കെഎം മാണി 'മരണ മാസ്സെ'ങ്കില്‍ ഉമ്മന്‍ ചാണ്ടി 'കൊല മാസ്സ്' ആണ്

കെഎം മാണി രാജി വയ്ക്കാന്‍ കാരണം എന്താണ്? ഹൈക്കോടതി പരാമര്‍ശം എന്നാണ് ഉത്തരമെങ്കില്‍ നിങ്ങള്‍ക്ക് തെറ്റിപ്പോയി. അങ്ങനെ ഒരു കോടതി പരാമര്‍ശത്തിന്റെ പേരിലൊന്നും രാജി വയ്ക്കുന്ന ആളല്ല മാണി സാര്‍. അങ്ങനെയെങ്കില്‍ വിജിലന്‍സ് കോടതിയുടെ വിധി വന്നപ്പോള്‍ തന്നെ രാജി വയ്‌ക്കേണ്ടതായിരുന്നു.

ലോകം മുഴുവന്‍ മാണി സാറിന്റെ രാജിയ്ക്ക് വേണ്ടി മുറവിളി കൂട്ടിയപ്പോഴും കുലുങ്ങാതെ പിടിച്ചു നിന്ന ആളാണ് കെഎം മാണി. അധികം കളിച്ചാല്‍ സര്‍ക്കാരിന്റെ കാലില്‍ പിടിച്ച് നലിത്തടിയ്ക്കുമെന്ന് നാല് എംഎല്‍എമാരുടെ പിന്‍ബലത്തില്‍ ഭീഷണിയും മുഴക്കി. അതുകൊണ്ടാണ് പറയുന്നത് മാണി സാര്‍ 'മരണ മാസ്സ്' ആണെന്ന് .

കെഎം മാണി 'മരണ മാസ്സ്' ആണെങ്കില്‍ ഉമ്മന്‍ ചാണ്ടി 'കൊല മാസ്സ്' ആണ്. കാരണം ഉമ്മന്‍ ചാണ്ടിയുടെ ഒരൊറ്റ ഫോണ്‍ കോള്‍ ആണ് മാണിയെ രാജിവപ്പിച്ചത്. അപ്പോള്‍ പിന്നെ ഉമ്മന്‍ ചാണ്ടി കൊല മാസ്സ് അല്ലാതെ മറ്റെന്താണ്?

സംരക്ഷിച്ച് സംരക്ഷിച്ച് ഒടുവില്‍...

സംരക്ഷിച്ച് സംരക്ഷിച്ച് ഒടുവില്‍...

കെഎം മാണിയെ സംരക്ഷിച്ച് സംരക്ഷിച്ച് ഇതുവരെ എത്തിച്ചത് ഉമ്മന്‍ ചാണ്ടി ആയിരുന്നു. മാണി രാജി വയ്‌ക്കേണ്ട ഒരാവശ്യവും ഇല്ലെന്നായിരുന്നു ഇത്രനാളും പറഞ്ഞിരുന്നത്.

 കുടുക്കിയിട്ടതോ?

കുടുക്കിയിട്ടതോ?

സോളാര്‍ കേസില്‍ സര്‍ക്കാര്‍ പതറി നില്‍ക്കുമ്പോഴാണ് മാണി ഇടത്തോട്ട് ചെരിയുന്നതായി വാര്‍ത്തകള്‍ വരുന്നത്. പിടിച്ചു നില്‍ക്കാന്‍ വേണ്ടി ഉമ്മന്‍ ചാണ്ടി മാണിയെ കുടുക്കിയിട്ടതല്ലേ ഈ ബാര്‍ കേസ് എന്ന് ചോദിച്ചാലോ?

ബാറിലെ ചതി

ബാറിലെ ചതി

കെഎം മാണി എക്‌സൈസ് മന്ത്രിയല്ല. ബാര്‍ ലൈസന്‍സ് അനുവദിയ്ക്കുന്നതില്‍ മാണിയ്ക്ക് മാത്രമായി ഒരു തീരുമാനവും എടുക്കാനാവില്ലെന്ന് എല്ലാവര്‍ക്കും അറിയാം. അപ്പോള്‍ പിന്നെ സോളാര്‍ കേസ് കത്തി നില്‍ക്കുമ്പോള്‍ കെഎം മാണിയുടെ പേര് മാത്രം എങ്ങനെ ബാര്‍ കോഴയില്‍ പുറത്ത് വന്നു.

ബിജു രമേശ് ഉമ്മന്‍ ചാണ്ടിയുടെ ആളോ?

ബിജു രമേശ് ഉമ്മന്‍ ചാണ്ടിയുടെ ആളോ?

ബാര്‍ ഉടമയായ ബിജു രമേശ് ആണ് കൈരളി പീപ്പിള്‍ ടിവിയിലെ ചര്‍ച്ചയ്ക്കിടെ കെഎം മാണിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത്. എന്തുകൊണ്ടാണ് ബിജു രമേശ് അന്ന് മാണിയുടെ പേര് മാത്രം പറഞ്ഞത്? ബിജു രമേശും എ ഗ്രൂപ്പ് മന്ത്രിയും തമ്മിലുള്ള ബന്ധം എല്ലാവര്‍ക്കും അറിയുകയും ചെയ്യാം.

മുഖ്യമന്ത്രി മോഹം പൊലിഞ്ഞു

മുഖ്യമന്ത്രി മോഹം പൊലിഞ്ഞു

മുഖ്യമന്ത്രിയാകണം എന്ന മാണിയുടെ ആഗ്രഹം തന്നെ ഉമ്മന്‍ ചാണ്ടി ബാര്‍ കേസിലൂടെ ഇല്ലാതാക്കുകയായിരുന്നു. രാജിവച്ചൊഴിയാന്‍ പല അവസരങ്ങളുണ്ടായിട്ടും മാണിയെ രാജിവയ്ക്കാന്‍ അനുവദിയ്ക്കാതെ നിര്‍ത്തുകയായിരുന്നോ ഉമ്മന്‍ ചാണ്ടി?

പരമാവധി നാറ്റിയ്ക്കാന്‍?

പരമാവധി നാറ്റിയ്ക്കാന്‍?

ബാര്‍ കോഴ ആരോപണം ഉയര്‍ന്ന സമയത്ത് തന്നെ കെഎം മാണി രാജിവച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി അല്‍പമെങ്കിലും ശോഭനമായിരുന്നു. എന്നാല്‍ രാജി വയ്ക്കാന്‍ അനുവദിയ്ക്കാതെ ഉമ്മന്‍ ചാണ്ടി മാണിയെ പരമാവധി നാറ്റിയ്ക്കുകയായിരുന്നോ? ഇനി മറ്റൊരു മുന്നണി പ്രവേശനം മാണിയ്ക്ക് സാധ്യമല്ലാതായി തീര്‍ന്നിരിയ്ക്കുന്നു.

മാണിയെ പിളര്‍ത്തി

മാണിയെ പിളര്‍ത്തി

രാജി വയ്ക്കുകയാണെങ്കില്‍ ഒരുമിച്ച് രാജിവയക്കാമെന്ന് പിജെ ജോസഫ് മാണിയ്ക്ക് മുമ്പ് ഉറപ്പ് നല്‍കിയതായിരുന്നു. ജോസഫിന്റെ മനസ്സ് മാറ്റിച്ച് മാണിയെ അവസാന നിമിഷം പാര്‍ട്ടിയ്ക്കുള്ളില്‍ ഒറ്റപ്പെടുത്തിയതും ഉമ്മന്‍ ചാണ്ടി തന്നെ ആണ്.

കെസി ജോസഫിനെ വിട്ടാല്‍..

കെസി ജോസഫിനെ വിട്ടാല്‍..

മാണിയുടെ രാജി പ്രശ്‌നം കത്തി നില്‍ക്കുമ്പോള്‍ പിജെ ജോസഫിനെ കാണാന്‍ കെസി ജോസഫ് എത്തിയത് ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലിന്റെ തെളിവാണ്. ഉമ്മന്‍ ചാണ്ടിയ്ക്ക് വേണ്ടി തന്നെയാണ് കെസി ജോസഫ് പിജെ ജോസഫിനെ കണ്ടത്.

ജോസഫിനെ കൂടെ നിര്‍ത്തി

ജോസഫിനെ കൂടെ നിര്‍ത്തി

മാണി പുറത്ത് പോയാല്‍ ജോസഫിന് എന്തൊക്കെ നല്‍കുമെന്നായിരുന്നു വാഗ്ദാനം എന്ന കാര്യത്തില്‍ ഇപ്പോഴും ചില ആശയക്കുഴപ്പങ്ങളുണ്ട്. എന്തായാലും മാണിയെ കൈവെടിയാന്‍ മാത്രമുള്ള വാഗ്ദാനങ്ങളായിരുന്നു എന്ന് ഉറപ്പാണ്.

പോയാല്‍ പണി തരും

പോയാല്‍ പണി തരും

പിന്തുണ പിന്‍വലിച്ച് സര്‍ക്കാരിനെ വീഴ്ത്താന്‍ നോക്കിയാല്‍ മാണിയ്ക്ക് 'നല്ല പണി' തന്നെ കൊടുക്കുമെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ഭീഷണി. അഞ്ച് പേര്‍ പോയാല്‍ ജോസഫിനേയും പിസി ജോര്‍ജ്ജിനേയും ഗണേഷ് കുമാറിനേയും തോമസ് ചാണ്ടിയേയും കൂടെ നിര്‍ത്തി സര്‍ക്കാരിനെ പിടിച്ചു നിര്‍ത്തും എന്നതായിരുന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞത്.

പിന്‍വലിച്ചാല്‍ പിന്നെ മാണി തീര്‍ന്നു

പിന്‍വലിച്ചാല്‍ പിന്നെ മാണി തീര്‍ന്നു

സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചുകഴിഞ്ഞാല്‍ പിന്നെ മാണിയുടെ രാഷ്ട്രീയ ജീവിതം തന്നെ ഇല്ലാതാകും. ഇടതു മുന്നണിയോ ബിജെപിയോ കൂടെ ചേര്‍ക്കില്ല. ജോസഫ് വിഭാഗം കൂടി പോയാല്‍ പിന്നെ സംസ്ഥാന രാഷ്ട്രീയത്തില്‍ പിടിച്ചു നില്‍ക്കാന്‍ പോലും മാണിയ്ക്ക് കഴിയില്ല. അത്തരമൊരു സാഹചര്യം ഉമ്മന്‍ ചാണ്ടി മനപ്പൂര്‍വ്വം സൃഷ്ടിച്ചെടുക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+