കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ്സിന് നാണമില്ലേ... മാണിയെ രക്ഷിയ്ക്കാന്‍ ഒരുകോടി ചെലവിട്ടവരാണ്

Google Oneindia Malayalam News

ബാര്‍ ഉടമയായ ബിജു രമേശ് ബാര്‍ കോഴ ആരോപണം ഉന്നയിച്ച നാള്‍ മുതല്‍ കെഎം മാണിയെ താങ്ങി നടക്കുകയായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കളും. മാണിയ്‌ക്കെതിരെ തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടപ്പോള്‍ പോലും ആ പിന്തുണ നിര്‍ബാധം തുടര്‍ന്നു.

എന്നിട്ടാണ് ഇപ്പോള്‍ മാണി രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് മുറവിളി കൂട്ടുന്നത്. മാണിയെ രക്ഷിയ്ക്കാന്‍ വേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങളും പൊതു ഖജനാവിലെ പണവും ചെലവിട്ടതിന് ശേഷമാണ് ഈ നാടകം എന്നും ഓര്‍ക്കണം. എത്ര ലക്ഷമാണ് മാണിയെ രക്ഷിയ്ക്കാന്‍ സര്‍ക്കാര്‍ ഇതുവരെ ചെലവാക്കിയത്?

കേസൊന്നും വേണ്ട

കേസൊന്നും വേണ്ട

ബിജു രമേശിന്റെ ആരോപണത്തിന് മേല്‍ ഒരു അന്വേഷണത്തിന്റേയും ആവശ്യമില്ലെന്ന് പരസ്യമായി പറഞ്ഞ ആളാണ് നമ്മുടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആ ഉമ്മന്‍ ചാണ്ടി തന്നെ ഇപ്പോള്‍ രാജി ആവശ്യവുമായി നില്‍ക്കുന്നു.

രാജി വേണ്ടേ വേണ്ട

രാജി വേണ്ടേ വേണ്ട

കെഎം മാണിയ്‌ക്കെതിരെ തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടപ്പോഴും ഉമ്മന്‍ ചാണ്ടി കൂടെ ഉണ്ടായിരുന്നു. തുടരന്വേഷണ ഉത്തരവിന്റെ പേരില്‍ രാജി വേണ്ടെന്നായിരുന്നു നിലപാട്.

മാണിയെ രക്ഷിയ്ക്കാന്‍

മാണിയെ രക്ഷിയ്ക്കാന്‍

കെഎം മാണിയെ രക്ഷിയ്ക്കാനുള്ള ശ്രമത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെയാണ് ഉപയോഗിച്ചത്. പ്രത്യേകിച്ച് വിജിലന്‍സ് വകുപ്പ്.

നിയമോപദേശത്തിന് എത്ര ലക്ഷം

നിയമോപദേശത്തിന് എത്ര ലക്ഷം

കെഎം മാണിയ്‌ക്കെതിരെ കേസ് എടുക്കേണ്ടെന്ന് വിജിലന്‍സിന് നിയമോപദേശം ലഭിച്ചത് മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകരില്‍ നിന്നാണ്. അതും ലക്ഷങ്ങള്‍ പ്രതിഫലം നല്‍കിക്കൊണ്ട്.

42.5 ലക്ഷം രൂപ?

42.5 ലക്ഷം രൂപ?

നിയമോപദേശം തേടിക്കൊണ്ട് വിജിലന്‍സ് ഡയറക്ടര്‍ സമീപിച്ചത് മുതിര്‍ന്ന് സുപ്രീം കോടതി അഭിഭാഷകരായ നാഗേശ്വര റാവുവിനേയും മോഹന്‍ പരാശരനനേയും ആയിരുന്നു. രണ്ട് പേര്‍ക്കുമായി 42.5 ലക്ഷം രൂപ പ്രതിഫലം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

കപില്‍ സിബല്‍

കപില്‍ സിബല്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സുപ്രീം കോടതിയിലെ വിലപിടിച്ച അഭിഭാഷകനും ആണ് കപില്‍ സിബല്‍. വിജിലന്‍സ് കോടതിയുടെ വിധിയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിയ്ക്കാന്‍ കപില്‍ സിബലിന്റെ സേവനമാണ് സര്‍ക്കാര്‍ നേടിയത്.

സിറ്റിംഗിന് ഏഴര ലക്ഷം

സിറ്റിംഗിന് ഏഴര ലക്ഷം

ഒരു സിറ്റിംഗിന് ഏഴര ലക്ഷം രൂപ പ്രതിഫലം വാങ്ങുന്ന വക്കീല്‍ ആണ് കപില്‍ സിബല്‍. കേരളത്തില്‍ വരുമ്പോള്‍ ചെലവ് അതിലൊന്നും ഒതുങ്ങില്ലല്ലോ.

 ഇരുപത് ലക്ഷം

ഇരുപത് ലക്ഷം

കപില്‍ സിബലിനെ കേരളത്തില്‍ കൊണ്ടുവരാന്‍ ഏതാണ്ട് 20 ലക്ഷം രൂപ ചെലവ് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതും സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവില്‍ നിന്ന് തന്നെയാണ് കൊടുത്തിട്ടുള്ളത്.

ഒരു കോടി?

ഒരു കോടി?

സുപ്രീം കോടതി അഭിഭാഷകരുടെ നിയമോപദേശവും, കപില്‍ സിബലിന്റെ വാദവും പിന്നെ തുടര്‍ച്ചയായ അപ്പീലുകളും... എല്ലാം കൂടി ഒരു കോടി രൂപയോളം ഈ കേസില്‍ ഇതുവരെ ചെലവാക്കിയിട്ടുണ്ടെന്നാണ് സ്ഥിരീകരിയ്ക്കാത്ത റിപ്പോര്‍ട്ടുകള്‍.

English summary
Bar Bribe Case: How much money used to Safeguard KM Mani?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X