ഭാര്യ മാത്രമല്ല, സീസറും സംശയത്തിന് അതീതനാകണം..., അപ്പോള്‍ ഉമ്മന്‍ ചാണ്ടിയും രാജി വയ്ക്കണം
ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ പരാമര്‍ശം സത്യത്തില്‍ ധനമന്ത്രി കെഎം മാണിയെ മാത്രം ഉദ്ദേശിച്ചിട്ടുള്ളതാണോ...? അല്ലെന്ന് തന്നെ പറയേണ്ടി വരും.
സീസറിന്റെ ഭാര്യ സംശയത്തിന് അതീതയാകണം എന്ന് പറയുമ്പോള്‍ അത് സീസറിനും കൂടി ബാധകമല്ലേ എന്നാണ് ചോദ്യം. ഇവിടെ മാണി സീസറിന്റെ ഭാര്യയെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് സീസര്‍.
ബാര്‍ കോഴ കേസില്‍ കെഎം മാണിയ്‌ക്കെതിരെ തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടപ്പോള്‍ പോലും മാണിയെ സംരക്ഷിച്ച ആളാണ് ഉമ്മന്‍ ചാണ്ടി. ഇത്രനാളും ഉമ്മന്‍ ചാണ്ടി സംരക്ഷിച്ചുപോന്ന മാണിയ്‌ക്കെതിരെയാണ് ഇപ്പോള്‍ കോടതി രൂക്ഷമായ പരമാര്‍ശങ്ങള്‍ നടത്തിയിരിയ്ക്കുന്നത്. അങ്ങനെയെങ്കില്‍ ധാര്‍മികതയുടെ പ്രശ്‌നം ഉമ്മന്‍ ചാണ്ടിയ്ക്ക് കൂടി ഇല്ലേ?
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാന്ദന്‍ ഈ ചോദ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.

ആരാണ് സീസര്‍?
സീസറുടെ ഭാര്യ എന്ന ഉപമ കെഎം മാണിയെ ഉദ്ദേശിച്ചാണ് കോടതി പറഞ്ഞതെങ്കില്‍ ആരാണ് സീസര്‍? അത് മറ്റാരുമല്ല, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെയാണെന്നാണ് വിലയിരുത്തല്‍.

ഉമ്മന്‍ ചാണ്ടിയും രാജി വയ്ക്കണം
സീസറുടെ ഭാര്യ സംശയത്തിന് അതീതയാകുമ്പോള്‍ സീസറും സംശയത്തിന് അതീതനാകണ്ടേ എന്നാണ് വിഎസ് അച്യുതാനന്ദന്‍ ഉന്നയിക്കുന്ന ചോദ്യം. കോടതിയുടെ വാക്കുകള്‍ ഉമ്മന്‍ ചാണ്ടിയെ ഉദ്ദേശിച്ചുള്ളതാണെന്നും വിഎസ് പറയുന്നു.

മന്ത്രിസഭ രാജിവയ്ക്കണം
കെഎം മാണിയും ഉമ്മന്‍ ചാണ്ടിയും മാത്രം രാജിവച്ചാല്‍ പോര എന്നാണ് വിഎസ് പറയുന്നത്. മന്ത്രിസഭ മൊത്തം രാജിവയ്ക്കണം എന്നാണ് വിഎസിന്റെ ആവശ്യം.

മാണിയെ സംരക്ഷിച്ചത്
ഇത്രനാളും കെഎം മാണിയെ സംരക്ഷിച്ച് പോന്നത് ഉമ്മന്‍ ചാണ്ടിയായിരുന്നു. വിജിലന്‍സ് കോടതി വിധി വന്ന സാഹചര്യത്തില്‍ പോലും കെഎം മാണിയെ ന്യായീകരിയ്ക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

ഉമ്മന്‍ ചാണ്ടിയുടെ ബോധ്യം
കെഎം മാണിയ്‌ക്കെതിരെ ബാര്‍ കോഴ ആരോപണം ഉയര്‍ന്നപ്പോള്‍ ഉമ്മന്‍ ചാണ്ടി നടത്തിയ പ്രതികരണം മലയാളികള്‍ മറന്നുകാണില്ല. ഒരു അഴിമതിയും നടന്നിട്ടില്ലെന്ന് തനിയ്ക്ക് ഉത്തമ ബോധ്യമുണ്ടെന്നാണ് അന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞത്.

അന്വേഷണം വേണ്ട
ബാര്‍ കോഴ ആരോപണത്തില്‍ അന്വേഷണം പോലും വേണ്ടെന്നാണ് ഉമ്മന്‍ ചാണ്ടി ആദ്യം പറഞ്ഞത്. തന്റെ ബോധ്യം മാത്രമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ന്യായം.

ഇപ്പോള്‍ എന്തായി?
അന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞതും ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിയ്ക്കുന്നതും എന്താണ്? ഉമ്മന്‍ ചാണ്ടി ഈ വിഷയത്തില്‍ ഏത് തരത്തിലാണ് ഇനി പ്രതികരിയ്‌ക്കേണ്ടത്?

മന്ത്രിസഭ മൊത്തം
ഉമ്മന്‍ ചാണ്ടി മാത്രമല്ല, യുഡിഎഫ് മന്ത്രിസഭ മുഴുവന്‍ കെഎം മാണിയ്ക്ക് പിന്തുണ പ്രഖ്യാപിയ്ക്കുകയാണ് ചെയ്തത്. അതുകൊണ്ട് കോടതിയുടെ പരാമര്‍ശം മന്ത്രിസഭയ്ക്ക് മൊത്തത്തില്‍ ബാധകമാണെന്ന് പറഞ്ഞാല്‍ അത് തെറ്റാകുമോ?

ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരേയും
ബാര്‍ കോഴ വിവാദത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരേയും എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരേയും ആരോപണം ഉയര്‍ന്നിരുന്നു.

ഉമ്മന്‍ ചാണ്ടി രാജിവയ്ക്കുമോ?
ബാര്‍ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടി രാജിവയ്ക്കുമോ എന്നത് ഒരു വണ്‍ മില്യണ്‍ ചോദ്യമാണ്. സോളാര്‍ കേസിലും ടൈറ്റാനിയം കേസിലും രാജിവയ്ക്കാത്ത ആളാണ് ഉമ്മന്‍ ചാണ്ടി.












Click it and Unblock the Notifications