

രാജി വച്ചൂടെ എന്ന്

രാജി വച്ചൂടെ എന്ന്

സത്യത്തില്‍ മാണിയ്ക്ക് രാജി വച്ചുപുറത്ത് പോയിക്കൂടെ എന്ന് തന്നെയാണ് കോടതി ചോദിച്ചത്.

തെറ്റിദ്ധരിപ്പിയ്ക്കുന്നു

തെറ്റിദ്ധരിപ്പിയ്ക്കുന്നു

കോടതി വിധിയില്‍ ഇക്കാര്യങ്ങളെല്ലാം വ്യക്തമായി പറഞ്ഞിട്ടും മാണിയും കൂട്ടരും അത് അംഗീകരിയ്ക്കാന്‍ തയ്യാറായിട്ടില്ല. കെഎം മാണിയോടും കുടുംബത്തോടും അടുത്ത ബന്ധം പുലര്‍ത്തുന്ന ചില മാധ്യമങ്ങളും ഇതിന് കുടപിടിയ്ക്കുന്നുണ്ട്.

English summary
Bar Bribe Case: High Court verdict is clear, but KM Mani and team making confusing statements
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X